Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുമ്മാതല്ല മോദിയുടെ പുറത്തുവെച്ച് ട്രംപ് ഓടി രക്ഷപെടാൻ ശ്രമിക്കുന്നത്! യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ മധ്യസ്ഥതയിൽ അഫ്ഗാൻ സർക്കാറുമായി സമാധാന ചർച്ചകൾ നടക്കുന്നതിനിടെ കുന്ദൂസ് നഗരം പിടിക്കാൻ ആക്രമണം ശക്തമാക്കി താലിബാൻ; ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു; 75 പേർക്ക് പരിക്ക്; നിരവധി സർക്കാർ കെട്ടിടങ്ങളും ഒരു പ്രധാന ആശുപത്രിയുടെ നിയന്ത്രണവും ഏറ്റെടുത്തതായി താലിബാൻ വക്താവ്

ചുമ്മാതല്ല മോദിയുടെ പുറത്തുവെച്ച് ട്രംപ് ഓടി രക്ഷപെടാൻ ശ്രമിക്കുന്നത്! യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ മധ്യസ്ഥതയിൽ അഫ്ഗാൻ സർക്കാറുമായി സമാധാന ചർച്ചകൾ നടക്കുന്നതിനിടെ കുന്ദൂസ് നഗരം പിടിക്കാൻ ആക്രമണം ശക്തമാക്കി താലിബാൻ; ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു; 75 പേർക്ക് പരിക്ക്; നിരവധി സർക്കാർ കെട്ടിടങ്ങളും ഒരു പ്രധാന ആശുപത്രിയുടെ നിയന്ത്രണവും ഏറ്റെടുത്തതായി താലിബാൻ വക്താവ്

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: അഫ്ഗാനിസ്ഥാൻ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറച്ചു കാലങ്ങളായി പറയുന്ന കാര്യമാണ്. എന്നാൽ, അതിന് അദ്ദേഹത്തിന് സാധിക്കാത്തത് താലിബാന്റെ നേതൃത്വത്തിൽ നടത്തുന്ന ആക്രമണങ്ങളാണ്. മേഖലയിലെ കൂടുതൽ ഇടപെടൽ നടത്താൻ ഇന്ത്യയെ അനുവദിക്കുന്ന പദ്ധതിയാണ് ട്രംപിന്റെ മനസിലുള്ളത്. എന്നാൽ. ഈ നീക്കത്തിന് പിന്നിലെന്തെന്ന് ചോദിച്ചാൽ താലിബാന്റെ ആക്രമണങ്ങൾ തന്നെയാണ്. വർഷങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ മധ്യസ്ഥതയിൽ അഫ്ഗാൻ സർക്കാറുമായി സമാധാന ചർച്ചകൾ നടക്കുന്നതിനിടെ താലിബാൻ വീണ്ടും ആക്രമണവുമായി രംഗത്തെത്തി.

അഫ്ഗാനിസ്താനിലെ വലിയ നഗരങ്ങളിലൊന്നായ കുന്ദൂസ് പിടിച്ചെടുക്കാൻ താലിബാൻ ആക്രമണം ശക്തമാക്കിയത് സമാധാന ചർച്ചകൾ പുരോഗമിക്കവേയാണ്. നഗരം പിടിക്കാൻ ആക്രമണം ഊർജ്ജിതമാക്കിയതോടെ 15 പേർ കൊല്ലപ്പെട്ടു, 75 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവലിയണം എന്നാണ് താലിബാന്റെ ആവശ്യം. വർഷങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിച്ച് സർക്കാറും താലിബാനും തമ്മിലുള്ള സമാധാന സന്ധിക്കായി ഖത്തറിലാണ് ചർച്ച നടക്കുന്നത്.

നേതൃത്വത്തിൽ ചർച്ചകൾ അന്തിമഘട്ടത്തോടടുക്കവെയാണ് ഇത്.അഫ്ഗാനിസ്താനിൽ നിന്ന് യു.എസ് സൈന്യത്തെ പൂർണമായി പിൻവലിച്ചാൽ സന്ധിയാകാമെന്നായിരുന്നു താലിബാന്റെ നിലപാട്. വെള്ളിയാഴ്ച അർധരാത്രി തുടങ്ങിയ ആക്രമണത്തിൽ കുന്ദൂസിലെ സുപ്രധാന നഗരങ്ങൾ താലിബാൻ നിയന്ത്രണത്തിലാക്കി. നിരവധി സർക്കാർ കെട്ടിടങ്ങൾ പിടിച്ചെടുത്തതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. താലിബാനെ തുരത്താൻ സൈന്യവും രംഗത്തുണ്ട്.

അതേസമയം തീവ്രവാദികളെ തുരത്താൻ പോരാട്ടം തുടരുകയാണെന്നും 34 പേരെ വധിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നഗരത്തിലെ പ്രധാന ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ രോഗികളെയുൾപ്പെടെ ബന്ദിയാക്കി വെച്ചിരിക്കയാണെന്ന് പ്രവിശ്യ കൗൺസിൽ അംഗം ഗുലാം റബ്ബാനി മാധ്യമങ്ങളോട് പറഞ്ഞു. എളുപ്പം താലിബാനെ തുരത്താൻ കഴിയുമെങ്കിലും നിരവധി തദ്ദേശീയർ കൊല്ലപ്പെടുമെന്നതിനാലാണ് ആ വഴിക്കു നീങ്ങാത്തതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കുന്ദൂസിൽ വലിയ തോതിലുള്ള ആക്രമണമാണ് താലിബാൻ നടത്തിയത്.

താലിബാനെതിരായ പോരാട്ടത്തിൽ കരസേനയെ സഹായിക്കാൻ വ്യോമസേനയും ഇറങ്ങിയിട്ടുണ്ട്. വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. 18 വർഷമായി നീണ്ടു നിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാമെന്ന് താലിബാൻ വ്യവസ്ഥ ചെയ്താലും അഫ്ഗാനിസ്ഥാനിലെ മുഴുവൻ അമേരിക്കൻ സൈന്യത്തെയും പിൻവലിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻനിലപാട് മാറ്റിക്കൊണ്ട് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ അമേരിക്കൻ സേനയെ 8,600 ആയി കുറച്ചത് പരാമർശിക്കവെയാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തൽ പുറത്തു വന്നത്.

അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കാൻ സാധ്യമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അമേരിക്കൻ പ്രസിഡന്റിനെ പ്രസ്താവന. യു.എസ് സൈന്യത്തിന്റെ സാന്നിധ്യം അഫ്ഗാനിസ്ഥാനിൽ കുറയ്ക്കുകയാണ്. എന്നാൽ അവിടെ നിന്നും പൂർണമായും സൈന്യത്തെ പിൻവലിക്കുകയില്ല. 1400 ഓളം യു.എസ് സൈനികരാണ് ഇപ്പോൾ അഫ്ഗാനിൽ ഉള്ളത്. അമേരിക്കയുമായി വ്യവസ്ഥകളെല്ലാം ധാരണയായെന്നും രാജ്യത്ത് മറ്റ് തീവ്രവാദ പ്രവർത്തനങ്ങൾ ഉണ്ടാക്കില്ലെന്ന ഉറപ്പിൽ അമേരിക്ക അഫ്ഗാൻ വിട്ട് പോകാൻ തയാറായെന്നുമാണ് താലിബാൻ അറിയിച്ചത്. എല്ലാവർക്കും ശുഭവാർത്തയാണ് കാത്തിരിക്കുന്നതെന്ന് താലിബാനു വേണ്ടി വക്താവ് സംപെയ്ൻ സ്റ്റീൻ പറഞ്ഞു.

പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നുമാണ് ഇരുകൂട്ടരും പറഞ്ഞത്.അഫ്ഗാൻ നേതാക്കളുമായി സംസാരിക്കാൻ അഫ്ഗാനിലെ യുഎസ് സമാധാന വക്താവ് സാൽമി ഖാലിൽ സാദ്വ്യക്തമാക്കി. 2011ൽ നടന്ന വേൾഡ് ട്രേഡ് സെന്ററിന്റെ തകർച്ചക്കു പിന്നാലെയാണ് യു.എസ് സൈന്യം അഫ്ഗാനിൽ നിലയുറപ്പിച്ചത്. അൽ ഖ്വയ്ദ തീവ്രവാദികളെ താലിബാൻ വിട്ടു നൽകാത്തത് യു.എസിനെ കൂടുതൽ പ്രകോപിപ്പിച്ചു. അതിന്റെ ഭാഗമായാണ് യു.എസ് സൈന്യം അഫ്ഗാനിൽ നിലയുറപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP