Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിക്കും പണി കൊടുക്കാൻ ഇന്ത്യ; കാശ്മീർ വിഷയം ആഭ്യന്തരകാര്യം, മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇക്കാര്യത്തിൽ വേണ്ടെന്ന് ആവർത്തിച്ച് ഇന്ത്യ; വസ്തുതകൾ മനസിലാക്കി മാത്രം വേണം പ്രതികരിക്കാൻ എന്ന് ഉർദ്ദുഗാന് താക്കീത്; കാശ്മീർ വിഷയത്തിൽ അനാവശ്യമായി ഇടപെട്ട് പണി വാങ്ങിയ മലേഷ്യയെ പാഠം പഠിപ്പിച്ച അതേ മാതൃക പിന്തുടരാൻ ഇന്ത്യ

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിക്കും പണി കൊടുക്കാൻ ഇന്ത്യ; കാശ്മീർ വിഷയം ആഭ്യന്തരകാര്യം, മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇക്കാര്യത്തിൽ വേണ്ടെന്ന് ആവർത്തിച്ച് ഇന്ത്യ; വസ്തുതകൾ മനസിലാക്കി മാത്രം വേണം പ്രതികരിക്കാൻ എന്ന് ഉർദ്ദുഗാന് താക്കീത്; കാശ്മീർ വിഷയത്തിൽ അനാവശ്യമായി ഇടപെട്ട് പണി വാങ്ങിയ മലേഷ്യയെ പാഠം പഠിപ്പിച്ച അതേ മാതൃക പിന്തുടരാൻ ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ എതിർപ്പ് മറികടന്ന് കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് പിന്തുണയുമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ രംഗത്തെത്തിയതിന് പിന്നാലെ മറുപടിയുമായി ഇന്ത്യ. ആഭ്യന്തരകാര്യങ്ങളിൽ തലയിടേണ്ടതില്ലെന്ന് തുർക്കിയോട് ഇന്ത്യ. പാക്കിസ്ഥാൻ സന്ദർശനത്തിനിടെ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളാണ് ഇന്ത്യയെ നടപടിയിലേക്ക് നയിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ജമ്മുകശ്മീരുമായി ബന്ധപ്പെടുത്തിയുള്ള എല്ലാ പ്രതികരണങ്ങളേയും ഇന്ത്യ തള്ളികളയുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും വസ്തുതകളെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കിയെടുക്കണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് ഉർദുഗാൻ പൂർണ്ണ പിന്തുണയർപ്പിച്ചിരുന്നതിന് പിന്നാലെയാണ് നടപടി. പാക് ് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഉർദുഗാൻ വിവാദ പ്രസ്താവന നടത്തിയത്. കാശ്മീരികൾ പീഡനം അനുവഭിക്കുന്നു, ഇന്ത്യ ഏകപക്ഷീയമായി ഇടപ്പെട്ടു, തുടങ്ങിയ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നുവെന്ന പേരിൽ പാക്കിസ്ഥാന് ഉപരോധം ഏർപ്പെടുത്താനുള്ള ശ്രമത്തെ പ്രതിരോധിക്കുമെന്നും ഉർദുഗാൻ പറഞ്ഞിരുന്നു. നടക്കാൻ പാകുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എൻ.എ.ടി.എഫ്) യോഗത്തിൽ പാക്കിസ്ഥാന് പിന്തുണ നൽകും. നീതിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ കശ്മീർ വിഷയം തർക്കത്തിലൂടെയോ അടിച്ചമർത്തലിലൂടെയോ പരിഹരിക്കാൻ കഴിയില്ല. നമ്മുടെ കശ്മീരി സഹോദരി-സഹോദരന്മാർ ദശാബ്ദങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങൾ അടുത്തകാലത്തുണ്ടായ പുതിയ നീക്കങ്ങളിലൂടെ കൂടുതൽ രൂക്ഷമായെന്നും ഉർദുഗാൻ ആരോപിച്ചിരുന്നു.

കശ്മീർ വിഷയം പരിഹരിക്കാനുള്ള നടപടികൾക്ക് തുർക്കി പിന്തുണ നൽകുമെന്നും. ഒന്നാം ലോകയുദ്ധത്തിൽ വിദേശ ശക്തികൾക്കെതിരെ ഞങ്ങളുടെ രാജ്യം നടത്തിയ പോരാട്ടത്തിന് സമാനമാണ് കശ്മീരികളുടെ പോരാട്ടം. അടിച്ചമർത്തലുകൾക്കെതിരെ തുർക്കി ശബ്ദമുയർത്തുമെന്നും ഉർദുഗാൻ പറഞ്ഞിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ യു.എൻ ജനറൽ അസംബ്ലിയിൽ ഉർദുഗാൻ കശ്മീർ വിഷയം ഉന്നയിച്ചിരുന്നു. ഉർദുഗാൻ പ്രസ്താവനയിൽ 'അഗാധ ദുഃഖം' രേഖപ്പെടുത്തിയ ഇന്ത്യ അന്ന് കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് പ്രതികരിച്ചത് എത്തിയിരുന്നു. കാര്യങ്ങൾ ശരിയായി മനസ്സിലാക്കിയിട്ട് വേണം തുടർപ്രതികരണങ്ങളെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം അന്ന് നടത്തിയത്.

അതേ സമയം, കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് അനുകൂലമായി നിലപാടെടുത്ത തുർക്കിയെയും മലേഷ്യയെയും സമ്മർദ്ദത്തിലാക്കി കേന്ദ്രസർക്കാർ ഇറക്കുമതി നയങ്ങളിൽ ഇക്കഴിഞ്ഞ ജനുവരി ആദ്യവാരത്തോടെ മാറ്റം വരുത്തിയിരുന്നു. പാമോയിൽ ഇറക്കുമതിക്ക് നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൂടുതൽ ഉൽപ്പന്നങ്ങളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം വന്നിരിക്കുന്നത്. അതേസമയം തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മുകളിലും നിയന്ത്രണം വരുത്തുമെന്നും അഘികൃതർ വ്യക്തമാക്കിയിരുന്നു.

ഭക്ഷ്യ എണ്ണയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യയിൽ മലേഷ്യയായിരുന്നു പാമോയിലിന്റെ ഏറ്റവും പ്രധാന വിതരണക്കാർ. എന്നാൽ, ഇവിടെ നിന്നുള്ള ശുദ്ധീകരിച്ച പാമോയിൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ ഈയിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ പാമോയിൽ വിതരണക്കാരോട് മറ്റ് രാജ്യങ്ങളെ ആശ്രയിക്കാനാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്. മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം, അലൂമിനിയം കട്ടികൾ, ദ്രവരൂപത്തിലുള്ള പ്രകൃതി വാതകം, കംപ്യൂട്ടർ പാർട്സ്, മൈക്രോപ്രൊസസർ എന്നിവയ്ക്ക് കൂടി നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ ശ്രമം. ഇതിന് പുറമെ തുർക്കിയിൽ നിന്നെത്തുന്ന സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തു. ഇരു രാജ്യങ്ങളുമായി നിലനിന്നിരുന്ന ശക്തമായ വ്യാപാര ബന്ധം ഇതോടെ നിയന്ത്രിക്കപ്പെടും.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനും പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ ഇരുരാജ്യങ്ങളും വിമർശനം ഉന്നയിച്ച് രംഗത്തെത്തിയതും. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിലും വലിയ വർധനവുണ്ടായിരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിരോധ മേഖലയിൽ തുർക്കിയുമായുണ്ടാക്കിയ കരാർ റദ്ദ് ചെയ്ത് ഇന്ത്യ. തുർക്കി കമ്പനിയായ അനഡോലു ഷിപ് യാർഡും ഹിന്ദുസ്ഥാൻ ഷിപ് യാർഡുമായി ഉണ്ടാക്കിയ കരാറാണ് കഴിഞ്ഞ വർഷം റദ്ദാക്കിയിരുന്നു. കശ്മീർ വിഷയത്തിലെ തുർക്കിയുടെ ഇടപെടലാണ് കരാർ റദ്ദാക്കാൻ കാരണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ട്വീറ്റ് ചെയ്തത്.

രാജ്യ സുരക്ഷയെ ബാധിക്കുമെന്ന കാരണത്താലാണ് ഈ നീക്കമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതും. ഇന്ത്യൻ നാവിക സേനയുടെ ഫ്‌ളീറ്റ് സപ്പോർട്ട് ഷിപ്പ് നിർമ്മാണത്തിൽ സാങ്കേതിക പങ്കാളിയായി തിരഞ്ഞെടുത്തത് അനഡോലു ഷിപ്പ് യാർഡിനെ ആയിരുന്നു. അനാഡോലു പാക്കിസ്ഥാൻ നാവിക സേനയുമായി കരാർ ഉണ്ടാക്കിയിരുന്നു. അനാഡോലു കപ്പൽ നിർമ്മാണ ശാലയ്ക്ക് നൽകിയിരുന്ന 16100 കോടിയോളം രൂപയുടെ കരാറാണ അന്ന് പിൻവലിച്ചതും. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനങ്ങൾ ഉയർന്നിട്ടുള്ള സാഹചര്യത്തിൽ ഇന്ത്യ സുരക്ഷാ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അതാണ് ഈ നടപടി കൈക്കൊണ്ടതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്.

എന്നാൽ, കാശ്മീരിൽ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം യൂറോപ്യൻ യൂണിയന്റെ 25 പേരടങ്ങുന്ന പ്രതിനിധി സംഘം കഴിഞ്ഞ ദിവസം കാശ്മീർ സന്ദർശിച്ചിരുന്നു. എന്നാൽ, കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എത്രയും വേഗം എടുത്തുകളയണമെന്നും സംഘം വ്യക്തമാക്കിയത്. കഴിഞ്ഞ 2019 ഓഗസ്റ്റ് മാസത്തോടെയാണ് കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തുമാറ്റിയത്. ശേഷം നിരവിധി നേതാക്കൾ പ്രത്യേക സുരക്ഷ നിയമപ്രകാരം ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ കരുതൽ തടങ്കലിൽ വെച്ചിരുന്നു. തുടർന്നാണ് ഇക്കഴിഞ്ഞ ദിവസം യൂറോപ്യ യൂണിയൻ പ്രതിനിധി സംഘം എത്തിയതും പ്രസ്താവന നടത്തിയതും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP