Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തർ-റഷ്യ എസ്.400 പീരങ്കി ഇടപാട് രസിക്കാതെ സൗദി അറേബ്യ; നീക്കം പുനപരിശോധിക്കണമെന്ന് ആവശ്യം; ഖത്തറിന് മേൽ സൈനിക നടപടിയുണ്ടാവുമെന്ന ഭീഷണിയുമായി സൽമാൻ രാജാവ്

ഖത്തർ-റഷ്യ എസ്.400 പീരങ്കി ഇടപാട് രസിക്കാതെ സൗദി അറേബ്യ; നീക്കം പുനപരിശോധിക്കണമെന്ന് ആവശ്യം; ഖത്തറിന് മേൽ സൈനിക നടപടിയുണ്ടാവുമെന്ന ഭീഷണിയുമായി സൽമാൻ രാജാവ്

ജിദ്ദ:ഖത്തർ റഷ്യ ആയുധ വ്യാപാര ഇടപാടിൽ അതൃപ്തരായ സൗദി അറേബ്യ ഖത്തറിനെതിരെ യുദ്ധ ഭീഷണി മുഴക്കുന്നു.റഷ്യയിൽ നിന്ന് എസ്-400 പീരങ്കികൾ വാങ്ങാനൊരുങ്ങുന്നതാണ് സൗദി അറേബിയയെ ചൊടിപ്പിച്ചിരിക്കുന്നത്.ഇതാണ് ഖത്തറിന് ഭീഷണിയുമായി സൗദി അറേബ്യ രംഗതെത്താൻ കാരണം. പുതിയ ആയുധ ഇടപാട് തടയാൻ സൈനിക നടപടി വരെ ഉണ്ടാവുമെന്നാണ് സൗദിയുടെ ഭീഷണി. ഖത്തറിനെതിരെ സൗദി പ്രഖ്യാപിച്ച ഉപരോധങ്ങൾ തുടരുന്നതിനിടെയാണ് പുതിയ ഭീഷണി. ഫ്രഞ്ച് പത്രമായ ലെ മോണ്ടെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെഴുതിയ കത്തിലാണ് സൗദി രാജാവ് സൽമാൻ മോസ്‌കോയും ദോഹയും തമ്മിലുള്ള ആയുധ ഇടപാടിനെക്കുറിച്ചുള്ള കടുത്ത ആശങ്ക അറിയിച്ചത്.

ഖത്തറിന്റെ മേൽ ഫ്രാൻസിന്റെ സമ്മർദ്ദം കൂട്ടാനാണ് സൽമാൻ രാജാവിന്റെ ആവശ്യം. ദോഹ ഇത്തരമൊരു സർഫേസ് ടു എയർ മിസൈൽ സിസ്റ്റം സ്വന്തമാക്കിയാലുള്ള അനന്തരഫലത്തെക്കുറിച്ച് ആശങ്കയുണ്ടെന്നാണ് സൗദി ഫ്രാൻസിനെ അറിയിച്ചത്. ഇത് സൗദിയുടെ സുരക്ഷയെയും ബാധിക്കുമെന്ന് സൽമാൻ കത്തിൽ പറഞ്ഞു.'അത്തരമൊരവസരത്തിൽ, രാജ്യം ഈ പ്രതിരോധ സംവിധാനം തകർക്കാനുള്ള ഏത് മാർഗവും സ്വീകരിക്കും. സൈനിക നടപടി ഉൾപ്പടെ.' സൽമാൻ രാജാവിനെ ഉദ്ധരിച്ച് ലെ മോണ്ടെ പത്രം റിപ്പോർട്ട് ചെയ്യുന്നു.

സൗദിയുമായി ഒരു നല്ല വ്യാപാര ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി റഷ്യ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് പൂർണമായും ഇനിയും വിജയത്തിലെത്തിയിട്ടില്ല.ഇറാനുമായുള്ള റഷ്യയുടെ സഹകരണവും സിറിയൻ വിഷയത്തിലെ അവരുടെ നിലപാടുകളും പുനപറിശോധിക്കാത്തതാണ് ഇരു രാജ്യങ്ങളും തമ്മിൽ അടുക്കുന്നതിന് തടസ്സമായി നിലനിൽക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP