Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാർക്ക് രാജ്യങ്ങൾക്ക് ഒറ്റ വാഹന പെർമിറ്റ്; രണ്ടു ദിവസത്തിനകം കരാർ തയാറാകും; ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് ഇനി തലവേദനയില്ലാതെ വണ്ടി ഓടിക്കാം

സാർക്ക് രാജ്യങ്ങൾക്ക് ഒറ്റ വാഹന പെർമിറ്റ്; രണ്ടു ദിവസത്തിനകം കരാർ തയാറാകും; ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് ഇനി തലവേദനയില്ലാതെ വണ്ടി ഓടിക്കാം

ലാൽ ജോസും കൂട്ടരും കാറുമെടുത്ത് 27 രാജ്യങ്ങൾ ചുറ്റിക്കറങ്ങി തിരിച്ചെത്തിയതേ ഉള്ളൂ. ലോകം ചുറ്റാൻ മോഹവുമായിരിക്കുന്ന നിരവധി പേർ ഇനി പുറപ്പെടാനിരിക്കുന്നു. ഇവർക്കൊന്നും ഇനി ലാൽ ജോസിനും സംഘത്തിനും നേരിടേണ്ടി വന്ന നൂലാമാലകളൊന്നും നേരിടേണ്ടി വരില്ലെന്നുറപ്പ്. അതിനുള്ള പണികൾ അണിയറയിൽ ഒരുങ്ങുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക്ക് രാജ്യങ്ങളിലുടനീളം ഒറ്റ പെർമിറ്റിന്റെ പിൻബലത്തിൽ വാഹനമോടിക്കാനുള്ള കരാറിന് രണ്ടു ദിവസത്തിനകം അന്തിമ രൂപം നൽകാനുള്ള ശ്രമത്തിലാണ് അംഗരാജ്യങ്ങൾ. സാർക്ക് രാജ്യങ്ങളിലുടനീളം യാത്രാ, ചരക്കു വാഹനങ്ങളുടെ സുഗമമായ നീക്കങ്ങൾക്കാണ് ഈ കരാറുണ്ടാക്കുന്നതെങ്കിലും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മാലദീപ് എന്നീ അംഗരാജ്യങ്ങൾ ഇക്കൂട്ടത്തിൽ നിന്നും പുറത്താണ്.

അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കരാറിന്റെ മിനുക്കുപണികളിലേർപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനും ബംഗ്ലാദേശും നേരത്തെ പ്രതിനിധികളെ അയക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ബംഗ്ലാദേശ് വൈകി പ്രതിനിധിയെ അയച്ചു. മേഖലയിലെ റോഡു ഗതാഗതം വിപുലപ്പെടുത്തുന്നതിന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തൊട്ടടുത്ത അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും വളരെ പ്രധാനപ്പെട്ടതാണ്.

ആവശ്യമായ രേഖകളെല്ലാം പരിശോധിച്ച ശേഷം അതതു സർക്കാരുകൾ ചുമലപ്പെടുത്തുന്ന അധികാരികളായിരിക്കും ഈ പെർമിറ്റ് അനുവദിക്കുക എന്നാണ് കരട് കരാറിലുള്ളത്. സ്ഥിര യാത്രാ, ചരക്കു വാഹനങ്ങൽക്ക് ഒരു വർഷം കാലാവധിയുള്ള പ്രവേശനാനുമതിയും ഈ പെർമിറ്റ് മുഖേന ലഭിക്കും. ഈ പെർമിറ്റ് അഞ്ചു വർഷം വരെ എല്ലാ വർഷവും പുതുക്കി നൽകും. ഈ പെർമിറ്റ് എടുത്ത വരുന്ന വാഹനങ്ങൽ അതതു രാജ്യങ്ങളിലേക്ക് പ്രവേശിക്കേണ്ടത് ഇമിഗ്രേഷൻ/കസ്റ്റംസ് ചെക്ക് പോസ്റ്റുകളിലൂടെ മാത്രമായിരിക്കണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്.

വാഹനത്തിന്റെ വിവരങ്ങളും രേഖകളും വിവിധ രാജ്യങ്ങളിലൂടെ ഓടിക്കുമ്പോൾ കൈവശം വയ്‌ക്കേണ്ട രേഖൾ, മലീനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, വാഹനമോടിക്കുന്നവരുടെ പാസ്‌പോർട്ട് എന്നിവ സംബന്ധിച്ച അംഗ രാജ്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. നവംബറിൽ നടക്കുന്ന 18-ാമത് സാർക് ഉച്ചകോടിയിൽ ഈ ബഹുരാഷ്ട്രാ വാഹന പെർമിറ്റ് കരാർ ഒപ്പിടുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP