Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2000 കോടിയുടെ വ്യാപാര കരാറും ഉജ്ജ്വല ബന്ധവും ഊട്ടിയുറപ്പിച്ച ശേഷം നേരെ ഇന്ത്യയിലേക്ക് വരാതെ സൗദി കിരീടാവകാശി മടങ്ങിയത് റിയാദിലേക്ക് തന്നെ; റിയാദിൽ നിന്നും ഇന്ന് ഇന്ത്യയിൽ എത്തുമ്പോൾ ഇന്ത്യ കാത്തിരിക്കുന്നത് പാക്ക് ഭീകരതയെ തള്ളിപ്പറയുമോ എന്നറിയാൻ; സൗദിയിൽ 2000 തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവും പാക്കിസ്ഥാന് നേട്ടമാകുമ്പോൾ ഇന്ത്യയ്ക്ക് വേണ്ടി എന്തായിരിക്കാം എംബിഎസ് കാത്ത് വച്ചിരിക്കുന്നത്?

2000 കോടിയുടെ വ്യാപാര കരാറും ഉജ്ജ്വല ബന്ധവും ഊട്ടിയുറപ്പിച്ച ശേഷം നേരെ ഇന്ത്യയിലേക്ക് വരാതെ സൗദി കിരീടാവകാശി മടങ്ങിയത് റിയാദിലേക്ക് തന്നെ; റിയാദിൽ നിന്നും ഇന്ന് ഇന്ത്യയിൽ എത്തുമ്പോൾ ഇന്ത്യ കാത്തിരിക്കുന്നത് പാക്ക് ഭീകരതയെ തള്ളിപ്പറയുമോ എന്നറിയാൻ; സൗദിയിൽ 2000 തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവും പാക്കിസ്ഥാന് നേട്ടമാകുമ്പോൾ ഇന്ത്യയ്ക്ക് വേണ്ടി എന്തായിരിക്കാം എംബിഎസ് കാത്ത് വച്ചിരിക്കുന്നത്?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസ് പാക്കിസ്ഥാനിൽ നടത്തിയ സന്ദർശനം ശ്രദ്ധേയമായിരുന്നുവെന്ന് റിപ്പോർട്ട്. ഈ നയതന്ത്ര സന്ദർശനത്തിന്റെ ഭാഗമായി പാക്കിസ്ഥാനുമായി 2000 കോടിയുടെ വ്യാപാര കരാറും ഉജ്വല ബന്ധവും ഊട്ടിയുറപ്പിക്കാൻ എംബിഎസിന് സാധിച്ചിരിക്കുകയാണ്. ഇതിന് പുറമെ പാക്കിസ്ഥാൻകാരായ 2000ത്തിൽ അധികം തടവ് പുള്ളികളെ സൗദിയിൽ ജയിലുകളിൽ നിന്നും മോചിപ്പിക്കാനും എംബിഎസ് തയ്യാറായിട്ടുണ്ട്. പാക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം നേരെ ഇന്ത്യയിലേക്ക് വരാതെ റിയാദിലേക്ക് തിരിച്ച് പോയതിന് ശേഷം ഇന്ന് എംബിഎസ് ഇന്ത്യൻ സന്ദർശനത്തിനായി പ്രത്യേകം എത്തിച്ചേരുകയാണ്.

പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യയ്ക്ക് പാക്കിസ്ഥാനോടുള്ള ക്രോധം വർധിച്ചതിനാൽ അതുൾക്കൊണ്ടാണ് പാക്കിസ്ഥാനിൽ നിന്നും എംബിഎസ് ഇന്ത്യയിലേക്ക് വരുന്നത് ഒഴിവാക്കിയതെന്നും സൂചനയുണ്ട്. 2107 പാക്കിസ്ഥാൻ തടവ് പുള്ളികളെ സൗദി ജയിലുകളിൽ നിന്നും മോചിപ്പിക്കുമെന്ന വാഗ്ദാനത്തിലൂടെ പാക്കിസ്ഥാന് നേട്ടം പ്രദാനം ചെയ്ത എംബിഎസ് ഇന്ത്യയ്ക്ക് വേണ്ടി എന്തായിരിക്കാം തന്റെ സന്ദർശനവേളയിൽ കാത്ത് വച്ചിരിക്കുന്നതെന്ന ആകാംക്ഷ ഇതിനിടെ ശക്തമാകുന്നുണ്ട്. പാക്കിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ എംബിഎസ് തള്ളിപ്പറയുമോ എന്നറിയാനാണ് ഇന്ത്യ കാത്തിരിക്കുന്നത്.

പാക്ക ്തടവ് പുള്ളികളെ വിട്ടയക്കുമെന്ന വാഗ്ദാനം എംബിഎസ് നൽകിയിരിക്കുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത് പാക്കിസ്ഥാൻ ഇൻഫർമേഷൻ മിനിസ്റ്ററായ ഫവാദ് ചൗധരിയാണ്. ഞായറാഴ്ച തന്റെ വസതിയിൽ പാക്ക് പ്രധാനമന്ത്രി ഇംറാൻ ഖാൻ എംബിഎസിന് പ്രൗഢഗംഭീരമായ വിരുന്നൊരുക്കിയിരുന്നു. ഇവിടെ വച്ചായിരുന്നു പാക്ക് തടവുകാരെ വിട്ടയക്കുന്നതിനുള്ള പ്രത്യേക അഭ്യർത്ഥന ഖാൻ എംബിഎസിന് മുന്നിൽ വച്ചത്. ഇക്കാര്യത്തിൽ പാക്കിസ്ഥാനോട് മുഖം തിരിക്കാൻ സൗദിക്കാവില്ലെന്നും ആവശ്യം പരിഗണിക്കാമെന്നുമാണ് എംബിഎസ് പ്രതികരിച്ചിരിക്കുന്നത്. സന്ദർശനത്തിനിടെ പാക്കിസ്ഥാനിലെ ഏറ്റവും ഉന്നതമായ സിവിൽ പുരസ്‌കാരമായ നിഷാൻ ഇ പാക്കിസ്ഥാൻ എംബിഎസിന് സമ്മാനിക്കുകയും ചെയ്തിരുന്നു.

എംബിഎസിന്റെ സന്ദർശനത്തെ തുടർന്ന് പാക്കിസ്ഥാനുമായി 20 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറുകളിലാണ് സൗദി ഒപ്പ് വച്ചിരിക്കുന്നത്. തന്റെ ഏഷ്യൻ സന്ദർശനത്തിന് തുടക്കം കുറിച്ച് കൊണ്ടാണ് എംബിഎസ് പാക്കിസ്ഥാനിലെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ചൈനയും അദ്ദേഹം ഈ ട്രിപ്പിൽ സന്ദർശിക്കും. സൗദി ഭരണകൂടത്തെ വിമർശിച്ച ജേർണലിസ്റ്റ് ജമാർ ഖഷോഗിയുടെ വധത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് തനിക്കുണ്ടായിരിക്കുന്ന പേര് ദോഷം മാറ്റുന്നതിനാണ് എംബിഎസ് ഇത്തരത്തിൽ സന്ദർശനങ്ങൾ നടത്തുന്നതെന്നും സൂചനയുണ്ട്.

അതിർത്തിക്കപ്പുറത്ത് നിന്നും പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ ഇന്ത്യാ സന്ദർശന വേളയിൽ ഇന്ത്യ അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ അദ്ദേഹം നടത്തുന്ന പ്രതികരണത്തിന് ഇന്ത്യ കാതോർക്കുന്നുമുണ്ട്. പ്രതിരോധത്തിലും സുരക്ഷയിലും ഇന്ത്യയും സൗദിയും തമ്മിൽ പരസ്പരം സഹകരണം വളരുന്ന പശ്ചാത്തലത്തിലാണ് എംബിഎസ് ഇന്ത്യ സന്ദർശിക്കാനെത്തുന്നതെന്നത് നിർണായകമാണ്. ഇതിന് പുറമെ ഭീകരതയെ നേരിടുന്നതിൽ ഇന്റലിജൻസ് വിവരങ്ങൾ പങ്ക് വയ്ക്കുന്നതിലും ഇരു രാജ്യങ്ങളും തമ്മിൽ നല്ല സഹകരണം വളരുന്നുണ്ട്.

ഇന്ന് മുതൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എംബിഎസ് എത്തുന്നതിനെ തുടർന്ന് ഇരു രാജ്യങ്ങളുടെയും സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൗൺസിലും രൂപപ്പെടും. ഇതിലൂടെ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തവും സഹകരണവും വർധിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി(എക്കണോമിക് റിലേഷൻസ്) യായ ടിഎസ് തിരുമൂർത്തി പറയുന്നത്. എംബിഎസിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് നിക്ഷേപം,ടൂറിസം, ഹൗസിങ്, ബ്രോഡ്കാസ്റ്റിങ്, എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് കരാറുകളിൽ ഒപ്പിടുന്നതായിരിക്കും.

ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ സൗദിയുടെ നിക്ഷേപ സാധ്യതയും ചർച്ച ചെയ്യപ്പെടും. സൗദിയുടെ നിയോം സ്മാർട്ട് സിറ്റി, റെഡ് സീ ടൂറിസം പ്രൊജക്ട്, എന്റർടെയിന്മെന്റ് സിറ്റി എന്നിവയിൽ ഇന്ത്യക്ക് പങ്കാളിത്തം വഹിക്കാമോ എന്ന കാര്യവും ചർച്ച ചെയ്യപ്പെടും. എന്നാൽ ഇതിലെല്ലാമുപരി പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ഭീകരതയെക്കുറിച്ചുള്ള എംബിഎസിന്റെ പ്രതികരണത്തിനാണ് ഇന്ത്യയിലെ ജനങ്ങളിൽ ഭൂരിഭാഗവും കാതോർക്കുന്നതെന്ന് സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP