Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇത് നിങ്ങളുടെ ഏരിയ അല്ല; കടക്ക് പുറത്ത് '; ഒരിടവേളയ്ക്ക് ശേഷം അതിർത്തിയിൽ ഇന്ത്യയോട് മുഖം കറുപ്പിച്ച് ചൈനീസ് പട്ടാളം; കിഴക്കൻ ലഡാക്കിൽ മുഖത്തോട് മുഖം നിന്ന് വാഗ്വാദം; സംഘർഷം ഉടലെടുത്തതോടെ കൂടുതൽ സൈനികരെ അയച്ച് ഇരുരാഷ്ട്രങ്ങളും; പ്രശ്‌നത്തിന്റെ തുടക്കം പാങ്‌ഗോങ് തടാകതീരത്ത് ഇന്ത്യൻ സൈനികർ പട്രോളിങ്ങിന് പോയതോടെ

'ഇത് നിങ്ങളുടെ ഏരിയ അല്ല; കടക്ക് പുറത്ത് '; ഒരിടവേളയ്ക്ക് ശേഷം അതിർത്തിയിൽ ഇന്ത്യയോട് മുഖം കറുപ്പിച്ച് ചൈനീസ് പട്ടാളം; കിഴക്കൻ ലഡാക്കിൽ മുഖത്തോട് മുഖം നിന്ന് വാഗ്വാദം; സംഘർഷം ഉടലെടുത്തതോടെ കൂടുതൽ സൈനികരെ അയച്ച് ഇരുരാഷ്ട്രങ്ങളും; പ്രശ്‌നത്തിന്റെ തുടക്കം പാങ്‌ഗോങ് തടാകതീരത്ത് ഇന്ത്യൻ സൈനികർ പട്രോളിങ്ങിന് പോയതോടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബുധനാഴ്ച പുലർച്ച പട്രോളിങ്ങിന് പോയതായിരുന്നു ഇന്ത്യൻ സൈനികർ. 134 കിലോമീറ്റർ നീളമുള്ള പാങ്‌ഗോങ് തടാകത്തിന്റെ വടക്കൻ കരയിൽ വച്ചാണ് സംഭവം. മേഖലയിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യം ചൈനീസ് സൈനികർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉടലെടുത്തത്. ഇതോടെ കൂടുതൽ സൈനികരെ ഇരുപക്ഷവും മേഖലയിലേക്ക് അയച്ചു. കിഴക്കൻ ലഡാക്കിലെ ഈ സംഭവം വീണ്ടും ഒരിടവേളയ്ക്ക് ശേഷം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിൽ കരിനിഴൽ വീഴ്‌ത്തിയിരിക്കുകയാണ്.

ടിബറ്റ് മുതൽ ലഡാക്ക് വരെയുള്ള ഈ തടാകത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. ഇത്തരം തർക്കങ്ങളും പിരിമുറുക്കങ്ങളും പരിഹരിക്കുന്നതിന് ഉഭയകക്ഷി സംവിധാനമുണ്ട്. ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഇതിനായുണ്ട്. നിയന്ത്രരേഖയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് നിലവിലുള്ളത്. അതിർത്തിയിലുള്ള ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകളിലൂടെയും ഫ്ളാഗ് ചർച്ചകളിലൂടെയും ഇതിന് പരിഹാരം കണ്ടെത്തുമെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.

2017-ൽ ദോക്ലാമിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സമാനമായ രീതിയിൽ സംഘർഷമുണ്ടായിരുന്നു. ഇതേ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് പുതിയ സംഭവം.
2017 ൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ പാങ്‌ഗോങ് തടാകതീരത്ത് രാവിലെ ആറ് മണിക്കും ഒൻപത് മണിക്കും ഇടയിൽ രണ്ടു തവണയാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികർ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഫിംഗർ4, ഫിംഗർ5 എന്നിവിടങ്ങളിലാണ് ചൈനയുടെ അതിക്രമം ഉണ്ടായത്. ചൈനീസ് സൈന്യത്തിന്റെ വഴി മനുഷ്യമതിൽ തീർത്താണ് ഇന്ത്യൻ സൈന്യം തടഞ്ഞത്. ഇതേതുടർന്ന് ചൈനീസ് സൈനികർ, ഇന്ത്യയുടെ സൈന്യത്തിന് നേരെ കല്ലേറ് നടത്തി. ഇന്ത്യയും തിരിച്ചടിച്ചതോടെ ഇരുഭാഗത്തുമുള്ള സൈനികർക്ക് നേരിയ പരുക്ക് പറ്റിയിരുന്നു.

സിക്കിം അതിർത്തിയിലെ ദോക് ലായെ ചൊല്ലിയുള്ള സംഘർഷം തുടരുന്നതിനിടെയാണ് അന്ന് ലഡാക്കിലും ചൈന അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. ജൂൺ 16നാണ് ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷം വീണ്ടും സജീവമായത്. 50 ദിവസമാണ് ഇരുസൈനികരും മുഖാമുഖം നിന്നത്. ദോക് ലായിൽ ചൈന റോഡു നിർമ്മിക്കാൻ തീരുമാനിച്ചതായിരുന്നു കാരണം. എന്നാൽ, ഇന്ത്യൻ സൈന്യമാണ് അതിർത്തി ലംഘിച്ചതെന്നായിരുന്നു ചൈനയുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP