Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടിയേറ്റം നിയന്ത്രിക്കാൻ കുടിയേറ്റക്കാരനെ തന്നെ മന്ത്രിയാക്കി തെരേസ മെയ്‌; സാജിദ് ബ്രിട്ടീഷ് ചരിത്രത്തിൽ ആദ്യം ഹോം സെക്രട്ടറിയാകുന്ന വെള്ളക്കാരനല്ലാത്തയാൾ; അഭ്യന്തര സുരക്ഷയും പൊലീസും ഇനി പാക്കിസ്ഥാനിലെ ബസ് ഡ്രൈവറുടെ മകന്റെ കൈയിൽ സുരക്ഷിതം; യാഥാർത്ഥ്യ ബോധത്തോടെ കുടിയേറ്റ നിയമങ്ങൾ മാറുമെന്ന് പ്രതീക്ഷിച്ച് കുടിയേറ്റക്കാരും

കുടിയേറ്റം നിയന്ത്രിക്കാൻ കുടിയേറ്റക്കാരനെ തന്നെ മന്ത്രിയാക്കി തെരേസ മെയ്‌; സാജിദ് ബ്രിട്ടീഷ് ചരിത്രത്തിൽ ആദ്യം ഹോം സെക്രട്ടറിയാകുന്ന വെള്ളക്കാരനല്ലാത്തയാൾ; അഭ്യന്തര സുരക്ഷയും പൊലീസും ഇനി പാക്കിസ്ഥാനിലെ ബസ് ഡ്രൈവറുടെ മകന്റെ കൈയിൽ സുരക്ഷിതം; യാഥാർത്ഥ്യ ബോധത്തോടെ കുടിയേറ്റ നിയമങ്ങൾ മാറുമെന്ന് പ്രതീക്ഷിച്ച് കുടിയേറ്റക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ചരിത്രത്തിൽ ആദ്യമായാണ് വെള്ളക്കാരൻ അല്ലാത്ത ഒരാൾ ഹോം സെക്രട്ടറിയാകുന്നത്. ഹോം ഓഫീസിന്റെയും യുകെ ബോർഡർ പൊലീസിന്റെയും മെറ്റ് പൊലീസിന്റെയും രഹസ്യാന്വേഷണ സംവിധാനങ്ങളെയും ആഭ്യന്തര സുരക്ഷയുടെയും ഒക്കെ ചുമതലയുള്ള ഹോം സെക്രട്ടറി പദവി ഏറെ ശ്രദ്ധ നേടുന്നത് ഇപ്പോഴും കുടിയേറ്റ കാര്യങ്ങളുടെ പേരിലാണ് എന്നു മാത്രം. ചാൻസലർ കഴിഞ്ഞാൽ ഏറ്റവും വലിയ പദവിയിലേക്കാണ് സാജിദ് ജാവിദ് എന്ന പാക്കിസ്ഥാനിലെ മുൻ ബസ് ഡ്രൈവറുടെ മകൻ വരുന്നത്. ചാൻസലർ കഴിഞ്ഞാൽ ഏറ്റവും വലിയ മന്ത്രിസഭാ പദവിയാണ് ഹോം സെക്രട്ടറിയുടേത്. ഒരു പാക്കിസ്ഥാനി കുടിയേറ്റക്കാരന്റെ മകൻ എങ്ങനെ കുടിയേറ്റം നിയന്ത്രിക്കും എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു. കുടിയേറ്റക്കാരാവട്ടെ ഇനിയെങ്കിലും യഥാർത്ഥ ബോധ്യത്തോടെ കുടിയേറ്റ നിയമങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷയിലാണ്.

വിൻഡ്റഷ് തലമുറ കുടിയേറ്റക്കാരോട് അനീതി പൂർവം പ്രവർത്തിച്ച പ്രശ്നത്തിൽ സുതാര്യമല്ലാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്ത വിവാദത്തെ തുടർന്നാണ് മുൻ ഹോം സെക്രട്ടറി ആംബർ റുഡ് രാജി വയ്ക്കാൻ നിർബന്ധിതയായിരുന്നത്.ഇത്തരം കുടിയേറ്റക്കാരെ ഇവിടെ നിന്നും കെട്ട് കെട്ടിക്കുന്നതിൽ യാതൊരു വിധത്തിലുള്ള ടാർജറ്റുകളില്ലെന്ന് എംപിമാർക്ക് മുന്നിൽ കള്ളം പറഞ്ഞുവെന്ന ആരോപണത്തെ തുടർന്നായിരുന്നു റുഡിന്റെ മേൽ രാജി സമ്മർദം ശക്തമായിരുന്നത്. തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് കമ്മ്യൂണിറ്റീസ് സെക്രട്ടറിയായി പ്രവർത്തിച്ച് വരുകയായിരുന്ന സാജിദിനെ പുതിയ ഹോം സെക്രട്ടറിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി തെരേസ മെയ്‌ നടത്തിയിരിക്കുന്നത്.

നിലവിൽ കടുത്ത വിവാദമുയർത്തിക്കൊണ്ടിരിക്കുന്ന വിൻഡ്റഷ് കുടിയേറ്റക്കാരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഹോം സെക്രട്ടറിയെന്ന നിലയിൽ താൻ വർധിച്ച മുൻഗണന നൽകുന്നതെന്നും അത് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണെന്നുമാണ് അധികാരമേറ്റെടുത്തയുടൻ നടത്തിയ പ്രസ്താവനയിലൂടെ സാജിദ് വ്യക്തമാക്കിയിരിക്കുന്നത്. വിൻഡ്‌റഷ് തട്ടിപ്പിനെ തുടർന്ന് ബുദ്ധിമുട്ടുകളും നഷ്ടങ്ങളും സംഭവിച്ചവർക്ക് ഉചിതമായത് ചെയ്തുകൊടുക്കുമെന്ന നിർണായകമായ വാഗ്ദാനവും സാജിദ് നൽകുന്നുണ്ട്.

എന്നാൽ ശത്രുതാപരമായ ഒരു കുടിയേറ്റ നയം യുകെയ്ക്കുണ്ടെന്ന ആരോപണത്തെ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ജാവിദ് ശക്തമായി നിഷേധിച്ചിട്ടുണ്ട്. ഇവിടെ വളരെ നീതിപൂർവകമായ ഒരു കുടിയേറ്റ നയമാണുള്ളതെന്നും കുടിയേറ്റ വിഷയം കൈകാര്യം ചെയ്യുന്നതിൽ മുൻ ഹോം സെക്രട്ടറി തുടങ്ങി വച്ച മാതൃകാപരമായ ചില നയങ്ങൾ പിൻഗാമിയെന്ന നിലയിൽ താനും പിന്തുടരുമെന്നുമാണ് സാജിദ് വ്യക്തമാക്കിയിരിക്കുന്നത്. കുടിയേറ്റക്കാരെ വളരെ ബ ഹുമാനത്തോടെ കൈകാര്യം ചെയ്യുന്ന കുടിയേറ്റ നയമാണ് യുകെ നിലവിൽ അനുവർത്തിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

വളരെ പരിമിതമായ സാഹചര്യത്തിൽ നിന്നും നിരവധി വെല്ലുവിളികളും പ്രതിബന്ധങ്ങളും താണ്ടിയാണ് 48 വയസ് മാത്രമുള്ള സാജിദ് ഉന്നത സ്ഥാനത്തെത്തിയിരിക്കുന്നത്. 1961ൽ ബ്രിട്ടനിലെത്തുമ്പോൾ സാജിദിന്റെ പിതാവിന്റെ കൈയിൽ വെറും ഒരു പൗണ്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2010ൽ ആദ്യമായി പാർലിമെന്റ് അംഗമാകുന്നതിന് മുമ്പ് ജാവിദ് ഡ്യൂട്സ്ചെ ബാങ്കിൽ സീനിയർ ഇൻവെസ്റ്റ്മെന്റ് ബാങ്കറായിരുന്നു.തുടർന്ന് പാർലിമെന്റംഗമെന്ന നിലയിൽ ശ്രദ്ധേമായ പ്രവർത്തനം കാഴ്ച വച്ച ജാവിദിനെ തേടി 2013ൽ ട്രഷറി മിനിസ്റ്റർ സ്ഥാനമെത്തി.

പിന്നീട് 2014ൽ കൾച്ചറൽ സെക്രട്ടറി എന്ന നിലിയിൽ കാബിനറ്റിന്റെ ഭാഗമായി. തുടർന്ന് 2015ൽ അദ്ദേഹം ബിസിനസ് സെക്രട്ടറിയും തുടർന്നുള്ള വർഷത്തിൽ കമ്മ്യൂണിറ്റീസ് സെക്രട്ടറിയുമായിത്തീരുകയായിരുന്നു. 2016ലെ റഫറണ്ടത്തിൽ റിമെയിൻ കാംപയിനെ ശക്തമായി പിന്തുണച്ച നേതാക്കളിലൊരാളായിരുന്നു സാജിദ്. എന്നാൽ എത്നിക് മൈനോറിറ്റിയിൽ നിന്നും ആദ്യമായി യുകെയിലെ ഹോം സെക്രട്ടറിയായ സാജിദിനെ പരിഹസിച്ചും നിരവധി പേർ ഓൺലൈനിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ലേബർ നേതാവ് ജെറമി കോർബിനെ പിന്തുണക്കുന്ന ഓൺലൈൻ യൂസർമാരാണ് ജാവിദിനെ 'കോക്കനട്ട്', ' അങ്കിൾ ടോം'' എന്നിങ്ങനെ വിളിച്ചാക്ഷേപിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP