Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയുടെ ഹിന്ദിക്ക് ശശി തരൂരിന്റെ കൈയടി; യുഎന്നിൽ പ്രസംഗിക്കാൻ ഹിന്ദി തെരഞ്ഞെടുത്ത പ്രധാനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ച് കോൺഗ്രസ് എംപി

മോദിയുടെ ഹിന്ദിക്ക് ശശി തരൂരിന്റെ കൈയടി; യുഎന്നിൽ പ്രസംഗിക്കാൻ ഹിന്ദി തെരഞ്ഞെടുത്ത പ്രധാനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ച് കോൺഗ്രസ് എംപി

ന്യൂഡൽഹി: പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞ് ജപ്പാൻ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകം മുഴുവൻ ശ്രദ്ധിച്ചിരുന്നു. ഇന്ത്യയുടെ പാരമ്പര്യത്തെ മുറുകേ പിടിക്കുമെന്ന് വ്യക്തമാക്കിയ മോദി ഒരു കാര്യത്തിൽ കൂടി വ്യത്യസ്തനാകാൻ ഒരുങ്ങുന്നുവെന്ന് കഴിഞ്ഞി ദിവസം വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്ര സഭയെ ഹിന്ദിയിൽ അഭിസംബോധന ചെയ്യാനാണ് മോദി തീരുമാനിച്ചത്. മോദിയുടെ തീരുമാനത്തെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭയിലെ മുൻ ഉദ്യോഗസ്ഥനും തിരുവനന്തപുരത്തു നിന്നുള്ള കോൺഗ്രസ് എംപിയുമായ ശശി തരൂർ രംഗത്തെത്തി.

നരേന്ദ്ര മോദി ഹിന്ദിയിൽ സംസാരിക്കുന്നതിന് ശശി തരൂർ പിന്തുണച്ചു. മോദി ഹിന്ദിയിൽ സംസാരിച്ചാൽ മോദിയുടെ പ്രസംഗം ആളുകൾക്ക് കൂടുതൽ മനസിലാകുമെന്ന് തരൂർ പറഞ്ഞു. ഇന്ത്യക്കാരനെന്ന നിലയിൽ ഗുണകരമായ തീരുമാനമാണ് മോദിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും തരൂര് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അഭിനന്ദിച്ചും തരൂർ രംഗത്തെത്തിയിരുന്നു. അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ സുഷമ കൈക്കൊണ്ട തീരുമാനത്തെയായിരുന്നു തരൂർ അന്ന് അഭിനന്ദിച്ചത്.

സെപ്റ്റംബർ 27 നാണ് പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് മോദി ഐക്യരാഷ്ട്രസഭയിൽ ഹിന്ദിയിൽ സംസാരിക്കുമെന്ന് അറിയിച്ചത്. മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്.

നേരത്തെ വിദേശപര്യടനങ്ങളിൽ പ്രധാനമന്ത്രിമാരുൾപ്പെടെയുള്ളവരുമായി മോദി ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. ചർച്ചയിൽ ദ്വിഭാഷി മോദിയുടെ വാക്കുകൾ തർജ്ജമ ചെയ്യുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP