Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വർഷങ്ങളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്; കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാൻ; ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാർ വിലസുകയാണ്; ഭീരകരത വ്യാപിപ്പിക്കുകയും അതു നിഷേധിക്കുകയും ചെയ്യുന്നതിൽ ഈ രാജ്യം വൈദഗ്ധ്യം കാട്ടുന്നു; രാഷ്ട്രീയ ഭേദമന്യേ ലോകം എമ്പാടുമുള്ള ഇന്ത്യാക്കാരുടെ ഇഷ്ട നേതാവായ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ലോക രാഷ്ട്ര തലവന്മാരെ യുഎൻ അസംബ്ലിയിൽ അതിശയിപ്പിച്ചത് ഇങ്ങനെ  

വർഷങ്ങളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്; കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാൻ; ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാർ വിലസുകയാണ്; ഭീരകരത വ്യാപിപ്പിക്കുകയും അതു നിഷേധിക്കുകയും ചെയ്യുന്നതിൽ ഈ രാജ്യം വൈദഗ്ധ്യം കാട്ടുന്നു; രാഷ്ട്രീയ ഭേദമന്യേ ലോകം എമ്പാടുമുള്ള ഇന്ത്യാക്കാരുടെ ഇഷ്ട നേതാവായ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ലോക രാഷ്ട്ര തലവന്മാരെ യുഎൻ അസംബ്ലിയിൽ അതിശയിപ്പിച്ചത് ഇങ്ങനെ   

മറുനാടൻ മലയാളി ബ്യൂറോ

 

ന്യൂയോർക്ക്: എല്ലാം ഒളിപ്പിച്ച് വച്ച് ആരേയും വേദനിപ്പിക്കാതെ കാര്യങ്ങൾ പറയുകയായിരുന്നു ഇന്ത്യയുടെ മുൻരീതി. പാക്കിസ്ഥാനെ പ്രത്യക്ഷത്തിൽ ഇന്ത്യ കടന്നാക്രമിക്കുക പതിവില്ലായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗങ്ങളിൽ എങ്ങും തൊടാതെ മാത്രം പാക്കിസ്ഥാൻ ഭീഷണി ഉയർത്തുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ സുഷമാ സ്വരാജ് ഈ രീതി മാറ്റി. ഇന്ത്യൻ വിദേശകാര്യമന്ത്രി കാര്യങ്ങൾ വ്യക്തതയോടെ അവതരിപ്പിച്ചു. ലോകം നേരിടുന്ന ഏറ്റവും വിലയ ഭീഷണി പാക്കിസ്ഥാനാണെന്ന് കൂട്ടിച്ചേർത്തു. ജവാന്റെ മൃതദേഹം വികൃതമാക്കിപ്പോലും ഇന്ത്യയുടെ മനസിനെ വേദനിപ്പിച്ച പാക്കിസ്ഥാനെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതായിരുന്നു സുഷമയുടെ പ്രസംഗം.

