Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ പ്രധാനമന്ത്രി ആള് ജപ്പാനാണല്ലോ! സന്ദർശനത്തിന് മുമ്പ് നരേന്ദ്ര മോദിയുടെ ട്വീറ്റ് ജാപ്പനീസ് ഭാഷയിൽ

ഇന്ത്യൻ പ്രധാനമന്ത്രി ആള് ജപ്പാനാണല്ലോ! സന്ദർശനത്തിന് മുമ്പ് നരേന്ദ്ര മോദിയുടെ ട്വീറ്റ് ജാപ്പനീസ് ഭാഷയിൽ

ന്യൂഡൽഹി: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ തുടങ്ങിയ സൗഹൃദമാണ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ അബെയുമായി. അതുകൊണ്ട് തന്നെ ജപ്പാൻ സന്ദർശനത്തിന് ക്ഷണിച്ചപ്പോൾ യാതൊരു മടിയും കാണിച്ചില്ല. ജപ്പാനിലേക്ക് പോകും മുമ്പ് അവിടുത്തെ ജനതയെ കൈയിലെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി ഒരു പൊടിക്കൈ പ്രയോഗിച്ചു. ജാപ്പനീസ് ഭാഷയിൽ ട്വീറ്റ് ചെയ്താണ് മോദി ജപ്പാൻകാരെ കൈയിലെടുത്തത്.

ജപ്പാനിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് താൻ അവരുടെ ഭാഷയിൽ സന്ദേശം എഴുതിയതെന്ന് മോദി വ്യക്തമാക്കി. അതിന് സഹായിച്ച സുഹൃത്തുക്കളോട് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ട്വീറ്റുകളിൽ ഒരെണ്ണം ജപ്പാൻ പ്രധാനമന്ത്രി ഷിൻഷോ അബെയെ അഭിസംബോധന ചെയ്തിട്ടാണ്. ഓഗസ്റ്റ് 30 മുതൽ സപ്തംബർ 3 വരെയാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം.

മോദിയുടെ ജപ്പാൻ സന്ദർശനത്തിൽ ഇന്ത്യയിലെ വ്യവസായ പ്രമുഖരും ഉൾപ്പെടുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മോദിയുടെ പ്രതിനിധിസംഘത്തിൽ റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഭാരതി എന്റർപ്രൈസസ് ചെയർമാൻ ആൻഡ് സി ഇ ഒ സുനിൽ മിത്തൽ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, വിപ്രോ ചെയർമാൻ അസിം പ്രേംജി, ബയോകോൺ ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ കിരൺ മസുംദാർ ഷാ, സൺ ഫർമസ്യുട്ടിക്കൽസ് ചെയർമാൻ ദിലിപ് സംഘ്‌വി, ഐ സി ഐ സി ഐ ബാങ്ക് മാനേജിങ്ങ് ഡയറക്ടർ ആൻഡ് സി ഇ ഒ ചന്ദ കൊച്ചാർ എന്നീ രാജ്യത്തെ പ്രമുഖ വ്യവസായികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യയുടെ വ്യവസായ മേഖലയുടെ മുന്നേറ്റം ലക്ഷ്യമിട്ട് നടത്തുന്ന യാത്രയായതിനാൽ വ്യവസായിക മേഖലയിലെ പ്രമുഖരെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ലോകത്തിൽ തന്നെ വ്യവസായിക വളർച്ചയിൽ മുന്നിട്ട് നിൽക്കുന്ന ജപ്പാനുമായി വ്യാവസായിക ബന്ധം ഊട്ടിഉറപ്പിക്കാനും ജപ്പാൻ സന്ദർശനത്തിലൂടെ മോദി ലക്ഷ്യമിടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP