1 usd = 71.57 inr 1 gbp = 93.08 inr 1 eur = 77.33 inr 1 aed = 19.49 inr 1 sar = 19.08 inr 1 kwd = 234.33 inr

Feb / 2020
19
Wednesday

എംപി ആകുന്നത് വെറും അഞ്ച് വർഷം മുമ്പ്; നാരായണമൂർത്തിയുടെ മകളെ കെട്ടിയതോടെ ഇന്ത്യയിൽ സൂപ്പർസ്റ്റാർ; 39ാം വയസ്സിൽ ബ്രിട്ടീഷ് ചാൻസലറായ ഋഷി സുനക് ഞെട്ടിച്ചത് ലോകത്തെ മുഴുവൻ; പ്രധാനമന്ത്രിക്ക് തൊട്ടു താഴെ എത്തി ഭാവി പ്രധാനമന്ത്രി പദം ഉറപ്പിച്ച് 39കാരന്റെ തേരോട്ടം; സെൻസസിൽ ടിക്ക് ചെയ്യാറുള്ളത് ബ്രിട്ടീഷ് ഇന്ത്യൻ എന്ന കോളത്തിലും; അഭ്യന്തരമന്ത്രി പദവിക്കൊപ്പം ധനകാര്യവും ഒപ്പം എത്തിയതോടെ ബ്രിട്ടീഷ് കാബിനറ്റിൽ തിളങ്ങുന്നത് ഋഷി സുനക് തന്നെ

February 14, 2020 | 09:45 AM IST | Permalink



എംപി ആകുന്നത് വെറും അഞ്ച് വർഷം മുമ്പ്; നാരായണമൂർത്തിയുടെ മകളെ കെട്ടിയതോടെ ഇന്ത്യയിൽ സൂപ്പർസ്റ്റാർ; 39ാം വയസ്സിൽ ബ്രിട്ടീഷ് ചാൻസലറായ ഋഷി സുനക് ഞെട്ടിച്ചത് ലോകത്തെ മുഴുവൻ; പ്രധാനമന്ത്രിക്ക് തൊട്ടു താഴെ എത്തി ഭാവി പ്രധാനമന്ത്രി പദം ഉറപ്പിച്ച് 39കാരന്റെ തേരോട്ടം; സെൻസസിൽ ടിക്ക് ചെയ്യാറുള്ളത് ബ്രിട്ടീഷ് ഇന്ത്യൻ എന്ന കോളത്തിലും; അഭ്യന്തരമന്ത്രി പദവിക്കൊപ്പം ധനകാര്യവും ഒപ്പം എത്തിയതോടെ ബ്രിട്ടീഷ് കാബിനറ്റിൽ തിളങ്ങുന്നത് ഋഷി സുനക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്ത്യൻ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കാബിനറ്റിലെ നിർണായക സ്ഥാനത്തെത്തി ഇന്ത്യക്കാരനായ ഋഷി സുനക് ചരിത്രം രചിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ചാൻസലറെന്ന അതിപ്രാധാന്യം നിറഞ്ഞ സ്ഥാനത്താണ് തന്റെ 39ാമത്തെ വയസിൽ സുനക് എത്തിച്ചേർന്നിരിക്കുന്നത്. വെറും അഞ്ച് വർഷം മുമ്പ് എംപിയായി പാർലിമെന്റിലെത്തിയ ഈ ചെറുപ്പക്കാരൻ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചാൻസലർ എന്ന നിർണായക സ്ഥാനത്തെത്തിയിരിക്കുന്നത്. ഇൻഫോസിസ് സ്ഥാപകൻ നാരാണയ മൂർത്തിയുടെ മകൾ അക്ഷതയെ വിവാഹം ചെയ്തത് മുതൽ ഇന്ത്യയിൽ സൂപ്പർസ്റ്റാറായ സുനക് ഇപ്പോൾ ചാൻസലറായതോടെ ബ്രിട്ടനിലും താരമായിരിക്കുകയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് തൊട്ടുതാഴെയുള്ള സ്ഥാനമായ ചാൻസലർ പദവിയിലെത്തി ഭാവി പ്രധാനമന്ത്രി പദം ഉറപ്പിച്ചാണ് സുനക് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇത്തരത്തിൽ ബോറിസിന്റെ കാബിനറ്റിൽ അഭ്യന്തര മന്ത്രി പദവി അഥവാ ഹോം സെക്രട്ടറി പദവിയും ധനകാര്യം അഥവാ ചാൻസലർ പദവിയും ഇന്ത്യൻ വംശജരുടെ കൈകളിലെത്തിച്ചേർന്നതോടെ ബ്രിട്ടീഷ് കാബിനറ്റിൽ മുമ്പില്ലാത്ത വിധത്തിൽ ഇന്ത്യ തിളങ്ങുകയാണിപ്പോൾ. നാരാണയ മൂർത്തിയുടെ മകളെ വിവാഹം ചെയ്തതിലൂടെ ബ്രിട്ടനിലേക്കാൾ ഇന്ത്യയിലാണ് സുനക് കൂടുതൽ അറിയപ്പെടുന്നത്.

വളരെ അപ്രതീക്ഷിതമായിട്ടാണ് സുനക് ബ്രിട്ടീഷ് കാബിനറ്റിലെ ചാൻസലർ സ്ഥാനത്തെത്തിയിരിക്കുന്നത്. 2015 മെയ്‌ മാസത്തിലായിരുന്നു കടുത്ത ബ്രെക്സിറ്റ് അനുകൂലിയായ സുനക് യോർക്ക്ഷെയറിലെ റിച്ച്മണ്ടിലെ എംപിയായി ഹൗസ് ഓഫ് കോമൺസിലെത്തിയിരുന്നത്. ടോറി നേതാവ് വില്യം ഹേഗായിരുന്നു അതിന് മുമ്പ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. തന്റെ വ്യക്തിപ്രഭാവം കൊണ്ടും സേവനമനസ്ഥിതി കൊണ്ടും സുനക് വളരെ പെട്ടെന്നായിരുന്നു രാഷ്ട്രീയത്തിൽ പടവുകൾ ഒന്നൊന്നായി കയറിയത്. തുടർന്ന് ബോറിസിന്റെ ഭരണത്തിന്റെ പ്രധാന ഘടകമായിത്തീർന്ന അദ്ദേഹം ഇപ്പോൾ നിർണായകമായ ചാൻസലർ പദവിയിലുമെത്തിച്ചേർന്നിരിക്കുകയാണ്.

യൂറോപ്യൻ യൂണിയൻ റഫറണ്ട വേളയിൽ ബ്രെക്സിറ്റിനെ കടുത്ത രീതിയിൽ പിന്തുണച്ച് സുനക് രംഗത്തെത്തിയതോടെ അദ്ദേഹം ബോറിസിന്റെ ഇഷ്ടഭാജനമായിത്തീർന്നിരുന്നു. യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് കടന്നാൽ ലഭിക്കുന്ന സ്വാതന്ത്ര്യത്തിലൂടെ രാജ്യത്തിന് അഭിവൃദ്ധിയിലേക്ക് കുതിക്കാനാവുമെന്ന വ്യക്തമായ നിലപാടാണ് ബ്രെക്സിറ്റിന്റെ കാര്യത്തിൽ സുനക് എടുത്തിരുന്നത്.ബുധനാഴ്ച തന്റെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ തന്റെ വിശ്വസ്തർക്ക് നിർണായക പദവികൾ നൽകുകയെന്ന നയത്തിന്റെ ഭാഗമായിട്ടാണ് ബോറിസ് സുനകിനെ ചാൻസലറാക്കിയിരിക്കുന്നത്.

ബോറിസിന്റെ മന്ത്രിസഭയിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹൗസിംഗിൽ ജൂനിയർ മിനിസ്റ്ററായി സുനക് പ്രവർത്തിച്ച് വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ചാൻസലറായി ഈ യുവ നേതാവിന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. നിലവിലെ ഹൗസിങ് സെക്രട്ടറി റോബർട്ട് ജെൻ റിക്ക്, പുതിയ കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡെൻ എന്നിവർ ഡിപ്പാർട്ട്മെന്റ് ഓഫ് ഹൗസിംഗിൽ സുനകിനൊപ്പം ജൂനിയർ മിനിസ്റ്റർമാരായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ വർഷം ടോറി നേതൃസ്ഥാനത്തേക്കുള്ള മത്സരം കൊഴുത്ത വേളയിൽ ബോറിസിന് മാത്രമേ നമ്മെ രക്ഷിക്കാനാവുകയുള്ളൂ എന്ന ടൈറ്റിലിൽ സുനക് ദി ടൈംസിൽ ഒരു ലേഖനമെഴുതിയതും ഈ യുവാവിന് മേൽ ബോറിസ് സംപ്രീതനാകുന്നതിന് മറ്റൊരു കാരണമായി വർത്തിച്ചിരുന്നു.

ബ്രിട്ടനിലേക്ക് കുടിയേറിയ രണ്ടാം തലമുറയിലെ പഞ്ചാബി മാതാപിതാക്കളുടെ മകനായി സൗത്താംപ്ടണിലാണ് സുനക് ജനിച്ചത്. സുനകിന്റെ പിതാവ് ഒരു ജിപിയും മാതാവ് ഫാർമസിസ്റ്റുമാണ്. വളരെ ഉയർന്ന ഫീസ് വേണ്ടുന്ന വിൻചെസ്റ്റർ കോളജിൽ അയച്ചായിരുന്നു ഈ മാതാപിതാക്കൾ മകനെ കഷ്ടപ്പെട്ട് പഠിപ്പിച്ചിരുന്നത്. ഇന്ത്യൻ- ഹിന്ദു പാരമ്പര്യത്തിൽ അഭിമാനം കൊള്ളുമ്പോഴും താൻ ബ്രിട്ടീഷുകാരനാണെന്ന് സുനക് എപ്പോഴും പറയാറുണ്ട്. സെൻസസ് നടക്കുമ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ എന്ന കോളത്തിലാണ് താൻ ടിക്ക് ചെയ്യാറുള്ളതെന്നും താൻ അടിമുടി ബ്രിട്ടീഷുകാരനാണെന്നും തന്റെ മാതൃരാജ്യമിതാണെന്നും സുനക് പറയുന്നു.

എന്നാൽ തന്റെ മതവും സാംസ്‌കാരിക പാരമ്പര്യവും ഇന്ത്യയുടേയാണെന്നും ഈ യുവാവ് അഭിമാനം കൊള്ളുന്നുമുണ്ട്. തന്റെ ഭാര്യ അക്ഷത ഇന്ത്യക്കാരിയാണെന്നും ഒരു ഹിന്ദുവാണെന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും സുനക് എപ്പോഴും വെളിപ്പെടുത്തുന്ന കാര്യമാണ്. ഓക്സ്ഫോർഡിൽ നിന്നും ഫിലോസഫിയിലും പൊളിറ്റിക്സിലും എക്കണോമിക്സിലും ബിരുദം നേടിയ സുനക് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലേക്ക് സ്‌കോളർഷിപ്പിന്റെ ബലത്തിൽ പഠിക്കാൻ പോയിരുന്നു. ഇവിടെ വച്ചാണ് സുനക് തന്റെ ഭാവി ഭാര്യ അക്ഷതയെ പരിചയപ്പെടുന്നത്.2009 ൽ വിവാഹിതരായ ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്.

ബാംഗ്ലൂരിൽ രണ്ട് ദിവസത്തെ ചടങ്ങോടെ നടത്തിയ വിവാഹത്തിൽ 1000ത്തിൽ അധികം അതിഥികൾ പങ്കെടുത്തിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഗോൾഡ് മാൻ സാക്സ് അടക്കമുള്ള നിരവധി ഇൻവെസ്റ്റ്മെന്റ് കമ്പനികളിൽ സുനക് പ്രവർത്തിച്ചിരുന്നു. തുടർന്ന് പിന്നീട് അദ്ദേഹം സ്വന്തം ബിസിനസ് ആരംഭിക്കുകയും ചെയ്തിരുന്നു. 2010ൽ ആരംഭിച്ച ഈ കമ്പനി തെലെമെ പാർട്ണേർസ് എന്നാണറിയപ്പെടുന്നത്. 536 മില്യൺ പൗണ്ട് നിക്ഷേപത്തോടെയായിരുന്നു സുനക് സ്വന്തം കമ്പനി തുടങ്ങിയത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 27,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സുനക് പാർലിമെന്റിലെത്തിയത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പാതി കുടിച്ച പാൽകുപ്പിയും അവന്റെ ഓമനകളായ കളിപ്പാട്ടങ്ങളും സദാ തലയിൽ ചൂടുന്ന അവന്റെ തൊപ്പിയും വസ്ത്രങ്ങളും കണ്ട് കണ്ണീർ വാർക്കുന്ന ബന്ധുക്കളെ തേടി ഒടുവിൽ ആ വാർത്ത എത്തി: വിയാന്റെ മരണത്തിൽ അമ്മ അറസ്റ്റിൽ; അമ്മ ശരണ്യ കുഞ്ഞിനെ വകവരുത്തിയത് കാമുകനൊപ്പം ജീവിക്കാൻ; കുരുന്നിനെ ഉറ്റവർ തന്നെ ഇല്ലാതാക്കിയെന്ന് വ്യക്തമായത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ; കണ്ണൂരിൽ ഒന്നര വയസുകാരന്റെ ജീവനെടുത്തത് പ്രവീൺ-ശരണ്യ ദമ്പതികളുടെ ദാമ്പത്യത്തിലെ താളപ്പിഴകൾ
ചൈനീസ് കപ്പൽ പിടിച്ചെടുത്ത ഇന്ത്യൻ നടപടിയിൽ പാക്കിസ്ഥാന് ഞെട്ടൽ; മിസൈൽ വിക്ഷേപണ യന്ത്രങ്ങളുമായി പോയ കപ്പൽ പിടികൂടിയത് കറാച്ചി തുറമുഖത്ത് എത്താൻ 350 കിലോമീറ്റർ മാത്രം ദൂരം അവശേഷിക്കവേ; ഡിആർഡിഒ ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കപ്പലിൽ പരിശോധന നടത്തിയത് ബാലസ്റ്റിക് മിസൈൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങളാണോ എന്ന് ഉറപ്പിക്കാൻ; പാക്കിസ്ഥാൻ മിസൈൽ ശേഖരത്തിലുള്ള എം 11 മിസൈലുകൾക്കുള്ള ചൈനീസ് സഹായവും ഇന്ത്യൻ സംശയങ്ങൾ ബലപ്പെടുത്തുന്നു
അർധനഗ്ന സുന്ദരികൾക്കു മുന്നിൽ തങ്ങളുടെ സൈനികർ വീണതിൽ ഞെട്ടി ഇസ്രയേൽ; ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ശാരീരിക - മാനസിക പരിശീലനം കിട്ടിയ സൈനികർ ഹമാസിന്റെ ഹണി ട്രാപ്പിൽ വീണത് 'നാഷണൽ ഷെയിം' എന്ന് ഇസ്രയേലി പത്രങ്ങൾ; മനുഷ്യ കവചത്തിൽ നിന്ന് തേൻകെണിയിലേക്ക് തന്ത്രംമാറ്റുന്ന ഹമാസ് ഐഎസിന്റെ പാതയിലേക്കെന്ന് വിമർശനം; ലോകത്തെ പിടിച്ചു കുലുക്കി വീണ്ടുമൊരു ഹണി ട്രാപ്പ് വിവാദം കൂടി
എൻഎംസി ഹെൽത്തിന്റെ ഡയറക്റ്റർ, ജോയിന്റ് നോൺ എക്‌സിക്യൂട്ടിവ് ചെയർമാൻ സ്ഥാനങ്ങൾ രാജിവെച്ചു ബി ആർ ഷെട്ടി; അബുദാബിയിലെ പ്രമുഖ ഇന്ത്യൻ സംരംഭകനു വിനയായത് ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്ന ആരോപണം; യുഎഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള ആരോഗ്യ പരിപാലന ശൃംഖലയുടെ തലവൻ പടിയിറങ്ങുന്നത് മഡ്ഡി വാട്ടേഴ്‌സ് അഴിച്ചുവിട്ട ആരോപണങ്ങൾക്ക് പിന്നാലെ; ഓഹരി വിപണിയിലും ഇടിവു നേരിട്ടതോടെ നിക്ഷേപകരും ആശുപത്രികളിൽ ജോലി ചെയ്യുന്നവരും ആശങ്കയിൽ
'എല്ലാവരുടെയും ഒപ്പം ഞാൻ ഇമിഗ്രേഷൻ ഡെസ്‌കിൽ ഹാജരായി; അധികൃതർ എന്റെ ഫോട്ടോ എടുക്കുകയും തന്നെ നോക്കി തലയാട്ടുകയും ചെയ്തു; പിന്നീട് ഈ ഉദ്യോഗസ്ഥൻ എന്റെ വിസ നിഷേധിച്ചു എന്ന് പറയുകയും പാസ്പോർട്ടുമായി 10 മിനിട്ട് നേരത്തേക്ക് അപ്രത്യക്ഷനായി; തിരിച്ചു വന്നപ്പോൾ പെരുമാറിയത് ദേഷ്യത്തോടെ'; ഇന്ത്യയ്ക്ക് ആകെ നാണക്കേടായി ബ്രിട്ടീഷ് എംപിക്ക് വിസ നിഷേധിച്ച സംഭവം; കാശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെതിരെ നിലപാടെടുത്ത ദെബ്ബി എബ്രഹാംസിനെ അധിക്ഷേപിച്ചതിൽ ബ്രിട്ടനിലും പ്രതിഷേധം
അടിമപ്പണിയും ജന്മിമാരുടെ പീഡനം സഹിക്ക വയ്യാതായതോടെ ക്രിസ്തുമതത്തിൽ ചേർന്നു; മാർത്തോമ്മാ പാസ്റ്ററായിട്ടും പറയൻ യോഹന്നാൻ എന്ന പേര് ബാക്കി; പരിവർത്തിത ക്രൈസ്തവർക്കുവേണ്ടി പ്രത്യേകം പള്ളികൾ പണിതത് എതിർത്തതോടെ സഭയുടെ കണ്ണിലെ കരടായി; കണ്ടിടത്തുവെച്ച് ക്രൈസ്തവ സഭ ആക്രമിച്ചിട്ടും പതറാതെ പൊരുതി; ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ദലിതരുടെ അവസ്ഥക്ക് മാറ്റമില്ലാതായപ്പോൾ സ്വന്തമായി 'മത'മുണ്ടാക്കിയ കുമാരഗുരുദേവന്റെ കഥ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്! ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ ഒരു മതത്തെ അകറ്റി നിർത്തുന്ന അപരിഷ്‌കൃത നാട്! കച്ചവടത്തിന് എത്താമെങ്കിലും അന്തിയുറങ്ങാൻ പാടില്ല; ഇവിടേക്ക് ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ട് വന്നു; 'മുസ്ലിം ഇല്ലാത്ത ഗ്രാമം' കാണാൻ കാത്തിരുന്നവർക്ക് ഒടുവിൽ നിരാശ; സംഘപരിവാർ സൈബർ ആക്രമണം ഭയന്ന് സംപ്രേഷണം ചെയ്തത് കിളിരൂരിലെ കാർത്ത്യായനി വിശേഷം; സൂര്യ ടിവിയിലെ 'കഥകൾക്കപ്പുറം' മുടങ്ങിയ കഥ
കുളിച്ചു കൊണ്ടിരുന്ന വീട്ടമ്മയും ഒളിഞ്ഞു നോട്ടക്കാരനായ അയൽക്കാരനും കുളിമുറി തകർന്ന് മരിച്ചു! ഒപ്പം കുളിമുറിയിൽ എത്തി നോക്കുന്ന തരത്തിൽ ഒരാൾ മേൽക്കൂരയ്ക്കും ചുവരിനുമിടയിൽ കുടുങ്ങിയ ചിത്രവും; മരിച്ചിട്ട് ചിരിപ്പിക്കുന്ന ഒരുത്തനെ ആദ്യമായിട്ടാ കാണുന്നേ എന്ന തലക്കെട്ടോടു കൂടി വ്യാജ പ്രചരണം; ചുമരിന്റെയും മേൽക്കൂരയുടെയും ഇടയിൽപെട്ട ആളുടെ ഫോട്ടോ ചാരുംമൂടിന് സമീപം ചുനക്കരയിൽ നടന്ന ഒരപകടം: സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യം മറ്റൊന്ന്
അയ്യേ ഇതെന്ത് ഫോട്ടോഷൂട്ടെന്ന് മൂക്കിൽ വിരൽ വച്ച് ചോദിച്ചവരോട് ആതിരയ്ക്ക് പറയാനുള്ളത് 'ഞാൻ ഹാപ്പി'; പൂർണനഗ്‌നരായ ദമ്പതികളുടെ ഗർഭകാല ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ആര് ക്ലിക്കിയെന്ന് ചോദ്യം ബാക്കി; പുഴയിലെ മനോഹര ഫോട്ടോഷൂട്ടുകൾക്ക് പിറന്നതിന് പിന്നിൽ ഒരു വനിതാ ഫോട്ടോഗ്രഫറുടെ മിടുക്ക്; വിദേശ ദമ്പതികളുടെ വൈറൽ ഫോട്ടോഷൂട്ട് പിറന്നത് ആതിര എസ്.ജോയി എന്ന മിടുക്കിയിലൂടെ
സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നെങ്കിലും അപകടാവസ്ഥ തരണം ചെയ്തില്ല; ഡോക്ടർമാർ ഭയക്കുന്നത് ആന്തരിക രക്തസ്രാവത്തെ; പ്രതിസന്ധിയാകുന്നത് രക്തം കട്ട പിടിക്കാനുള്ള കഴിവിനെ തകർത്ത് രക്തക്കുഴലുകളെ ബാധിച്ച രക്ത അണലിയുടെ കൊടുംവിഷം; മരുന്നുകളോട് ശരീരം പ്രതികരിക്കാത്തത് വെല്ലുവിളി; ആന്റി വെനം കൊണ്ടും ഗുണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാവ സുരേഷിന് നൽകുന്നത് വിദഗ്ധരുടെ നിരീക്ഷണത്തിലെ ചികിൽസ; പാമ്പുകളുടെ തോഴന് വേണ്ടത് പ്രാർത്ഥനകൾ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ
20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്
ഈ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു..ഞാൻ കുറെ തെറ്റ് ചെയ്തു....ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്... ഇതിനൊന്നുമുള്ള അർഹത എനിക്കില്ല: പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിടെ കിടപ്പുമുറിയിൽ കയറി ജീവനൊടുക്കിയ ടാൻസിയുടെ അവസാനവാക്കുകൾ ഇങ്ങനെ; തൃശൂരിലെ നവവധുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു