Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറാൻ തീ കൊണ്ടാണ് കളിക്കുന്നതെന്ന് ട്രംപ്; താൻ ഒബാമയാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് നടപടികൾ; മിസൈൽ പരീക്ഷച്ചതിന് വീണ്ടും അമേരിക്കൻ ഉപരോധം; ഇറാനിലെ പതിമൂന്നു പേർക്കും ഒരു ഡസനിലേറെ കമ്പനികൾക്കും യുഎസിൽ വിലക്ക്

ഇറാൻ തീ കൊണ്ടാണ് കളിക്കുന്നതെന്ന് ട്രംപ്; താൻ ഒബാമയാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് നടപടികൾ; മിസൈൽ പരീക്ഷച്ചതിന് വീണ്ടും അമേരിക്കൻ ഉപരോധം; ഇറാനിലെ പതിമൂന്നു പേർക്കും ഒരു ഡസനിലേറെ കമ്പനികൾക്കും യുഎസിൽ വിലക്ക്

വാഷിങ്ടൺ: അമേരിക്കയുടെ എക്കാലത്തേയും വലിയ ശത്രുക്കളിൽ ഒന്നായിരുന്നു ഇറാൻ. എന്നാൽ ബരാക് ഒബാമ ഭരണ കൂടം മധ്യ പൂർവ്വേഷ്യയിലെ പ്രശ്‌ന പരിഹാരമായിരുന്നു ലക്ഷ്യമിട്ടത്. അതുകൊണ്ട് തന്നെ ഇറാനെതിരെ കടുത്ത നടപടികളെടുത്തില്ല. ഉപരോധങ്ങൾ പിൻവലിക്കുകയും ചെയ്തു. അങ്ങനെ ഇറാനെ സുഹൃത്താക്കി മാറ്റാൻ ശ്രമിച്ചു. പക്ഷേ ഒബാമയല്ല, ഡൊണാൾഡ് ട്രംപ്. ഇറാനെ ശത്രുവായി തന്നെ കാണാനാണ് ട്രംപിന്റെ തീരുമാനം.

ഒരിടവേളക്കു ശേഷം അമേരിക്ക വീണ്ടും ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ഇറാൻ എസ്200 മിസൈൽ പരീക്ഷിച്ചതിന്റെ പേരിലാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇറാനിലെ പതിമൂന്നു പേർക്കും ഒരു ഡസനിലേറെ കമ്പനികൾക്കുമാണ് വിലക്ക്. വിലക്കുള്ളവർ, കമ്പനികൾ എന്നിവരുടെ' പേര് പ്രഖ്യാപിച്ചിട്ടില്ല. ഇറാൻ തീ കൊണ്ടാണ് കളിക്കുന്നത്. പ്രസിഡന്റ് ട്രംപ് ട്വിറ്റ് ചെയ്തു. മുൻപ് ഇറാൻ ആണവായുധം പരീക്ഷിച്ചതിനെത്തുടർന്ന് ഏർപ്പെടുത്തിയ ഉപരോധം അടുത്തിടെയാണ് പിൻവലിച്ചത്.

ഏതാനും ദിവസം മുൻപ് ഇറാൻ അണ്വായുധം വഹിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ഉപരോധം ഏർപ്പെടുത്തിയത്. യുഎസിന്റെ 'ദീർഘകാല' ശത്രുവാണ് ഇറാനെന്നാണ് ട്രംപിന്റെ നിലപാട്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ ഗണത്തിൽപ്പെടുത്തി ഇറാൻ പൗരന്മാരുടെ യുഎസ് പ്രവേശനം മൂന്നു മാസത്തേക്ക് നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മിസൈൽ പരീക്ഷണത്തിന്റെ പേരിൽ ഇറാനുമേൽ കൂടുതൽ നിരോധനങ്ങൾ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം. ഇറാന്റെ ഒരു ഡസനോളം സ്ഥാപനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുമെന്നാണ് സൂചന.

ഇരുപതിലധികം ഇറാൻ സ്വദേശികളെയും ചില സർക്കാർ ഏജൻസികളെയും ഉപരോധം ബാധിക്കും. യുഎസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്‌ലിൻ നേരത്തേതന്നെ ഇറാനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഇറാനെതിരെ യുഎസ് കർശന നിലപാട് സ്വീകരിക്കണമെന്ന നിലപാടുകാരനാണ് പുതിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒബാമ ഭരണത്തിനു കീഴിൽ ഇറാനെതിരായ യുഎസ് നിലപാടിന് കരുത്തുപോരെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ നാളുകളിൽ ട്രംപ് ആരോപിച്ചിരുന്നു. താൻ അധികാരത്തിലെത്തിയാൽ ഇക്കാര്യത്തിൽ വ്യക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് വാഗ്ദാനവും ചെയ്തു. ഇറാനെതിരെ കർശനമായ ഉപരോധം ഏർപ്പെടുത്തണമെന്ന് 20 പ്രമുഖ സെനറ്റർമാർ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു.

ഇറാനിൽ നടക്കുന്ന ഗുസ്തി ഫ്രീസ്‌റ്റൈൽ ലോകകപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും രണ്ട് അമേരിക്കൻ താരങ്ങളെ ഇറാൻ വിലക്കിയതും ഉപരോധത്തിലേക്ക് പോകാൻ ട്രംപിനെ പ്രേരിപ്പിച്ചു. ഇറാനടക്കമുള്ള രാജ്യങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ വിസ നിഷേധത്തിനെതിരെയാണ് നടപടിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ബഹ്റം ഖാസിമി വ്യക്തമാക്കുകയും ചെയ്തു. ഏഴോളം മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നുള്ളവരെ വിലക്കിയ അമേരിക്കയുടെ നടപടി അപമാനിക്കലാണെന്നും തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ താരങ്ങളെ ഇറാൻ വിലക്കിയിരിക്കുന്നത്. വിസാ നിരോധത്തിന് പുറമെ മിസൈൽ പരീക്ഷണത്തിന്റെ പേരിൽ ഇറാനെതിരെ ഉപരോധ ഭീഷണിയും അമേരിക്ക മുഴക്കിയിരുന്നു. ഇത് വകവയ്ക്കാതെയായിരുന്നു ഇറാന്റെ മിസൈൽ പരീക്ഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP