Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരിത്രത്തിൽ ആദ്യമായി അമേരിക്കയിൽ വനിതാ സ്ഥാനപതിയെ നിയമിച്ച് സൗദി; ഖാലിദ് ബിൻ രാജകുമാരന് പകരം എത്തുന്നത് രാജകുടുംബാംഗമായ റിമ ബൻത് രാജകുമാരി; ഖഷോഗി കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ എംബിഎസിന്റെ നിർണായക നീക്കം; അമേരിക്കയിൽ നിന്ന് തിരിച്ചുവിളിച്ച ഖാലിദ് രാജകുമാരനെ ഉപപ്രധാനമന്ത്രി ആക്കിയത് സൽമാൻ രാജാവ് ലോകംചുറ്റലിനിടെ കെയ്‌റോയിൽ എത്തിയപ്പോൾ

ചരിത്രത്തിൽ ആദ്യമായി അമേരിക്കയിൽ വനിതാ സ്ഥാനപതിയെ നിയമിച്ച് സൗദി; ഖാലിദ് ബിൻ രാജകുമാരന് പകരം എത്തുന്നത് രാജകുടുംബാംഗമായ റിമ ബൻത് രാജകുമാരി; ഖഷോഗി കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ എംബിഎസിന്റെ നിർണായക നീക്കം; അമേരിക്കയിൽ നിന്ന് തിരിച്ചുവിളിച്ച ഖാലിദ് രാജകുമാരനെ ഉപപ്രധാനമന്ത്രി ആക്കിയത് സൽമാൻ രാജാവ് ലോകംചുറ്റലിനിടെ കെയ്‌റോയിൽ എത്തിയപ്പോൾ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൽമാൻ രാജാവ് ലോകം ചുറ്റുന്നതിനിടെ നിർണായക സ്ഥാനമാറ്റങ്ങളുമായി സൗദി രാജകുടുംബം. എംബിഎസിലേക്ക് അധികാരം വന്നതിന് ശേഷം വനിതകൾക്ക് ഉൾപ്പെടെ നിർണായക സ്ഥാനങ്ങളിൽ നിയമനം നൽകുന്നതിന്റെ ചുവടുപിടിച്ച് അമേരിക്കൻ സ്ഥാനപതി സ്ഥാനത്തേക്ക് ഒരു രാജകുമാരിയെ തന്നെ നിയമിച്ചുകൊണ്ടാണ് പുതിയ പരിഷ്‌കരണം.

ഇതോടെ ചരിത്രത്തിൽ ആദ്യമായി അമേരിക്കയിലെ സ്ഥാനപതിയായി ഒരു സൗദി രാജകുമാരി നിയമിതയായി. യുഎസിൽ സ്ഥാനപതി ആയിരുന്ന ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ മാറ്റി റിമ ബിൻത് ബന്ദർ രാജകുമാരിയെയാണ് പുതിയ സ്ഥാനപതിയായി നിയമിച്ചത്. യുഎസിലെ സൗദിയുടെ ആദ്യ വനിതാ സ്ഥാനപതിയാകും ഇതോടെ റിമ ബിൻത് ബന്ദർ. അതേസമയം, എംബിഎസിന്റെ സഹോദരൻ കൂടിയായ ഖാലിദിനെ സൗദിയുടെ പുതിയ മന്ത്രിയുമാക്കി.

സൗദി കിരീവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇളയ സഹോദരനാണ് യുഎസ് സ്ഥാനപതി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ഖാലിദ് ബിൻ സൽമാൻ. ഉപപ്രതിരോധ മന്ത്രിയായി ഇദ്ദേഹത്തെ പിന്നീട് നിയമിച്ചതായാണ് അറിയിപ്പ് വന്നിട്ടുള്ളത്.

ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ സൗദിക്ക് നേരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് സുപ്രധാന സ്ഥാനങ്ങളിലെ മാറ്റങ്ങളെന്നതും ശ്രദ്ധേയമാണ്. അതേസമയം, സൽമാൻ രാജാവ് ഇപ്പോൾ വിദേശ സന്ദർശനത്തിലാണ്. ഇപ്പോൾ ഈജിപ്തിലാണ് അദ്ദേഹം. അതിനിടെയാണ് മാറ്റങ്ങൾ വന്നതെന്നതും ചർച്ചയായി.

ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയതിന് ഉത്തരവാദികളായ സൗദി ഭരണാധികാരികൾക്കെതിരെ നടപടി വേണമെന്ന ആവശ്യം അമേരിക്ക ശക്തമായി ഉന്നയിക്കുന്നുണ്ട്. യുഎസ് സെനറ്റർമാരുടെ ഭീഷണിയാണ് ഇപ്പോൾ സ്ഥാനപതി ആക്കപ്പെട്ട റിമ രാജകുമാരി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് വിലയിരുത്തലുകൾ.

അമേരിക്കയിലെ സൗദി അംബാസഡർ അമീർ ഖാലിദ് ബിൻ സൽമാനെ സൗദി ഉപപ്രതിരോധമന്ത്രിയായി മാറ്റിക്കൊണ്ട് സൗദി സ്പോർട്സ് ഫെഡറേഷൻ മേധാവി റിമ ബൻത് ബൻദറിനെ അമേരിക്കൻ അംബാസഡറായി നിയമിച്ചാണ് രാജവിജ്ഞാപനം. സൽമാൻ രാജാവ് കെയ്‌റോയിലായതിനാൽ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് രാജവിജ്ഞാപനമിറക്കിയത്. തെക്കൻ അതിർത്തിയിൽ സേവനം നൽകുന്ന സൈനികർക്ക് ഒരു മാസത്തെ ശമ്പളം ബോണസായി നൽകാനും വിജ്ഞാപനത്തിൽ പറയുന്നു.

മുൻ സൗദി അംബാസഡറായിരുന്ന അമീർ ബൻദർ ബിൻ സുൽത്താന്റെ മകളാണ് റിമ ബൻദർ. അമേരിക്കയിൽ നിന്ന് മ്യൂസിയോളജിയിൽ ബിരുദം നേടിയ റിമ സൗദിയിൽ ആദ്യമായി സ്പോർട്സ് ഫെഡറേഷൻ മേധാവിയായ വനിത കൂടിയാണ്.

വനിതാ ശാക്തീകരണത്തിലും സ്പോർട്സ് മേഖലയിലും സൗദിക്ക് പുതിയ മുഖം നൽകിയ വ്യക്തിത്വമെന്ന നിലയിലും ശ്രദ്ധേയയാണ് റിമ. അതുകൊണ്ടുതന്നെയാണ് റിമ സൗദിയുടെ ആദ്യ വനിതാ അംബാസഡർ എന്ന പദവിയിലേക്കും എത്തിച്ചേർന്നതെന്നാണ് റിപ്പോർട്ടുകൾ. എംബിഎസിന്റെ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്യം നൽകുന്ന നടപടിയുടെ ഭാഗമാണ് റിമ ബൻദറിന്റെ നിയമനമെന്നും അഭിപ്രായം ഉയരുന്നു.

അമീർ ഖാലിദ് ബിൻ സൽമാൻ അമീർ എംബിഎസിന്റെ സഹോദരൻ എന്നതിലുപരി നേരത്തെ റോയൽ സൗദി എയർഫോഴ്‌സിൽ രണ്ടാം ഉപസേനാധിപതിയും ആയിരുന്നു. അതിനു ശേഷമാണ് അമേരിക്കൻ അംബാസഡറായി നിയമിതനായത്. ഇപ്പോൾ മന്ത്രിയായി തിരിച്ചെത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP