1 usd = 75.97 inr 1 gbp = 93.57 inr 1 eur = 82.04 inr 1 aed = 20.68 inr 1 sar = 20.20 inr 1 kwd = 245.68 inr

Apr / 2020
07
Tuesday

1971 ലെ യുദ്ധത്തിൽ പാക് സേന തോറ്റ് കൊമ്പുകുത്തിയപ്പോൾ നയിച്ചത് ലഫ്.ജന. നിയാസി; ഇമ്രാൻ ഖാനും നിയാസി ഗോത്രത്തിൽ പെട്ട നേതാവ്; ഇമ്രാൻ ഖാൻ നിയാസി എന്ന് പാക് പ്രധാനമന്ത്രിയെ മുഴുവൻ പേരും ചൊല്ലി വിളിച്ചപ്പോൾ സിംഹത്തെ മടയിൽ ചെന്ന് നേരിടുന്ന ചങ്കൂറ്റം; ഭീകരർക്ക് പെൻഷൻ കൊടുക്കുന്ന ഭരണകൂടമെന്ന് ഇമ്രാനെ വിറപ്പിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥ വിദിശ മൈത്ര മിടുമിടുക്കിയെന്ന് സോഷ്യൽ മീഡിയ

September 28, 2019 | 07:19 PM IST | Permalink1971 ലെ യുദ്ധത്തിൽ പാക് സേന തോറ്റ് കൊമ്പുകുത്തിയപ്പോൾ നയിച്ചത് ലഫ്.ജന. നിയാസി; ഇമ്രാൻ ഖാനും നിയാസി ഗോത്രത്തിൽ പെട്ട നേതാവ്; ഇമ്രാൻ ഖാൻ നിയാസി എന്ന് പാക് പ്രധാനമന്ത്രിയെ മുഴുവൻ പേരും ചൊല്ലി വിളിച്ചപ്പോൾ സിംഹത്തെ മടയിൽ ചെന്ന് നേരിടുന്ന ചങ്കൂറ്റം; ഭീകരർക്ക് പെൻഷൻ കൊടുക്കുന്ന ഭരണകൂടമെന്ന് ഇമ്രാനെ വിറപ്പിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥ വിദിശ മൈത്ര മിടുമിടുക്കിയെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇമ്രാൻ ഖാൻ നിയാസി..നിങ്ങൾ ഭീകരർക്ക് പെൻഷൻ കൊടുക്കുന്ന രാജ്യം എന്ന് യുഎന്നിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിറപ്പിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥ വിദിശ മൈത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇമ്രാൻ ഉയർത്തിയ ഓരോ പോയിന്റിനും കിറുകൃത്യം മറുപടി നൽകിയാണ് മൈത്ര ആരാധകരെ സൃഷ്ടിച്ചത്. വിദേശകാര്യ മന്ത്രാലയത്തിൽ ഫസ്റ്റ് സെക്രട്ടറിയാണ് മൈത്ര. പാക് ഭരണകൂടം അക്രമത്തിനും ഭീകരവാദത്തിനും മൗലികവാദത്തിനും വേണ്ടിയാണ് യഥാർഥത്തിൽ നിലകൊള്ളുന്നതെന്ന് തുറന്നുകാണിക്കുകയും ഇമ്രാൻ ഖാൻ പ്രസംഗിച്ചതെല്ലാം നുണയാണെന്ന് തെളിയിക്കുകയും ചെയ്ത വിദിശ മൈത്ര..ശംഭീരം, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു.

2009 ബാച്ച് ഐഎഫ്എസ് ഉദ്യോസ്ഥയാണ് വിദിശ മൈത്ര. 2008 ൽ സിവിൽ സർവീസ് പരീക്ഷയിൽ 39 ാം റാങ്ക്. 2009 ൽ പരിശീലനം പൂർത്തിയാക്കുമ്പോൾ മികവിന് 'അംബാസിഡർ ബിമൽ സന്യാൽ സ്വർണ മെഡൽ' സ്വന്തമാക്കിയ മിടുക്കി. യുഎന്നിൽ താരതമ്യേന പുതിയ ഉദ്യോഗസ്ഥ. ഷാങ്ഹായ് സഹകരണ സംഘത്തിന്റെ മേൽനോട്ടച്ചുമതലയും വിദിശയ്ക്കാണ്. സുരക്ഷാ കൗൺസിലിന്റെയും ഷാങ്ഹായി സഹകരണ സംഘടനയുടെയും ചുമതല. പോളിസി പ്ലാനിങ്ങിന്റെയും റിസർച്ച് വിഭാഗത്തിന്റെയും ഡപ്യൂട്ടി സെക്രട്ടറി.

വിദിശ മൈത്രയുടെ ഇരുത്തം വന്നതും എന്നാൽ മൂർച്ചയുള്ളതുമായി വാക്കുകളെ പ്രിയങ്ക ചതുർവേദി മാത്രമല്ല ശോഭ കരന്തലജെ എംപിയും വാഴ്‌ത്തി. പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ മുഴുവൻ പേരും ചൊല്ലി വിളിക്കാനുള്ള വിദിശയുടെ തീരുമാനവും( ഇമ്രാൻ ഖാൻ നിയാസി) കൈയടി നേടി. നിയാസി ഗോത്രത്തിൽ പെട്ടയാളാണ് ഇമ്രാൻ ഖാൻ. ഇതിൽ മറ്റൊരു കൗതുകം കൂടി ഒളിച്ചിരിപ്പുണ്ട്. മിയാൻവാലിയിലെ നിയാസി ഗോത്രത്തിൽ പെട്ട ജനറൽ എഎകെ നിയാസിയാണ് 1971 ൽ ലെ യുദ്ധത്തിൽ ഇന്ത്യയോട് പാക്കിസ്ഥാൻ തോൽക്കുമ്പോൾ അവരുടെ സൈന്യത്തിന്റെ ലഫ്റ്റനന്റ് ജനറൽ ആയിരുന്നത്. ഭീകർക്ക് പെൻഷൻ നൽകുന്ന ലോകത്തിലെ ഏക ഭരണകൂടം പാക്കിസ്ഥാനിലേതാണ്.

130 ഭീകരരും 25 ഭീകരസംഘടനകളും പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ കഴിയുമോ ഇമ്രാൻ ഖാൻ? ഒസാമ ബിൻ ലാദനെ നിങ്ങൾ അനുകൂലിച്ചില്ലെന്ന് പറയാൻ കഴിയുമോ ഇമ്രാൻ ഖാൻ? ഇമ്രാൻ ഖാന് നിങ്ങൾ ചരിത്രം പഠിക്കണം എന്നൊക്കെയുള്ള വിദിശയുടെ വാക്കുകൾ കോരിത്തരിപ്പുണ്ടാക്കിയെന്നാണ് പലരും കുറിച്ചത്. ലോകത്തിലെ ഏറ്റവും വിശിഷ്ടമായ വിദേശ സർവീസുകളിൽ ഒന്നാണ് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയമെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ചുട്ട മറുപടി നൽകിയ വിദിശ ത്രൈ ആ പെരുമയേറ്റുന്ന ഉദ്യോഗസ്ഥരുടെ വലിയ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ഈ വർഷം ഓഗസ്റ്റിൽ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ഇന്ത്യയുടെ അംബസഡറുമായി സയിദ് അക്‌ബറുദ്ദീൻ നടത്തിയ ചടുലമായ വാർത്താസമ്മേളനംം പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഇന്ത്യക്ക് വേണ്ടി പാക് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അക്‌ബറുദ്ദീന്റെ ചടുലത നാട്ടിലെയും വിദേശത്തെയും മാധ്യമങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

നേരത്തെ ഐക്യരാഷ്ട്ര സഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ സംസാരിച്ചപ്പോൾ കശ്മീർ വിഷയം ഉന്നയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആക്രമണവുമായി എത്തിയത്. ഇതിനെയാണ് ഇന്ത്യ മറുപടിയിലൂടെ തകർത്തത്.
ഇന്ത്യയേർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ കശ്മീർ രക്തരൂഷിതമാകുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിശദീകരിച്ചിരുന്നു. ഐക്യരാഷ്ട്രസഭ പൊതുസഭാസമ്മേളനത്തിലാണ് ഇമ്രാന്റെ പരാമർശം. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പേരിൽ കനത്ത ആരോപണങ്ങളുന്നയിച്ചായിരുന്നു ഇമ്രാന്റെ യു.എൻ. പ്രസംഗം. ''കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ അവിടെയെന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തടവിൽക്കഴിയുന്ന പതിനായിരക്കണക്കിനുപേർ നിയന്ത്രണങ്ങൾ എടുത്തുമാറ്റുമ്പോൾ തെരുവിലിറങ്ങും. ലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് ഇന്ത്യയിലുള്ളത്. ഒരു രക്തരൂഷിതകലാപമുണ്ടായാൽ അവരെല്ലാം മതമൗലികവാദികളാകും. മുസ്ലിങ്ങളെ മതമൗലികവാദികളാകാൻ ഇന്ത്യൻ സർക്കാർ നിർബന്ധിക്കുകയാണെന്ന് ഇമ്രാൻഖാൻ പറഞ്ഞിരുന്നു. ഇതിനാണ് ഇന്ത്യ മറുപടി നൽകിയത്.

രൂക്ഷമായ വിമർശനമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയത്. ആണവശേഷിയെ നയതന്ത്ര കാര്യത്തിനായിട്ടല്ല പകരം വിനാശകരമായ കാര്യത്തിനായിട്ട് ഉപയോഗിക്കുമെന്ന് ഇമ്രാൻഖാൻ നിരന്തരം ഭീഷണി മുഴക്കുകയാണ്. യുഎൻ നിരോധിച്ച പട്ടികയിലുള്ള 130 ഭീകരർ പാക്കിസ്ഥാൻ മണ്ണിൽ ഉണ്ട്. ആരോപണം അവർക്ക് നിഷേധിക്കാൻ കഴിയുന്നതല്ല. ഒസാമ ബിൻ ലാദനെ വരെ സംരക്ഷിച്ച രാജ്യമാണ് പാക്കിസ്ഥാൻ. ലാദനെ ന്യായീകരിച്ച പാക്കിസ്ഥാൻ ന്യൂയോർക്ക് ജനതയോട് മാപ്പു പറയണമെന്നും പറഞ്ഞു. രാജ്യത്ത് ഭീകര സംഘടനകൾ ഉണ്ടോയെന്ന് ഉറപ്പാക്കാൻ യുഎൻ നിരീക്ഷകരെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച ഇമ്രാൻ ഖാൻ അക്കാര്യത്തിൽ ലോകത്തിന് ഉറപ്പ് നൽകാൻ ബാദ്ധ്യസ്ഥനാണെന്നും പറഞ്ഞു.

മാന്യന്മാരുടെ കളിയെന്ന് വിശേഷണമുള്ള ക്രിക്കറ്റിൽ നിന്നും വന്ന ഒരാൾ നടത്തുന്ന ഇപ്പോഴത്തെ പ്രസംഗം അപരിഷ്‌കൃതമായ വിദ്വേഷ പ്രസംഗമായിരുന്നു. ഇമ്രാന്റെ പ്രസംഗം ദരാ അദാം ഖേലിലെ തോക്കളുടെ അനുസ്മരണമായി മാറുകയാണ്. നയതന്ത്രജ്ഞത വിഷയമാകേണ്ടപ്പോൾ വംശഹത്യ, ചോരക്കളി, വംശീയ മേധാവിത്വം, വെടിവെയ്‌പ്പ്, നശീകരണ പോരാട്ടം തുടങ്ങി മദ്ധ്യകാലഘട്ടത്തിലെ മാനീസീക നിലയിലേക്ക് 21 ാം നൂറ്റാണ്ടിലെ ശ്രദ്ധയെ കൊണ്ടുപോകുകയാണ് ഇമ്രാൻ ചെയ്യുന്നത്. മതനിന്ദ നിയമത്തിന് കീഴിൽ ക്രൂരമായ ശിക്ഷ നടപ്പാക്കുന്ന പാക്കിസ്ഥാനിൽ ന്യൂനപക്ഷ സമൂഹം കുറഞ്ഞുകുറഞ്ഞു വരികയാണ്. പീഡനവും ദുരുപയോഗവും അവസരവാദവും പ്രതിഫലിക്കുന്ന ഇത്തരം കാര്യങ്ങൾക്ക് പൊതുസഭ സാക്ഷ്യം വഹിക്കുന്നത് വിരളമായിട്ടാണെന്നും വിദീഷാ മൈത്ര പറഞ്ഞു.

ഇന്ത്യയെ ഭീഷണിപ്പെടുത്താനാണ് യുഎന്നിൽ പ്രസംഗിക്കുമ്പോൾ ഇമ്രാൻ ശ്രമിച്ചത്. ഞാൻ അധികാരത്തിലെത്തുമ്പോൾ പാക്കിസ്ഥാനെ സമാധാനമുള്ള ഒരുരാജ്യമാക്കി മാറ്റാനാണ് ശ്രമിച്ചത്. ഇവിടെ ഭീകരസംഘടനകളുണ്ടെന്നാണ് ഇന്ത്യ നിരന്തരം ആരോപിക്കുന്നത്. എന്നാൽ, ഇവിടെ അത്തരം സംഘടനകളില്ല. യു.എൻ. ഉദ്യോഗസ്ഥർക്ക് അക്കാര്യം പരിശോധിക്കാം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ എന്താകും സംഭവിക്കുകയെന്ന് ഞാനെപ്പോഴും സ്വയം ചോദിക്കാറുണ്ട്. ഞങ്ങളെക്കാൾ നാലിരട്ടിവലുപ്പമുള്ള ഒരു രാജ്യം യുദ്ധത്തിനെത്തിയാൽ ഞങ്ങളെന്തുചെയ്യും. പക്ഷേ, ഞങ്ങൾ പോരാടും. എന്നാൽ, രണ്ട് ആണവശക്തികൾ നേർക്കുനേർ പോരാടുമ്പോൾ എന്തുസംഭവിക്കുമെന്നും ചിന്തിക്കണം'' -ഇമ്രാൻ പറഞ്ഞിരുന്നു. ഈ ഭീഷണിയെ പുച്ഛിച്ച് തള്ളുന്ന മറുപടിയാണ് ഇന്ത്യ നൽകുന്നത്. ഇതോടെ പാക്കിസ്ഥാന്റെ ഭീകരത ആഗോളതലത്തിൽ ചർച്ചയാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

ഭീകര വാദത്തിന്റെ കാര്യത്തിൽ ലോക രാഷ്ട്രങ്ങൾ ഭിന്നിക്കുന്നത് യുഎൻ ആശയങ്ങൾക്ക് വിരുദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്നിൽ പറഞ്ഞിരുന്നു. ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നിൽക്കണം. സാഹോദര്യം, സമാധാനം എന്നിവയാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യം. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമാണ് ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നും മോദി കൂട്ടിച്ചേർത്തു. കശ്മീരിനെ കുറിച്ച് ഒരു പരാമർശവും നടത്താതെയാണ് മോദി യുഎന്നിൽ സംസാരിച്ചത്. എന്നാൽ സമ്മേളനത്തിൽ പങ്കെടുത്ത പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അത് മാത്രമാണ് സഭയിൽ ഉന്നയിച്ചത്.

കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്ന് പറഞ്ഞ 80 ലക്ഷം പേർ അവിടെ തടവിലാണെന്നും ആരോപിച്ചു. യുഎൻ നൽകിയ അവകാശങ്ങൾ കശ്മീരിൽ നിഷേധിക്കപ്പെടുകയാണെന്നും അതിനാൽ സഭ ഇടപെടണമെന്നും അവകാശപ്പെട്ടു. പാക് സൈന്യത്തിന് വേണ്ടിയുള്ള തെറ്റായ പ്രചരണങ്ങളായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ ഭീകര മുഖം ചർച്ചയാക്കുന്ന കടുത്ത പരമാർശവുമായി ഇന്ത്യ എത്തിയത്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ
കോവിഡ് കാലത്ത് സ്വകാര്യക്ഷേത്രങ്ങൾ അടഞ്ഞുകിടക്കുന്നെങ്കിലും നയാപൈസ സഹായം നൽകിയില്ല; ക്രിസ്ത്യൻ പള്ളികളിലെ സൺഡേ സ്‌കൂൾ അദ്ധ്യാപകർ അടക്കം ഉള്ളവർക്കും ആശ്വാസധനമായി ഒരു രൂപ പോലും കിട്ടിയില്ല; മദ്രസകൾ അടഞ്ഞ് കിടക്കുന്നതിനാൽ തുച്ഛവരുമാനക്കാരായ മദ്രസ അദ്ധ്യാപകർക്ക് മാത്രം ആശ്വാസധനസഹായം; 25,000 ത്തോളം മദ്രസ അദ്ധ്യാപകർക്ക് 2000 രൂപ സഹായമെന്ന് മന്ത്രി ജലീലിന്റെ എഫ്ബി പോസ്റ്റ്; ന്യൂനപക്ഷ -സാമുദായിക പ്രീണനം എന്ന ആരോപണം ഉയരുമ്പോൾ മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
രോഗ ബാധിതയായിട്ടും പത്തു ദിവസം ആശുപത്രിയിലക്കാതെ മുറിയിൽ അടച്ചിട്ടു വെള്ളം കുടിപ്പിച്ചു; ഒടുവിൽ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കയറ്റിയിട്ട് ചങ്കിനട്ടടിച്ചിട്ടെന്തു കാര്യം? കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്നു റിപ്പോർട്ടുകൾ; ബ്രിട്ടൻ എന്തുകൊണ്ടു പ്രേത ഭൂമിയാകുന്നു എന്നതിന് തെളിവായി ബോറിസ് ജോൺസന്റെ അനുഭവം; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആയുർആരോഗ്യ സൗഖ്യം നേർന്ന് ട്രംപും മോദിയും അടക്കമുള്ള ലോകനേതാക്കൾ
പാലേരിമാണിക്യം ഫെയിം നടൻ കലിംഗാ ശശി അന്തരിച്ചു; നാടകത്തിലൂടെ അഭിനയത്തിൽ എത്തി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടന്റെ മരണം പുലർച്ചെ കോഴിക്കോട്; ജീവിതത്തിൽ വില്ലനായത് ഏറെ നാളായി അലട്ടിയിരുന്ന കരൾ രോഗം തന്നെ; സംസ്‌കാര ചടങ്ങുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് തന്നെ; വിടവാങ്ങുന്നത് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച വ്യത്യസ്തമായ അഭിനയ ശൈലിയുടെ ഉടമ
കോവിഡ് രോഗികളെ ചികിത്സിക്കുമ്പോൾ നഴ്‌സുമാർക്ക് വേണ്ട രക്ഷാ കവചമായ പിപിഇകൾ നൽകിയില്ല; രോഗ ലക്ഷണങ്ങൾ കാണും വരെ ടെസ്റ്റ് നടത്തുകയോ ഷിഫ്റ്റിൽ നിന്ന് മാറ്റുകയോ ചെയ്തില്ല; 46 മലയാളി നഴ്‌സുമാർക്ക് കോവിഡ് സ്ഥിരീകരിച്ച മുംബൈ വോക് ഹാർട്ട് ആശുപത്രിക്കെതിരെ യുഎൻഎ ശബ്ദുയർത്തുമ്പോൾ മിണ്ടാട്ടം മുട്ടി മാനേജ്‌മെന്റ്; ആശുപത്രി അടച്ചിടാൻ ബിഎംസി ഉത്തരവ്
എന്റെ കുഞ്ഞിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ അതുവരെ ഞാൻ കാത്ത് സൂക്ഷിച്ച എന്റെ ധൈര്യം എന്നിൽ നിന്നും ചോർന്നു പോയി; പൊട്ടിക്കരയാൻ അല്ലാതെ അവളെ ചേർത്ത് പിടിച്ചൊന്നാശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ല; കൊവിഡിന് മുന്നിൽ നിന്ന് പൊരുതുന്ന റെസ്പിറേറ്ററി തെറപ്പിസ്റ്റ് ശ്രീരേഖ കുറുപ്പ് അമേരിക്കയിലെ സാഹചര്യങ്ങൾ വിശദീകരിക്കുന്നു
ഹിന്ദുക്കൾക്കും ക്രിസ്ത്യനികൾക്കും സിഖുകാർക്കും റേഷൻ പോലും കിട്ടുന്നില്ല; ലോക്ഡൗണിൽ കടകൾ അടഞ്ഞതോടെ പട്ടിണിയിലേക്ക് നീങ്ങി ന്യൂനപക്ഷ സമുദായങ്ങൾ; 'ഷിയാ വൈറസ്' എന്ന് പറഞ്ഞ് അവരെ ആശുപത്രിയിൽ നിന്ന് അടിച്ചോടിക്കുന്നു; സർക്കാർ ജീവനക്കാരും ആരോഗ്യപ്രവർത്തകരും ഷിയകളുമായി സമ്പർക്കം പുലർത്താൻ പാടില്ല; പഞ്ചാബിനെ രക്ഷിക്കാനായി രോഗികളെ പി ഒ കെയിലേക്ക് തള്ളുന്നു; കോവിഡിൽ ജനം മരിച്ചുവീഴുമ്പോഴും പാക്കിസ്ഥാനിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന മത വിവേചനത്തിന്റെ വാർത്തകൾ
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
ഞങ്ങൾ എംഎൽഎയുടെ ആൾക്കാർ; പാസും ഹെൽമറ്റുമൊന്നും വേണ്ട! ഞങ്ങളെ തടയാൻ താനാര്? പൊലീസിനോട് തട്ടിക്കയറി യുവാക്കൾ: പൊലീസുകാരൻ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകിയപ്പോൾ കേസെടുക്കാൻ പേടി; കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ നിർത്തിപ്പൊരിച്ച് പത്തനംതിട്ട എസ്‌പി കൂടത്തായി സൈമൺ; സഹപ്രവർത്തകരെ സംരക്ഷിക്കാൻ പറ്റില്ലെന്ന് ഈ പണിക്ക് വന്നത് എന്തിനെന്നും ചോദ്യം?
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