തീവ്രവാദ വിഷയത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് യുഎൻ അസംബ്ലയിൽ താരമായി. തുറന്നു പറച്ചിലുകൾക്ക് സുഷമ കാട്ടിയെ ധീരതയെ ലോക രാഷ്ട്ര നേതാക്കളും അഭിനന്ദിച്ചു. ഇന്ത്യ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് അയൽരാജ്യമായ പാക്കിസ്ഥാനിൽ നിന്നാണ്. ഇത്തരക്കാരെ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. പാക്കിസ്ഥാന്റെ നിലപാട് കാരണമാണ് അവരുമായുള്ള ചർച്ച അവസാനിപ്പിച്ചത്. തീവ്രവാദികളെ മഹത്വത്കരിക്കുന്ന നിലപാടാണ് പാക്കിസ്ഥാൻ സ്വീകരിക്കുന്നത്. മുംബയ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയെ പാക്കിസ്ഥാൻ സംരക്ഷിക്കുകയാണെന്നും സുഷമ പറഞ്ഞു. പാക്കിസ്ഥാനിൽ നിന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ഇന്ത്യയുടെ വേദന അവതരിപ്പിക്കുകയാണ് സുഷമ ചെയ്തത്. ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരുടെ പ്രിയ നേതാവാണ് ആവർ. രാഷ്ട്രീയം നോക്കാതെ ഈ വിഷയത്തിലും അതുകൊണ്ട് തന്നെ സുഷമ്മയ്ക്ക ്‌കൈയടി കിട്ടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ വളർന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ പിന്നോട്ടടിക്കുന്ന രണ്ട് ഘടകങ്ങൾ തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവുമാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, തീവ്രവാദ വിഷയത്തിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നത് അയൽരാജ്യമാണ്. അമേരിക്കയുടെ സുഹൃത്തായ പാക്കിസ്ഥാൻ തന്നെയാണ് 9/11 പ്രതിയായ ഒസാമ ബിൻ ലാദനെ ഒളിപ്പിച്ച് വച്ചത്. മുംബയ് ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഇപ്പോഴും പാക്കിസ്ഥാനിൽ സ്വതന്ത്രമായി നടക്കുകയാണ്. ലോകരാജ്യങ്ങൾ പാക്കിസ്ഥാന്റെ ഈ ഇരട്ടത്താപ്പ് മനസിലാക്കണമെന്നും സുഷമ ആവശ്യപ്പെട്ടു. പാക്കിസ്ഥാനുമായുള്ള സമാധാന ചർച്ചകൾ ഇന്ത്യ തകർത്തുവെന്നാണ് ഇപ്പോൾ ചിലർ ആരോപിക്കുന്നത്.എന്നാൽ ഇക്കാര്യം ശുദ്ധനുണയാണ്. ഏറ്റവും സങ്കീർണമായ പ്രശ്നങ്ങൾ പോലും ചർച്ചയിലൂടെ പരിഹരിക്കാമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. പാക്കിസ്ഥാനുമായുള്ള ചർച്ചകൾ നിരവധി തവണ തുടങ്ങിയതുമാണ്. എന്നാൽ ഇന്ത്യൻ ജവാന്മാരെ പാക്കിസ്ഥാൻ ആക്രമിച്ചതുകൊണ്ടാണ് ചർച്ചകൾ നിലച്ചതെന്നും സുഷമ പറഞ്ഞു

ഭീകരത വ്യാപിപ്പിക്കുന്നതിലെ കഴിവു മാത്രമല്ല പാക്കിസ്ഥാനുള്ളത്. ചെയ്യുന്ന കാര്യങ്ങളെല്ലാം നിഷേധിക്കാനും അവർ വിദഗ്ധരാണ്. ഒസാമ ബിൻ ലാദനെ കണ്ടെത്തിയത് പാക്കിസ്ഥാനിലാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. ന്യൂയോർക്ക്, മുംബൈ ഭീകരാക്രമണങ്ങൾ സമാധാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം ഇല്ലാതാക്കി. ഇന്ത്യ ഭീകരതയുടെ ഇരയാണ്. ഭീകരവാദത്തിന്റെ വെല്ലുവിളി ഇന്ത്യയ്‌ക്കെതിരെ ഉയരുന്നത് തൊട്ടപ്പുറത്തെ രാജ്യത്തിൽ നിന്നാണ് പാക്കിസ്ഥാനെ ലക്ഷ്യമാക്കി സുഷമ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യക്ഷേമ പദ്ധതി ആയുഷ്മാൻ ഭാരത് ഇന്ത്യയിൽ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതുപ്രകാരം 50 കോടി ജനങ്ങൾക്കു പ്രതിവർഷം അഞ്ച് ലക്ഷം രൂപവീതം ചികിൽസയ്ക്കായി ലഭിക്കും. ജൻധൻ യോജന പദ്ധതി പ്രകാരം ഇന്ത്യയിൽ 32.61കോടി ജനങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറന്നു. പ്രകൃതിയെ നശിപ്പിച്ച് വൻവികസനം സ്വന്തമാക്കിയ രാജ്യങ്ങൾക്ക് അവരുടെ ഉത്തരവാദിത്തങ്ങളിൽ നിന്നു പിന്നോട്ടുപോകാനാകില്ല. വലിയ രാജ്യങ്ങൾ ചെറു രാജ്യങ്ങളെ സഹായിക്കണമെന്നും യുഎന്നിൽ സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.

അങ്ങനെ മോദി സർക്കാരിന്റെ നേട്ടങ്ങളും അവശ്യങ്ങളും യുഎൻ സഭയെ അറിയിക്കുന്ന ഇടപെടൽ. ഇസ്രയേൽ പ്രതിനിധി സുഷമ്മയെ നേരിട്ട് എത്തി അഭിനന്ദിച്ചു. അങ്ങനെ കിട്ടിയ അഭിനന്ദനങ്ങൾ ഏറെയാണ്. പാക്കിസ്ഥാന്റെ ക്രൂരതകൾ കൃത്യമായി പറയുന്ന ആദ്യ നേതാവുമായി യുഎൻ സഭയിലെ പ്രസംഗത്തോടെ സുഷമ മാറി. മുംബൈ ആക്രമണത്തിലെ സൂത്രധാരൻ ഹാഫിസ് സയീദിനെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സുഷമയുടെ ആരോപണം ഏറെ ശ്രദ്ധിക്കപ്പെട്ടു. സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ആവശ്യമാണെന്ന് സുഷമ പറഞ്ഞു. മാറ്റങ്ങൾ ഇന്ന് തന്നെ നടപ്പാക്കേണ്ടതാണ്. നാളേക്ക് വച്ചാൽ ഒരുപക്ഷേ വൈകിയേക്കാമെന്നും സുഷമ പറഞ്ഞു.

മോദി സർക്കാരിന്റെ സുപ്രധാന പദ്ധതികളേക്കറിച്ചും സുഷമ സമ്മേളനത്തിൽ പറഞ്ഞു. ജൻ ധൻ യോജന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയാണ്. 32 കോടിയിലേറെപ്പേർ പുതിയ അക്കൗണ്ടുകൾ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് വഴി വർഷം 50 കോടിപ്പേർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നുവെന്നും സുഷമ വ്യക്തമാക്കി. നേരത്തെ അതിർത്തിയിൽ അശാന്തി പടർത്തുന്ന പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി ന്യൂയോർക്കിൽ യുഎൻ പൊതുസഭയുടെ ഭാഗമായി നടന്ന സാർക് മന്ത്രിമാരുടെ യോഗത്തിലും സുഷമ എത്തിയിരുന്നു. 'ദക്ഷിണേഷ്യയ്ക്കു ഭീഷണിയാകുന്ന സംഭവങ്ങൾ കൂടുകയാണ്. മേഖലയിലെയും ലോകത്തിന്റെയും ഏറ്റവും വലിയ ഭീഷണിയാണു ഭീകരവാദം. എല്ലാ തരത്തിലുമുള്ള ഭീകരവാദമെന്ന വിപത്തിനെ ഇല്ലാതാക്കേണ്ടതു നമ്മുടെ ആവശ്യമാണ്' പാക്കിസ്ഥാനെ ലക്ഷ്യമിട്ടു സുഷമ പറഞ്ഞു. പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി സംസാരിക്കുന്നതിനു മുമ്പേ സുഷമ വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

യുഎൻ പൊതുസഭാ സമ്മേളന സമയത്തു മന്ത്രിതല ചർച്ച നടത്തണമെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ജമ്മു കശ്മീരിൽ സൈന്യത്തെയും പൊലീസിനെയും കൊലപ്പെടുത്തിയതിലും ബുർഹാൻ വാനിയുടെ സ്റ്റാംപ് ഇറക്കിയതിലും പ്രതിഷേധിച്ചു യോഗത്തിൽനിന്ന് ഇന്ത്യ പിന്മാറി. ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ വിമർശനങ്ങൾ ഉന്നയിക്കുന്ന വേളയിലാണ് ഇന്ത്യ പരസ്യമായി നിലപാടു വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP