Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'താങ്കൾ ഒരടി കൂടി മുന്നോട്ട് വെക്കുകയാണെങ്കിൽ അത് ചരിത്രമാകുമെന്ന് കിം ജോങ് ഉന്ന്;കിമ്മിന്റെ വാക്കുകൾ കേട്ട ട്രംപ് യാതൊരു കൂസലുമില്ലാതെ വലതുകാൽ വെച്ചു അതിർത്തിവര കടന്നു;അമേരിക്കയെ ശത്രുവായി കാണുന്ന ഉത്തരകൊറിയയിലേക്ക് ആദ്യമായി കാൽവയ്ക്കുന്ന പ്രസിഡന്റായി ട്രംപ്; ക്യാമറാ ഫ്ളാഷുകൾ മിന്നുന്നതിനിടെ കിമ്മിന്റെ കൈയിൽ തട്ടി തോളോടു തോൾചേർന്ന് മുന്നോട്ടു നടന്നു;വാക്‌പോരും തമ്മിലടിയും പതിവാക്കിയ ലോകനേതാക്കൾ വൈരം മറന്ന് പരസ്പരം ഹസ്തദാനം ചെയ്യുമ്പോൾ രചിക്കുന്നത് പുതുചരിത്രം

'താങ്കൾ ഒരടി കൂടി മുന്നോട്ട് വെക്കുകയാണെങ്കിൽ അത് ചരിത്രമാകുമെന്ന് കിം ജോങ് ഉന്ന്;കിമ്മിന്റെ വാക്കുകൾ കേട്ട ട്രംപ് യാതൊരു കൂസലുമില്ലാതെ വലതുകാൽ വെച്ചു അതിർത്തിവര കടന്നു;അമേരിക്കയെ ശത്രുവായി കാണുന്ന ഉത്തരകൊറിയയിലേക്ക് ആദ്യമായി കാൽവയ്ക്കുന്ന  പ്രസിഡന്റായി ട്രംപ്; ക്യാമറാ ഫ്ളാഷുകൾ മിന്നുന്നതിനിടെ കിമ്മിന്റെ കൈയിൽ തട്ടി തോളോടു തോൾചേർന്ന് മുന്നോട്ടു നടന്നു;വാക്‌പോരും തമ്മിലടിയും പതിവാക്കിയ ലോകനേതാക്കൾ വൈരം മറന്ന് പരസ്പരം ഹസ്തദാനം ചെയ്യുമ്പോൾ രചിക്കുന്നത് പുതുചരിത്രം

മറുനാടൻ ഡെസ്‌ക്‌

പ്യോങ്‌യാങ്ങ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ മണ്ണിലെത്തി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. ഇരു കൊറിയകളെയും വേർതിരിക്കുന്ന സൈന്യത്തിന്റെ സാന്നിധ്യമില്ലാത്ത മേഖലയിലാണ് ട്രംപ് ആദ്യം എത്തിയത്. താങ്കൾ ഒരടി കൂടി മുന്നോട്ട് വെക്കുകയാണെങ്കിൽ ഉത്തരകൊറിയൻ മണ്ണിൽ കാലു കുത്തുന്ന ആദ്യ യു.എസ് പ്രസിഡന്റായി മാറുമെന്ന് കിം ജോങ് ഉൻ അറിയിച്ചു. തുടർന്നായിരുന്നു ട്രംപിന്റെ ഉത്തരകൊറിയയിലേക്കുള്ള ചരിത്രപരമായ പ്രവേശനം.

ട്രംപ് ഉത്തരകൊറിയയിലെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെടുമെന്ന് കിം ജോങ് ഉൻ പ്രത്യാശ പ്രകടിപ്പിച്ചു. പഴയതെല്ലാം മറന്ന് പുതിയൊരു തുടക്കത്തിന് ഇത് കാരണമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കിമ്മിന്റെ ക്ഷണം സ്വീകരിച്ച് താൻ ഉത്തരകൊറിയൻ മണ്ണിൽ കാലു കുത്തുകയായിരുന്നുവെന്ന് ട്രംപും പറഞ്ഞു. ട്രംപിനൊപ്പം മകൾ ഇവാൻകയും മരുമകൻ ജാവേദ് കുഷ്‌നറും ഉണ്ടായിരുന്നു. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ കൂടിക്കാഴ്ചക്ക് സാക്ഷിയായിരുന്നു. അതേസമയം കിമ്മിനെ അമേരിക്കയിലേക്ക് ക്ഷണിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല.

അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണ- ഉത്തര കൊറിയകൾക്കിടയിലുള്ള സൈനികമുക്ത മേഖലയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഇതാദ്യമായാണ് അമേരിക്കയെ ശത്രുവായി കണക്കാക്കുന്ന ഉത്തരകൊറിയയിലേക്ക് ഒരു അമേരിക്കൻ പ്രസിഡന്റ് എത്തുന്നത്.ദക്ഷിണ കൊറിയയെയും ഉത്തര കൊറിയയേയും വേർതിരിക്കുന്ന കോൺക്രീറ്റ് ബ്ലോക്ക് മറികടന്നാണ് ട്രംപ് ഉത്തരകൊറിയൻ മണ്ണിലേക്ക് കാൽകുത്തിയത്. കൊറിയൻ യുദ്ധത്തിന് ശേഷം 1953 മുതൽ ഇരുപക്ഷവും അംഗീകരിച്ച മേഖലയാണിത്. ഇവിടെ സൈനിക സാന്നിധ്യമില്ല.കൊറിയന്മേഖലയുടെ സമാധാനത്തിനായി ചർച്ച ആരംഭിക്കാൻ അമേരിക്കയും ഉത്തരകൊറിയയും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, വിയറ്റ്‌നാമിൽ ഇരുനേതാക്കളും തമ്മിൽനടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നില്ല. ജി20 ഉച്ചകോടിക്കുശേഷം ജപ്പാനിൽനിന്ന് ദക്ഷിണകൊറിയയിലെത്തിയ ട്രംപ് ഇന്ന് യുഎസിലേക്ക് മടങ്ങും.

ജി-20 ഉച്ചകോടിക്ക് പിന്നാലെയാണ് ട്രംപ് ദക്ഷിണകൊറിയയിലെത്തിയത്. ഇന്ന് ഇരു കൊറിയകൾക്കും ഇടയിലേക്കുള്ള സൈനികമുക്ത മേഖല സന്ദർശിക്കുമെന്നും, അവിടെ വെച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ഹസ്തദാനം നൽകാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.ഇതിനോട് പോസിറ്റീവായി പ്രതികരിച്ച കിം ജോങ്, സൈനിക മുക്തമേഖലയിലെത്തി ട്രംപിന് ഹസ്തദാനം നൽകി വരവേറ്റു. തുടർന്ന് ട്രംപ് ഉത്തരകൊറിയൻ മണ്ണിലേക്ക് പ്രവേശിച്ചു. തുടർന്ന് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി. തുടർന്ന് കിം ജോങ് ഉന്നിനെ ട്രംപ് വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചു. ട്രംപും കിം ജോങും തമ്മിൽ മൂന്നാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. ഇരു കൊറിയകൾക്കും ഇടയിലെ ഡീ മിലിട്ടറൈസ്ഡ് സോണാണ് ഇത്തവണ കൂടിക്കാഴ്ചയ്ക്ക് വേദിയായത്. കൊറിയൻ യുദ്ധത്തിന് ശേഷം 1953 മുതൽ ഇരുപക്ഷവും അംഗീകരിച്ച മേഖലയാണിത്. ഇവിടെ സൈനിക സാന്നിധ്യമില്ല.


കഴിഞ്ഞ വർഷം സിംഗപ്പൂരിലായിരുന്നു ട്രംപും കിമ്മും തമ്മിൽ ആദ്യ കൂടിക്കാഴ്ച നടത്തിയത്. അന്ന് ആണവ നിരായുധീകരണം പോലുള്ള കാര്യങ്ങളിൽ തീരുമാനമായില്ലെങ്കിലും കൊറിയൻ മേഖലയിൽ നിന്ന് ആണവായുധങ്ങൾ തുടച്ചു നീക്കുമെന്ന് ഇരുനേതാക്കളും പറഞ്ഞിരുന്നു. എന്നാൽ ഇതിനു വേണ്ട നടപടികളെന്തെല്ലാം എന്നോ, എങ്ങനെയാണ് ഈ തീരുമാനം നടപ്പാക്കുകയെന്നോ ഇരു രാജ്യത്തലവന്മാരും വ്യക്തമാക്കിയതുമില്ല.

രണ്ടാം കൂടിക്കാഴ്ച കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. അമേരിക്ക ഉത്തര കൊറിയയുടെ മേൽ ഏർപ്പെടുത്തിയ ചില ഉപരോധങ്ങൾ നീക്കാമെന്ന് സമ്മതിച്ചതിന് പകരമായി ആണവായുധ പദ്ധതികൾ നിർത്തി വയ്ക്കാമെന്ന് കിം സമ്മതിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ അതിൽ ഒരു തീരുമാനവുമുണ്ടാകാതെ രണ്ടാം കൂടിക്കാഴ്ചയും അവസാനിച്ചു. ഇന്ന് നടന്നിരിക്കുന്ന ഒരു മൂന്നാം കൂടിക്കാഴ്ചയിൽ സുപ്രധാന തീരുമാനങ്ങളൊന്നുമുണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. ഇരു നേതാക്കളും തമ്മിൽ ഹസ്തദാനം ചെയ്ത് മടങ്ങുന്ന ഒരു 'ഫോട്ടോ ഓപ്പർചുനിറ്റി' മാത്രമായി ഇത് മാറാനാണ് സാധ്യത.

എന്താണ് സൈനിക വിമുക്ത മേഖല

കൊറിയൻ യുദ്ധം അവസാനിച്ച ശേഷം 1953-ൽ ദക്ഷിണ - ഉത്തര കൊറിയകളെ വേർതിരിച്ചു കൊണ്ട് നിർമ്മിച്ച മേഖലയാണ് സൈനിക വിമുക്ത മേഖല. 4 കിലോമീറ്റർ വീതിയും 250 കിലോമീറ്റർ നീളവുമുണ്ട് ഈ സൈനിക വിമുക്ത മേഖലയ്ക്ക്. ഈ മേഖലയിൽ ഇരുകൊറിയകളും സൈനികവിന്യാസം നടത്തരുതെന്നാണ് ചട്ടം. അതിനപ്പുറവും ഇപ്പുറവും ഉള്ളതാകട്ടെ ലോകത്തെ ഏറ്റവും പഴുതടച്ച സൈനിക വിന്യാസവും സുരക്ഷയുമാണ് താനും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP