Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിയുടെ സൗഹൃദ പട്ടികയിൽ മുമ്പിൽ ജപ്പാൻ; ജപ്പാൻ സന്ദർശനത്തിനു പിന്നിൽ ചൈനക്കുള്ള മുന്നറിയിപ്പ്

മോദിയുടെ സൗഹൃദ പട്ടികയിൽ മുമ്പിൽ ജപ്പാൻ; ജപ്പാൻ സന്ദർശനത്തിനു പിന്നിൽ ചൈനക്കുള്ള മുന്നറിയിപ്പ്


ന്യൂദൽഹി: ജൂലൈയിൽ നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപാൻ സന്ദർശനം നീട്ടി വച്ചപ്പോൾ പലരും കരുതിയിട്ടുണ്ടാകും ജപാൻ മോദിയുടെ സജീവ പരിഗണനയ്ക്കു പുറത്താണെന്ന്. എന്നാൽ അതിനുള്ള മറുപടിയാണ് ഈ മാസം 30 മോദി ജപാനിലേക്ക് യാത്ര തിരിക്കുമ്പോൾ ലഭിക്കുക. നേരത്തെ 31-ന് ആയിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. അത് ഒരു ദിവസം നേരത്തെ ആക്കുകുകയും സന്ദർശന പദ്ധതിയിൽ ജപാനിലെ മറ്റൊരു നഗരം കൂടി ഉൾപ്പെടുത്തുകയും ചെയ്തിരിക്കുകയാണിപ്പോൾ. ഈ സജീവ പരിഗണന ചൈനയ്ക്കുള്ള മുന്നറിയിപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഗുജറാത്ത് മുഖ്യ മന്ത്രിമായിരിക്കെ തന്നെ ജപാനുമായി മികച്ച ബന്ധ പുലർത്തിയിരുന്ന മോദി ഈ യാത്രയിൽ നാലു രാത്രികൾ അവിടെ ചെലവഴിച്ച് സെപ്റ്റംബർ മൂന്നിനാണ് തിരിച്ചെത്തുക.

ഒരു ഇന്ത്യൻ പ്രധാനമനന്ത്രിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനങ്ങളിലൊന്നാണിത്. ദേശീയതാ വാദത്തിന്റെ കാര്യത്തിൽ മോദിക്ക് തുല്യം നിൽക്കുന്നയാളാണ് ജപാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും. ജപാൻ സന്ദർശനം കഴിഞ്ഞ് മോദി തിരിച്ചെത്തുന്നതോടെ അടുത്ത മാസം ചൈനീസ് പ്രസിഡന്റ് സി ജിങ്പിങും ഇന്ത്യാ സന്ദർശനത്തിനെത്തുന്നുണ്ട്. ചൈനയുടെ സജീവ ശ്രദ്ധയിലുള്ള ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താൻ ജപാനുമായി സഹകരിക്കുന്നതിനു പുറമെ ഇന്ത്യയ്ക്കായി മോദി ചൈനയിൽ നിന്നും വലിയ സാധ്യതകൾ ആരായുന്നുമുണ്ട്.

മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് 2013-ൽ നടത്തിയ ജപാൻ സന്ദർശനം ഇവിടെ ശ്രദ്ധേയമാണ്. ലഡാക്കിൽ ആഴ്ചകൾ നീണ്ടുനിന്ന ചൈനയുടെ കടന്നു കയറ്റത്തിനു തൊട്ടു പിറകെയായിരുന്നു മന്മോഹന്റെ ജപാൻ സന്ദർശനം. ചൈനയ്‌ക്കൊരു മുന്നറിയപ്പ് നൽകാനായിരുന്നു ആ യാത്ര എന്ന് തുറന്നു പറയാൻ ഉന്നത ഉദ്യോഗസ്ഥർ തയാറാകുകയും ചെയ്തിരുന്നു.

ജപാനുമായുള്ള സിവിൽ ആണവ കരാർ സംബന്ധിച്ച ചർച്ചകളും മോദിയുടെ സന്ദർശനത്തിന്റെ ഭാഗമാണ്. ഇതിനു പുറമെ യുഎസ്-2 അംഫിബിയൻ വിമാനങ്ങൾ വാങ്ങുന്ന കരാറിലും അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അര നൂറ്റാണ്ടോളം ജപാൻ സ്വയം ഏർപ്പെടുത്തുയിരുന്നു പ്രതിരോധ സാങ്കേതിക വിദ്യാ കയറ്റുമതി വിലക്ക് ആബെ എടുത്തു മാറ്റിയതോടെ പുതിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്. ഈ സൈനിക വിമാനത്തിന്റെ ഏതാനു ഭാഗങ്ങൾ ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ ജപാൻ അനുവദിച്ചേക്കാനുമിടയുണ്ടെന്ന് ജാപനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മോദിയുടെ ഏറ്റവും പ്രാധാന്യമേറിയ വിദേശ സന്ദർശനമാണിത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP