Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുലൈമാനിയെ കൊല്ലാൻ മാസ്റ്റർ പ്ലാൻ ഒരുക്കിയത് ഇസ്രയേൽ; അമേരിക്കയുടെ നാല് എംബിസകൾ സുലൈമാനിയുടെ നേതൃത്വത്തിൽ ആക്രമിക്കുമെന്ന വ്യാജ റിപ്പോർട്ട് ട്രംപിന് നൽകിയത് ഇസ്രയേലിന്റെ മുഖ്യ ശത്രുവിനെ ചതിയിലൂടെ വകവരുത്താൻ; യുക്രെയിൻ വിമാനം തകർന്ന് നിരപരാധികൾ മരിച്ചതിന് കാനഡ കുറ്റപ്പെടുത്തുന്നതും അമേരിക്കൻ പ്രസിഡന്റിന്റെ യുദ്ധക്കൊതിയെ; ട്രംപിനെ വെട്ടിലാക്കി ഡെമോക്രാറ്റും റിപ്പബ്ലിക്കും ഇറാഖിലെ ഓപ്പറേഷനെതിരെ; ഇറാനിൽ ട്രംപിന്റെ മൃദു സമീപനത്തിന് കാരണം ഒറ്റപ്പെടൽ

സുലൈമാനിയെ കൊല്ലാൻ മാസ്റ്റർ പ്ലാൻ ഒരുക്കിയത് ഇസ്രയേൽ; അമേരിക്കയുടെ നാല് എംബിസകൾ സുലൈമാനിയുടെ നേതൃത്വത്തിൽ ആക്രമിക്കുമെന്ന വ്യാജ റിപ്പോർട്ട് ട്രംപിന് നൽകിയത് ഇസ്രയേലിന്റെ മുഖ്യ ശത്രുവിനെ ചതിയിലൂടെ വകവരുത്താൻ; യുക്രെയിൻ വിമാനം തകർന്ന് നിരപരാധികൾ മരിച്ചതിന് കാനഡ കുറ്റപ്പെടുത്തുന്നതും അമേരിക്കൻ പ്രസിഡന്റിന്റെ യുദ്ധക്കൊതിയെ; ട്രംപിനെ വെട്ടിലാക്കി ഡെമോക്രാറ്റും റിപ്പബ്ലിക്കും ഇറാഖിലെ ഓപ്പറേഷനെതിരെ; ഇറാനിൽ ട്രംപിന്റെ മൃദു സമീപനത്തിന് കാരണം ഒറ്റപ്പെടൽ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഇറാൻ കമാണ്ടർ ഖാസിം സുലൈമാനിയുമായുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തീരുന്നില്ല. യുക്രെയിൻ വിമാനത്തിന്റെ പൊട്ടിത്തറി ആയുധമാക്കി ഇറാനെതിരെ നീങ്ങിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വലിയ വെല്ലുവിളിയായി മാറുകയാണ് സുലൈമാനിയുടെ കൊല. സുലൈമാനിയെ വധിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തെറ്റുപറ്റിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയുടെ നാലു എംബസികൾ ഇറാൻ സൈന്യം ആക്രമിക്കുമെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുലൈമാനിയെ വധിക്കാൻ ട്രംപ് ഉത്തരവിട്ടത്. വ്യാജ ഇന്റലിജൻസ് റിപ്പോർട്ടുകൾ അമേരിക്കയ്ക്ക് കൈമാറി സുലൈമാനിയെ വധിക്കാൻ മാസ്റ്റർ പ്ലാനൊരുക്കിയത് ഇസ്രയേൽ ആണെന്നാണ് ആക്ഷേപം. അതായത് ഇസ്രയേലിന്റെ തന്ത്രത്തിൽ അമേരിക്ക വീണുവെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ നഷ്ടം അമേരിക്കയ്ക്കും. ഇറാഖിലെ വ്യോമ താവളങ്ങളും സൈനികരുമെല്ലാം ആക്രമണ ഭീഷണിയിലാണ് ഇപ്പോൾ.

സുലൈമാനിയെ കൊല്ലാൻ ഇസ്രയേൽ അമേരിക്കൻ സൈനികർക്ക് വേണ്ട സഹായവും നൽകിയിരുന്നു. ഇത് വേണ്ടിയിരുന്നില്ലെന്നാണ് അമേരിക്കക്കാരുടെ പൊതു വികാരം. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് വലിയ ഭീഷണിയായി സംഭവം മാറും. ഏമേരിക്കയുടെ ദേശീയ പ്രതിരോധ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളും ട്രംപിന്റേത് തെറ്റായ തീരുമാനമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ഇറാഖ്, സിറിയൻ ചാരന്മാർ സുലൈമാനിയെ വധിക്കാൻ സഹായിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഇസ്രയേലിന്റെ മൊസാദും അമേരിക്കയെ സഹായിച്ചു. പശ്ചിമേഷ്യയിൽ സംഘർഷത്തിന് ഒരു പ്രകോപനവും ഇല്ലാതിരിക്കുന്ന സമയമത്താണ് ട്രംപ് മുൻകയ്യെടുത്ത് ആക്രമണം നടത്തിയതെന്നും ആരോപണം ശക്തമാണ്.

സുലൈമാനിയെ വധിച്ചതിൽ തെറ്റുസംഭവിച്ചെന്ന് മനസ്സിലാക്കിയതിനാലാണ് പിന്നീടുള്ള ആക്രമണങ്ങളിൽ നിന്ന് അമേരിക്ക വിട്ടുനിന്നതെന്നാണ് വിലയിരുത്തൽ. അമേരിക്കയുടെ നാലു എംബസികൾ ഇറാൻ ആക്രമിക്കുന്ന രീതിയിലുള്ള ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ല എന്നാണ് പ്രതിരോധ വക്താവ് പറഞ്ഞത്. എന്നാൽ, ഇറാന്റെ തിരിച്ചടിയിൽ യുഎസ് സൈനികർക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഇറാൻ ആക്രമണം നടത്താൻ പോകുന്ന കേന്ദ്രങ്ങളെ കുറിച്ച് അമേരിക്കയ്ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ ജനറലിന്റെ നേതൃത്വത്തിൽ നാല് അമേരിക്കൻ എംബസികൾക്കെതിരെ ആക്രമണം നടക്കാൻ പോകുന്നു എന്നതിനുള്ള തെളിവുകൾ തനിക്ക് കിട്ടിയിട്ടില്ലെന്ന് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു. ഇറാഖിലെ യുഎസ് എംബസിക്ക് മാത്രമാണ് ഭീഷണി നേരിട്ടിരുന്നത്. എന്നാൽ, മറ്റു മൂന്നു എംബസികളുടെ കാര്യം ട്രംപിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് വിലയിരുത്തൽ. ഇത് കേട്ടപാടെ സുലൈമാനിയെ കൊല്ലാൻ ട്രംപ് ഉത്തരവിടുകയായിരുന്നു.

അമേരിക്കയിലെ ഒരു വിഭാഗം സുലൈമാനിയെ കൊല്ലുന്നതിനെ എതിർത്തിരുന്നു. കേവലം ഒരു തെറ്റിദ്ധാരണ കാരണമാണ് സുലൈമാനിയെ വധിച്ചത്. ഇതിനെതിരെ റിപ്പബ്ലിക്ക്, ഡെമോക്രാറ്റ് പാർട്ടികൾ ഒന്നിച്ച് രംഗത്തെത്തുകയാണ്്. അതിനിടെ ലോകത്തിലെ ഒന്നാം നമ്പർ ഭീകരനാണ് കൊല്ലപ്പെട്ട ഇറാൻ രഹസ്യന്വേഷണ തലവൻ ഖാസിം സുലൈമാനിയെന്ന് ട്രംപ് ഇപ്പോഴും പറയുന്നു. അമേരിക്കക്കാർ ഉൾപ്പെടെ നിരവധി പേരെ സുലൈമാനി കൊലപ്പെടുത്തിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.ഡെമോക്രാറ്റുകൾ സുലൈമാനിക്ക് വേണ്ടി വാദിക്കുന്നത് രാജ്യത്തിന് തന്നെ അപമാനമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനെതിരെ നടപടി സ്വീകരിക്കണമെങ്കിൽ കോൺഗ്രസിന്റെ അനുമതി വേണമെന്ന പ്രമേയും പാർലമെന്റിൽ ഡെമോക്രാറ്റുകൾ അവതരിപ്പിച്ചിരുന്നു. ഡെമോക്രാറ്റ് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ പ്രമേയത്തിന് അംഗീകാരവും നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം യുക്രെയിൻ വിമാനം വെടിവെച്ചിട്ട സംഭവത്തിൽ കാനഡയും യുഎസ്സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മേഖലയിൽ സംഘർഷം ഇല്ലാതിരുന്നെങ്കിൽ ആ നിരപരാധികൾ മരിക്കില്ലായിരുന്നു എന്നാണ് ട്രൂഡോ പറഞ്ഞിരിക്കുന്നത്.

സുലൈമാനിയെ വധിക്കാൻ ദീർഘകാലമായി യുഎസ് ശ്രമിക്കുന്നുണ്ട്. എന്നാൽ ഡൊണാൾഡ് ട്രംപ് ഏഴ് മാസം മുമ്പാണ് സുലൈമാനിയെ ഇല്ലാതാക്കാൻ അനുമതി നൽകിയത്. അതേസമയം യുഎസ് എംബസികൾക്ക് നേരെയുള്ള ആക്രമണത്തെ ഭയന്നാണ് സുലൈമാനിയെ വധിച്ചതെന്ന് ട്രംപിന്റെ പ്രസ്താവനയെ സ്ഥിരീകരിക്കുന്നതാണ് ഈ റിപ്പോർട്ട്. ഇറാൻ തുടർച്ചയായി അമേരിക്കയ്ക്കെതിരെ നടത്തുന്ന ആക്രമണത്തിൽ ഒരു പൗരൻ മരിച്ച സാഹചര്യത്തിലായിരുന്നു ട്രംപിന്റെ തീരുമാനം. എന്നാൽ സുലൈമാനി യുഎസ് എംബസി ആക്രമിക്കാനും, മറ്റ് നയതന്ത്ര പദ്ധതികളെ അട്ടിമറിക്കാനും ശ്രമിച്ചതിന് തെളിവില്ലെന്ന് യുഎസ് സൈനിക കേന്ദ്രങ്ങൾ തന്നെ പറയുന്നു.

അതിനിടെ ഇറാനിൽ ജനകീയ പ്രക്ഷോഭം ശക്തമാവുന്ന സാഹചര്യത്തിൽ എണ്ണ വിലയിൽ മാറ്റമുണ്ടാകുമെന്ന് ജെബിസി എനർജി ചെയർമാൻ ജൊഹാനസ് ബെനിഗ്‌നി. ഇറാനിലെ ഭരണകൂടം മാറുകയോ വീഴുകയോ ചെയ്താൽ എണ്ണവില ഇടിഞ്ഞ് ബാരലിന് 40 ഡോളർ എന്ന നിലയിലെത്തുമെന്നും ബെനിഗ്‌നി പറഞ്ഞു. അതേസമയം ഇത് ആഗോള വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലേക്കുള്ള എണ്ണ ഇറക്കുമതി വരെ കുറയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനെതിരെയുള്ള പ്രതിരോധം അമേരിക്ക ശക്തമാക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പറഞ്ഞു. അതേസമയം സുലൈമാനിക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു എന്ന കാര്യത്തിൽ പോമ്പിയോ ഒരക്ഷരം മിണ്ടിയില്ല. സുലൈമാനിയുടെ വധത്തിന് പിന്നിൽ മറ്റ് വിശാല ലക്ഷ്യങ്ങളുണ്ടെന്നും പോമ്പിയോ പറഞ്ഞു. നേരത്തെ പ്രതിരോധ സെക്രട്ടറി പറഞ്ഞ കാര്യങ്ങളിലും ഇതേ നിലപാടായിരുന്നു ഉണ്ടായിരുന്നത്. അതേസമയം സുലൈമാനി ഭീഷണിയാണെന്ന് കാണിക്കാൻ അമേരിക്കയുടെ കൈവശം തെളിവുകളില്ല എന്ന് വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP