Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് വ്യാപനത്തിൽ ചൈനയെ കുറ്റപ്പെടുത്തി എല്ലാ ബന്ധവും ഉപേക്ഷിക്കാൻ അമേരിക്ക; ചൈനീസ് പ്രസിഡന്റുമായി സംസാരിക്കാൻ തയാറല്ലെന്നും അവരുമായുള്ള ബന്ധം റദ്ദാക്കുന്ന നടപടികൾ ഉൾപ്പെടെ പരിഗണനയിലെന്നും ഡൊണാൾഡ് ട്രംപ്; വൈറസിന്റെ വ്യാപനം തടയാതിരിക്കാൻ ചൈന നടപടി സ്വീകരിക്കാത്തതിൽ അതീവ ദുഃഖം; ചൈനയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കാൻ ഒരുതരത്തിലും തയാറല്ലെന്നു അമേരിക്കൻ പ്രസിഡന്റ്; ചൈനയിലെ അമേരിക്കൻ പെൻഷൻ ഫണ്ട് പിൻവലിക്കാനും നിർദ്ദേശം

കോവിഡ് വ്യാപനത്തിൽ ചൈനയെ കുറ്റപ്പെടുത്തി എല്ലാ ബന്ധവും ഉപേക്ഷിക്കാൻ അമേരിക്ക; ചൈനീസ് പ്രസിഡന്റുമായി സംസാരിക്കാൻ തയാറല്ലെന്നും അവരുമായുള്ള ബന്ധം റദ്ദാക്കുന്ന നടപടികൾ ഉൾപ്പെടെ പരിഗണനയിലെന്നും ഡൊണാൾഡ് ട്രംപ്; വൈറസിന്റെ വ്യാപനം തടയാതിരിക്കാൻ ചൈന നടപടി സ്വീകരിക്കാത്തതിൽ അതീവ ദുഃഖം; ചൈനയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കാൻ ഒരുതരത്തിലും തയാറല്ലെന്നു അമേരിക്കൻ പ്രസിഡന്റ്; ചൈനയിലെ അമേരിക്കൻ പെൻഷൻ ഫണ്ട് പിൻവലിക്കാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കോവിഡ് വ്യാപനത്തിന്റെ പേരിൽ ചൈനയെ കുറ്റപ്പെടുത്തി അവരുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാൻ ഒരുങ്ങി അമേരിക്ക. ഇക്കാര്യത്തിൽ ട്രംപ് അനുനയത്തിന് വഴങ്ങാതെ മുന്നോട്ടു പോകുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി സംസാരിക്കാൻ തയാറല്ലെന്നും അവരുമായുള്ള ബന്ധം റദ്ദാക്കുന്ന നടപടികൾ ഉൾപ്പെടെ പരിഗണനയിലാണെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഫോക്‌സ് ബിസിനസ് നെറ്റ്‌വർക്കിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

വൈറസിന്റെ വ്യാപനം തടയാതിരിക്കാൻ ചൈന നടപടി സ്വീകരിക്കാത്തതിൽ അതീവ ദുഃഖമുണ്ട്. ജനുവരിയിൽ ചൈനയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കാൻ കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ കരാറിനെ കുറിച്ച് പുനരാലോചിക്കാൻ ഒരുതരത്തിലും തയാറല്ല. അവർക്ക് വൈറസിനെ ഫലപ്രദമായി തടയാമായിരുന്നു. എങ്കിൽ വളരെ മികച്ച വ്യാപാരകരാർ അവരെ കാത്തിരുന്നേനെ. ചൈനീസ് പ്രസിഡന്റുമായി നല്ല ബന്ധമൊക്കെയാണ്. എന്നാൽ ഈയവസരത്തിൽ അദ്ദേഹവുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരുമായി ഒരുതരത്തിലുള്ള ബന്ധവും മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് വിദ്യാർത്ഥികൾക്ക് യു.എസിൽ ഉപരിപഠനത്തിനുള്ള അവസരം നിഷേധിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അതിനിടെ ചൈനയിലുള്ള കോടിക്കണക്കിന് ഡോളറിന്റെ അമേരിക്കൻ പെൻഷൻ ഫണ്ട് പിൻവലിക്കാനും ട്രംപ് ഉത്തരവിട്ടു. ചൈനക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യു.എസ് സെനറ്റിൽ പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയാണ് നടപടി. ഇത്തരം നടപടികൾ തുടർന്നും ഉണ്ടാകുമെന്ന സൂചനയും ട്രംപ് നൽകി. അമേരിക്കയും ചൈനയും തമ്മിൽ നിലവിൽ പലവിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. കൊവിഡിന് പിന്നിൽ ചൈനയാണെന്നാണ് ട്രംപിന്റെ വാദം. ചൈനയിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്കുള്ള വിസയിൽ അമേരിക്ക ഈയടുത്ത് കടുത്ത നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്തിരുന്നു. മാർച്ചിൽ, ചൈന മൂന്ന് അമേരിക്കൻ പത്രങ്ങളിൽ നിന്നും അമേരിക്കൻ മാധ്യമപ്രവർത്തകരെ പുറത്താക്കിയിരുന്നു.

ചൈനീസ് സർക്കാർ നടത്തുന്ന അഞ്ച് മാധ്യമ സ്ഥാപനങ്ങളെ യു.എസ് പ്രവർത്തനങ്ങളുമായി വിദേശ എംബസികൾക്ക് തുല്യമായി പരിഗണിക്കാൻ തുടങ്ങും എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. കൊവിഡിൽ അമേരിക്ക അലംഭാവം കാണിച്ചെന്നു ചൂണ്ടിക്കാട്ടി അമേരിക്കയെ പരിഹസിച്ചുകൊണ്ട് വൺസ് അപ്പോൺ എ വൈറസ് എന്ന പേരിൽ ചൈന ഒരു അനിമേഷൻ വീഡിയോ ഇറക്കിയിരുന്നു. ഇതും അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു.

അതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായില്ലെങ്കിൽ യു.എസിനെ കാത്തിരിക്കുന്നത് ഇരുണ്ട ശൈത്യകാലമെന്ന് വിസിൽബ്ലോവർ ഡോ. റിക് ബ്രൈറ്റ് കഴിഞ്ഞ ദിവസം മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു. ഒന്നും അവസാനിച്ചെന്ന് കരുതേണ്ട. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയാലേ കോവിഡിനെ തടുക്കാനാവൂ. കോവിഡിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയതിനാണ് ട്രംപ് ഭരണകൂടം തന്നെ പുറത്താക്കിയതെന്നും യു.എസ് കോൺഗ്രഷനൽ കമ്മിറ്റിക്കു മുമ്പിൽ ബ്രെറ്റ് പറഞ്ഞു. യു.എസിലെ പ്രമുഖ ഇമ്മ്യൂണോളജിസ്റ്റ് കൂടിയാണിദ്ദേഹം. വൈറസിനെ തടയാൻ ദുർബലമായ പ്രതിരോധ നടപടികളാണ് യു.എസ് സ്വീകരിച്ചതെന്നാണ് ബ്രെറ്റിന്റെ വാദം. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്നാണ് ബ്രെറ്റ് പറയുന്നത്. കഴിഞ്ഞ മാസമാണ് ബ്രൈറ്റിനെ ബയോമെഡിക്കൽ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്മന്റെ് അഥോറിറ്റി ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റിയത്.

അതേസമയം, യു.എസ് വിപണി എത്രയും വേഗംതുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും അസംതൃപ്തനായ ജീവനക്കാരനാണ് ബ്രൈറ്റ് എന്നുമാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്. ലോക്ഡൗൺ പിൻവലിക്കുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന് നേരത്തേ വൈറ്റ്ഹൗസ് ഡോക്ടർ ആന്റണി ഫൗസിയും മുന്നറിയിപ്പു നൽകിയിരുന്നു. തുടർന്ന് ഫൗസിയെ പുറത്താക്കണമെന്നും റിപ്പബ്ലിക്കൻ സഖ്യകക്ഷികൾ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. യു.എസിൽ 14 ലക്ഷത്തിലേറെ പേർ കോവിഡ് ബാധിതരാണ്. മരണം 82,000 കടന്നിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP