1 usd = 71.82 inr 1 gbp = 92.80 inr 1 eur = 79.48 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.57 inr

Nov / 2019
21
Thursday

തുർക്കി സൈനിക ആക്രമണത്തിനെതിരെ കൂർദുകൾക്ക് സൈനിക പിന്തുണയുമായി സിറിയൻ സർക്കാർ; സമ്മർദ്ദ തന്ത്രവുമായി കൈയൊഴിയാതെ യുഎസും; ആക്രമണം കടുത്തതോടെ പലായനം ചെയ്തവരുടെ എണ്ണം 1.60 ലക്ഷത്തോളമായെന്ന് ഐക്യരാഷ്ട്ര സംഘടന; ഐഎസ് ഭീകരരുടെ കുടുംബാംഗളായ എണ്ണൂറോളം പേർ രക്ഷപ്പെട്ടെന്നും റിപ്പോർട്ട്; എർദോഗൻ വീണ്ടും നിറയൊഴിക്കുന്നത് ആഭ്യന്തര യുദ്ധത്തിൽ മുറിവേറ്റു ചോരയൊലിക്കുന്ന സിറിയയുടെ നെഞ്ചിലേക്ക്

October 15, 2019 | 07:26 AM IST | Permalink



തുർക്കി സൈനിക ആക്രമണത്തിനെതിരെ കൂർദുകൾക്ക് സൈനിക പിന്തുണയുമായി സിറിയൻ സർക്കാർ; സമ്മർദ്ദ തന്ത്രവുമായി കൈയൊഴിയാതെ യുഎസും; ആക്രമണം കടുത്തതോടെ പലായനം ചെയ്തവരുടെ എണ്ണം 1.60 ലക്ഷത്തോളമായെന്ന് ഐക്യരാഷ്ട്ര സംഘടന; ഐഎസ് ഭീകരരുടെ കുടുംബാംഗളായ എണ്ണൂറോളം പേർ രക്ഷപ്പെട്ടെന്നും റിപ്പോർട്ട്; എർദോഗൻ വീണ്ടും നിറയൊഴിക്കുന്നത് ആഭ്യന്തര യുദ്ധത്തിൽ മുറിവേറ്റു ചോരയൊലിക്കുന്ന സിറിയയുടെ നെഞ്ചിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ദമാസ്‌കസ്: വടക്കുകിഴക്കൻ സിറിയയിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്. തുർക്കി സേനയുടെ ആക്രമണം ചെറുക്കാൻ കുർദ് വിമതർക്ക് സിറിയൻ സർക്കാർ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ തുർക്കിക്കെതിരെ സമ്മർദ്ദ തന്ത്രവുമായി പ്രസിഡന്റ് ഡോണാൾഡ് ട്രംപും രംഗത്ത്. ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൊണ്ടുവരുന്നത് വാണിജ്യ ഇടപാടുകളിലുള്ള നിയന്ത്രണമെന്ന് വിവരം. മുന്നറിയിപ്പായി സ്റ്റീൽ ഇറക്കുമതിയുടെ നികുതി 50ശതമാനമാക്കി ഉയർത്തി. അതേസമയം അതിർത്തിയിലേക്ക് സൈന്യത്തെ അയക്കാമെന്ന് സിറിയൻ സർക്കാർ സമ്മതിച്ചു. അമേരിക്ക സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനമെടുത്തതിന് പിന്നാലെയാണ് കുർദുകൾ സിറിയൻ സർക്കാരിന്റെ സഹായം തേടിയത്.

അതിർത്തിയിൽ ഉടനീളം സൈന്യത്തെ വിന്യസിക്കാമെന്നാണ് സിറിയൻ സൈന്യവുമായി ഉണ്ടാക്കിയ ഉടമ്പടി. ഇതിനിടെ സിറിയയിൽ ബാക്കിയുള്ള 1000 അമേരിക്കൻ സൈനികരെയും പിൻവലിക്കാനുള്ള നടപടി തുടങ്ങിയതായി അമേരിക്ക അറിയിച്ചു. അമേരിക്കൻ സേന പിന്മാറിയതിന് പിന്നാലെ സിറിയയിലെ കുർദ്ദുകൾക്ക് നേരെ തുർക്കി ആക്രമണം അഴിച്ചുവിടുകയായിരുന്നു.സിറിയയിൽ തുർക്കിയുടെ ആക്രമണം ആറാം ദിവസത്തിലേക്കു കടന്നതോടെ പലായനം ചെയ്ത സാധാരണക്കാരുടെ എണ്ണം 1.60 ലക്ഷത്തോളമായെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

തുർക്കിയുടെ ആക്രമണത്തെ തുടർന്ന്, ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങളെ താമസിപ്പിച്ചിരുന്ന ക്യാംപിൽനിന്ന് എണ്ണൂറോളം പേർ രക്ഷപ്പെട്ടു. കുർദ് സായുധ സേനയായ വൈപിജിയിലെ അഞ്ഞൂറോളം പേരെ വധിച്ചതായി തുർക്കി അവകാശപ്പെട്ടു. 52 സാധാരണ പൗരന്മാരടക്കം ഇരുനൂറിലേരെ പേർ കൊല്ലപ്പെട്ടതായാണു മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്‌സർവേറ്ററിയുടെ കണക്ക്. കുർദുകൾ നടത്തിയ പ്രത്യാക്രമണത്തിൽ തുർക്കിയിൽ 18 പേർ കൊല്ലപ്പെട്ടു.

രാജ്യാന്തര തലത്തിൽ വൻ പ്രതിഷേധം ഉയർന്നിട്ടും ആക്രമണം അവസാനിപ്പിക്കാൻ തുർക്കി കൂട്ടാക്കിയിട്ടില്ല. ജർമനിയും ഫ്രാൻസും സ്വീഡനും ഇറ്റലിയും തുർക്കിക്ക് ആയുധം നൽകില്ലെന്ന് പ്രഖ്യാപിച്ചു. ബ്രിട്ടനും അറബ് രാജ്യങ്ങളും പ്രതിഷേധം ഉയർത്തി. യുഎസ് ഉപരോധ ഭീഷണി മുഴക്കി. പിന്തുണച്ചില്ലെങ്കിൽ 36 ലക്ഷം അഭയാർഥികളെ യൂറോപ്പിലേക്കു തുറന്നുവിടുമെന്നായിരുന്നു തുർക്കി പ്രസിഡന്റിന്റെ ഭീഷണി. ഇതു പ്രകോപനപരമെന്നു വിലയിരുത്തിയ യൂറോപ്യൻ യൂണിയൻ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്നു മുന്നറിയിപ്പു നൽകി. എട്ടു വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ മുറിവേറ്റു ചോരയൊലിക്കുന്ന സിറിയയുടെ നെഞ്ചിലേക്കാണു തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ വീണ്ടും നിറയൊഴിക്കുന്നത്.

സിറിയയുടെ വടക്കുകിഴക്കു ഭാഗത്തുനിന്നാണു യുഎസ് ഭടന്മാർ പിൻവാങ്ങുന്നത്. തുർക്കിയുടെ സൈന്യം ആ ഭാഗത്തേക്കു നീങ്ങുകയുമാണ്. നാറ്റോ സഖ്യരാഷ്ട്രമായ തുർക്കിയുമായി ഏറ്റുമുട്ടാതിരിക്കാനാണു യുഎസ് സൈനികരുടെ പിന്മാറ്റം. സിറിയയിൽ ആഭ്യന്തര യുദ്ധം ഇതോടെ പുതിയ ഘട്ടത്തിലേക്കു കടന്നു. തുർക്കിയുടെ അതിർത്തിയുമായി ചേർന്നുകിടക്കുന്ന സിറിയയുടെ വടക്കുകിഴക്കൻ മേഖല ഇപ്പോൾ എസ്ഡിഎഫ് നിയന്ത്രണത്തിലാണ്. യുഎസ് സഹായത്തോടെ കഴിഞ്ഞ ചില വർഷങ്ങളിൽ ഐഎസ് ഭീകരരുമായി പോരാടുകയും തുരത്തുകയും ചെയ്ത ശേഷമാണു പ്രദേശം അവർ പിടിച്ചടക്കിയത്. തുർക്കി സൈന്യം ഇവിടെ പ്രവേശിക്കുന്നതോടെ എസ്ഡിഎഫുമായി ഏറ്റുമുട്ടി വലിയ രക്തച്ചൊരിച്ചൽ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. .

തുർക്കി സൈന്യത്തിന്റെ മുന്നേറ്റത്തിനു തടസ്സം ഉണ്ടാകാതിരിക്കാനാണു വടക്കു കിഴക്കൻ സിറിയയിൽനിന്നു യുഎസ് സൈനികരെ പിൻവലിക്കുന്ന കാര്യം ട്വിറ്ററിലൂടെ ട്രംപ് പ്രഖ്യാപിച്ചത്. 1000 യുഎസ് ഭടന്മാരാണു സിറിയയിലുള്ളത്. ഐഎസ് ഭീകരർക്കെതിരായ പോരാട്ടത്തിൽ സഹായിക്കാനായി 2016 ൽ ആദ്യമായി അഞ്ഞൂറിൽതാഴെ ഭടന്മാരെ അയച്ചതു മുൻ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു. ട്രംപിന്റെ ഭരണ കാലത്ത് അവരുടെ എണ്ണം 2000 വരെയായി. പിന്നീടു കുറഞ്ഞു. സിറിയയിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും യുഎസ് സൈനികരെ തിരിച്ചുകൊണ്ടുവരുമെന്നത് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലം മുതൽക്കേയുള്ള ട്രംപിന്റെ വാഗ്ദാനമാണ്.

യുഎസിന്റെ പിന്തുണ നഷ്ടപ്പെട്ടതു ക്ഷീണമാണെങ്കിലും എന്തു വിലകൊടുത്തും മാതൃരാജ്യത്തെ സംരക്ഷിക്കുമെന്നു കുർദുകൾ വ്യക്തമാക്കി. ട്രംപിന്റെ തീരുമാനത്തിനു തൊട്ടുപിന്നാലെ കുർദുകൾക്കെതിരെ തുർക്കി പ്രസിഡന്റ് സൈനിക നടപടി തുടങ്ങുകയായിരുന്നു. ദിവസം ചെല്ലുന്തോറും സംഘർഷം രൂക്ഷമാകവെ, മധ്യസ്ഥതയ്ക്കു തയാറാണെന്നു യുഎസ് പ്രസിഡന്റ് പറയുന്നുണ്ട്. ഭീകരവിരുദ്ധ പോരാട്ടത്തിൽ വിശ്വസ്ത പങ്കാളി ആയിരുന്ന കുർദുകളെ അദ്ദേഹം കൈവിട്ടെന്ന് രാജ്യത്തിനകത്തും പുറത്തും ആരോപണമുണ്ട്. എസ്ഡിഎഫിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് 2000 ഐഎസ് ഭീകരർ തടവിലുണ്ടെന്നു തുർക്കി പറയുന്നു. യൂറോപ്പിൽ നിന്നുൾപ്പെടെയുള്ള വിദേശികളാണിവർ. ഇവരെ പിടികൂടാനാണെന്നു പറഞ്ഞാണു തുർക്കിയുടെ ആക്രമണം.

സിറിയയിൽ സ്വാധീനം ശക്തിപ്പെടുത്താൻ റഷ്യയും, ഇറാനും

യുഎസുമായി പലപ്പോഴും ഇടഞ്ഞുകൊണ്ടിരിക്കുന്ന തുർക്കി പ്രസിഡന്റിനു പുറമെ സിറിയയിൽ സ്വാധീനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന റഷ്യ, ഇറാൻ എന്നിവയ്ക്കുമായിരിക്കും യുഎസ് പിന്മാറ്റത്തിന്റെ പ്രയോജനമെന്നും വിമർശകർ വാദിക്കുന്നു. ആഭ്യന്തര യുദ്ധത്തിനിടയിൽ നഷ്ടപ്പെട്ട പ്രദേശങ്ങളുടെ വലിയൊരു ഭാഗം പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സൈന്യം തിരിച്ചുപിടിച്ചതു റഷ്യയുടെയും ഇറാന്റെയും സഹായത്തോടെയാണ്.യുഎസ് സഹായത്തോടെ കുർദുകൾ പരാജയപ്പെടുത്തിയ ഐഎസിനു പുനരുജ്ജീവനം നൽകാൻ പുതിയ സാഹചര്യം സഹായകമായേക്കാമെന്ന ആശങ്കയുമുണ്ട്.

ഐഎസിനോടുള്ള തുർക്കിയുടെ എതിർപ്പ് കുർദുകളുടെ അത്രയും രൂക്ഷമല്ലെന്ന സംശയമാണു കാരണം. ഐഎസുമായി ബന്ധപ്പെട്ട ആയിരക്കണക്കിനാളുകൾ ഇപ്പോൾ കുർദുകളുടെ കസ്റ്റഡിയിലുണ്ട്. ഇവരെ വടക്കു കിഴക്കൻ സിറിയയിൽ പല ക്യാംപുകളിലായി പാർപ്പിച്ചിരിക്കുകയാണ്. ആ പ്രദേശം തുർക്കി സൈന്യത്തിന്റെ പിടിയിലാകുന്നതോടെ ഇവർ അവരുടെ നിയന്ത്രണത്തിലാവും. ഇവരിൽ കൂടുതലും ജർമനിയും ഫ്രാൻസും പോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്. അവരെ സ്വന്തം നാടുകളിൽ കൊണ്ടുപോയി തടവിലാക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല.

ആരാണു കുർദുകൾ

മധ്യപൂർവേഷ്യയിലെ പ്രബലമായ വംശമാണു കുർദുകൾ. ലോകത്തു സ്വന്തമായി രാജ്യമില്ലാത്ത വലിയ വംശം. 25 മുതൽ 35 ദശലക്ഷം വരെ ജനസംഖ്യയുള്ള കുർദുകൾ തുർക്കി, ഇറാഖ്, സിറിയ, ഇറാൻ, അർമേനിയ എന്നീ രാജ്യങ്ങളിലായി പരന്നുകിടക്കുന്നു. കുർദിഷ് ഭാഷ സംസാരിക്കുന്ന, ആഘോഷങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തനതുശൈലി കാത്തു സൂക്ഷിക്കുന്ന കുർദുകളിൽ സുന്നി മുസ്ലിംകൾക്കാണു ഭൂരിപക്ഷം. സ്വന്തമായി 'കുർദിസ്ഥാൻ' എന്നൊരു രാജ്യമാണു പതിറ്റാണ്ടുകളായി ഇവരുടെ സ്വപ്നം. ഓട്ടോമൻ സാമ്ര്യാജ്യത്തിന്റെ പതനത്തോളം പഴക്കമുണ്ട് കുർദുകളുടെ സ്വതന്ത്ര്യരാജ്യ മോഹത്തിന്. ഓട്ടോമൻ പതനത്തെ തുടർന്നു മധ്യപൂർവദേശത്തു സ്വതന്ത്ര രാജ്യങ്ങളുണ്ടായെങ്കിലും കുർദുകൾ പലയിടങ്ങളിലായി ചിതറിപ്പോയി.

പ്രത്യേക മേഖലാ പദവി, രാഷ്ട്രീയ അവകാശങ്ങൾ, സ്വതന്ത്രരാജ്യം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുർദുകൾ പലപ്പോഴും നീക്കങ്ങൾ നടത്തിയെങ്കിലും എല്ലാം കൊടും പീഡനങ്ങളിലാണ് അവസാനിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണു കുർദുകൾക്ക് രാജ്യാന്തരശ്രദ്ധ ലഭിക്കുന്നത്, പ്രത്യേകിച്ചും ഇറാഖിൽ. 2003ലെ ഇറാഖ് അധിനിവേശകാലത്തു യുഎസ് സഖ്യസേനയുടെ മുഖ്യപങ്കാളികളായി പെഷ്മർഗ എന്നുമറിയപ്പെടുന്ന കുർദിഷ് പോരാളികൾ. സദ്ദാം ഹുസൈന്റെ പതനവും സിറിയൻ ആഭ്യന്തരയുദ്ധവും ഐഎസിന്റെ ഉദയവും കുർദിസ്ഥാൻ മോഹങ്ങളെ തൽക്കാലം മരവിപ്പിച്ചു. ഐഎസ് എന്ന പൊതു ശത്രുവിനെ തുരത്താൻ ഇറാഖിലും സിറിയയിലും സൈന്യത്തിനൊപ്പം ചേർന്നു കുർദുകൾ.

കുർദുകൾ ശക്തി പ്രാപിക്കുന്നതു ഭീഷണിയാണെന്നു തുർക്കി

സിറിയയുടെ തെക്കൻ അതിർത്തിയോടു ചേർന്ന് കുർദുകൾ ശക്തി പ്രാപിക്കുന്നതു ഭീഷണിയാണെന്നു തുർക്കി കരുതുന്നു. 'ഓപ്പറേഷൻ പീസ് സ്പ്രിങ്' എന്ന പേരിൽ വടക്കുകിഴക്കൻ സിറിയയിലെ കുർദുകളെ ഉന്മൂലനാശമാണു അവരുടെ ലക്ഷ്യം. പതിറ്റാണ്ടുകളായി തുർക്കിയിൽ കുർദുകളുടെ അവകാശ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. സ്വയംഭരണവും കൂടുതൽ രാഷ്ട്രീയ അധികാരവും കുർദുകൾ ആവശ്യപ്പെടുന്നു. അതിർത്തിയിലെ സിറിയൻ കുർദുകൾ കരുത്തരാകുന്നതു തുർക്കിയിലെ കുർദുകൾക്കു ആവേശമാകുമെന്നും പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കുമെന്നും എർദോഗൻ ഭയപ്പെടുന്നു. ഇങ്ങനെയാരു സാഹചര്യത്തെ എന്തുവില കൊടുത്തും തടയാനാണു സിറിയയിലേക്കുള്ള കടന്നുകയറ്റം. രാജ്യം സംരക്ഷിക്കാൻ 'അതിരുവിടുമ്പോൾ' എത്രയോ സാധാരണക്കാർ അഭയാർഥികളാവുന്നത് ആരും കാണുന്നില്ലെന്നു മാത്രം.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'എനിക്കിപ്പോൾ മക്കളെ കാണാൻ സാധിക്കുന്നില്ല..മക്കള് എന്റെ കൂടെ വേണം; മലയ്ക്ക് പോയിട്ട് വന്നപ്പോൾ വീട് തുറന്നുതന്നു..പക്ഷേ ഹസ്ബന്റും കുട്ടികളും വേറെ വീടെടുത്ത് മാറി; ഇപ്പോൾ എന്റെ കുടുംബമോ ഭർത്താവിന്റെ കുടുംബമോ ഒപ്പമില്ല; ആകെ ആശ്രയം കൂട്ടുകാർ മാത്രം; ശബരിമലയിൽ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു'; ബിബിസി തമിഴ് ചാനലിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ
അടിപിടികൂടി തോറ്റുകഴിഞ്ഞപ്പോൾ ദേഹമാസകലം മുറിവ്; വേദന കൊണ്ടുപുളഞ്ഞപ്പോൾ അടുത്ത വണ്ടിയിൽ കയറി മെഡിക്കൽ ഷോപ്പിന്റെ കൗണ്ടറിലേക്ക് ചാടി; കണ്ടയുടനെ കാര്യം മനസ്സിലാക്കിയ ഷോപ്പുടമ നൽകിയ വേദനസംഹാരിയും വെള്ളവും കഴിച്ചു; മുറിവിൽ ഓയിന്റ്‌മെന്റ് പുരട്ടിയപ്പോൾ നീറിയെങ്കിലും മിണ്ടിയില്ല; ഒടുവിൽ ത്രാണിയായപ്പോൾ ഇനി പോരിന് വാടാ എന്ന ഭാവത്തോടെ കുരങ്ങന്റെ മടക്കവും
ശബരിമല വിഷയത്തിൽ സുപ്രീംകോടതി ഇന്നു പറഞ്ഞത് കേന്ദ്രസർക്കാറിന് അനുകൂലമാകുമോ? സംസ്ഥാനത്തിന് പൂർണ്ണാധികാരമുള്ള ക്ഷേത്രത്തിന്റെ ഭരണ സംവിധാനം മാറുമ്പോൾ കേന്ദ്രത്തിനും കേരളത്തിനും തന്ത്രിക്കും പന്തളം കൊട്ടാരത്തിനും പ്രാതിനിധ്യം ഉണ്ടായേക്കും; ദേവസ്വം ബോർഡിന് സർക്കാർ നയം നടപ്പിലാക്കാൻ ഭരണ സംവിധാനം കൂട്ടു നിൽക്കില്ല; ഫലത്തിൽ നഷ്ടമാകുന്നത് സർക്കാറിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അധികാരങ്ങൾ
സംസ്‌കൃതത്തിൽ ശാസ്ത്രിയും ശിക്ഷാ ശാസ്ത്രിയും ആചാര്യയും വിജയിച്ചത് പ്രഥമ ശ്രേണിയിൽ; പിഎച്ച്ഡി ബിരുദം നേടിയത് വിഖ്യാതമായ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാനിൽ നിന്ന്; ഡോക്ടറേറ്റിന് പുറമേ നെറ്റും ജെആർഎഫും കരസ്ഥമാക്കിയ പ്രതിഭക്ക് പഠിപ്പിക്കാനായി ക്ലാസ് മുറിയിൽ കയറാൻ പറ്റാത്തത് ജന്മം കൊണ്ടത് ഒരു മുസ്ലിം സ്ത്രീയുടെ ഉദരത്തിലായതിനാൽ; ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ സംസ്‌കൃത അദ്ധ്യാപകനായെത്തിയ ഫിറോസ് ഖാൻ സ്വന്തം നാട്ടിലേക്ക് മടങ്ങിയത് വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന്
മഹാരത്‌ന കമ്പനിയായ ബിപിസിഎല്ലിനെ കൈയൊഴിയാൻ ഒടുവിൽ പച്ചക്കൊടി; നവരത്‌ന കമ്പനികളായ ഷിപ്പിങ് കോർപ്പറേഷനും കണ്ടെയ്‌നർ കോർപ്പറേഷനും അടക്കം നാല് പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കും; മിനി നവരത്‌നയായ കൊച്ചി റിഫൈനറിയും സ്വകാര്യവത്കരിക്കും; അസമിലെ നുമാലിഗഡ് റിഫൈനറി സർക്കാരിന്റെ കീഴിൽ തുടരും; പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്നത് 1.05 ലക്ഷം കോടി; ടെലികോം കമ്പനികൾക്ക് ആശ്വാസം നൽകാനും കേന്ദ്രമന്ത്രിസഭായോഗ തീരുമാനം
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും