Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സോണിയാ ഗാന്ധിക്കെതിരേ മൊഴി നൽകാൻ മോദി സർക്കാർ യുഎഇയിൽ നിന്ന് ക്രിസ്റ്റിയൻ മിഷേലിനെ കൊണ്ടുവന്നത് ഒളിച്ചോടിപ്പോയ യുഎഇ രാജകുമാരിയെ തിരികെ നൽകി; ഇന്ത്യൻ സമുദ്രാതിർത്തിയിലെത്തി പീഡനകഥകൾ വിളമ്പിയ യുഎഇ പ്രധാനമന്ത്രിയുടെ സഹോദരിയെ കൈയോടെ തിരിച്ചേൽപ്പിച്ച് മിഷേലിന്റെ നാടുകടത്തൽ ഉറപ്പിച്ച് മോദി

സോണിയാ ഗാന്ധിക്കെതിരേ മൊഴി നൽകാൻ മോദി സർക്കാർ യുഎഇയിൽ നിന്ന് ക്രിസ്റ്റിയൻ മിഷേലിനെ കൊണ്ടുവന്നത് ഒളിച്ചോടിപ്പോയ യുഎഇ രാജകുമാരിയെ തിരികെ നൽകി; ഇന്ത്യൻ സമുദ്രാതിർത്തിയിലെത്തി പീഡനകഥകൾ വിളമ്പിയ യുഎഇ പ്രധാനമന്ത്രിയുടെ സഹോദരിയെ കൈയോടെ തിരിച്ചേൽപ്പിച്ച് മിഷേലിന്റെ നാടുകടത്തൽ ഉറപ്പിച്ച് മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റഫാൽ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റിയൻ മിഷേലിനെ യുഎഇ സർക്കാർ കഴിഞ്ഞമാസം ഇന്ത്യക്ക് നൽകിയത് വിലപിടിപ്പുള്ള മറ്റൊരു വ്യക്തിയെ പകരം കൊടുത്താണെന്ന് റിപ്പോർട്ട്. യു.എ.ഇ പ്രധാനമന്ത്രിയുടെ സഹോദരികൂടിയായ ലത്തീഫ ബിന്റ് മുഹമ്മദ് അൽ മക്തൂമിനെ കൊടുത്തതോടെയാണ് ബ്രിട്ടീഷ് പൗരനായ ക്രിസ്റ്റിയാൻ മിഷേലിനെ നാടുകടത്താമെന്ന് യു.എ.ഇ സമ്മതിച്ചതെന്നാണ് റിപ്പോർട്ടുകൾ.. റഫാൽ ഹെലിക്കോപ്ടർ ഇടപാടിൽ സോണിയാ ഗാന്ധിക്കെതിരെ ക്രിസ്റ്റിയാൻ മിഷേൽ മൊഴി നൽകുകകൂടി ചെയ്തതോടെ, മോദി സർക്കാരിനെ ഉദ്യമം വിജയം കാണുകയും ചെയ്തു.

യു.എ.ഇയിൽനിന്ന് ഒരു യാട്ടിൽ നാടുവിട്ട ലത്തീഫയെ കഴിഞ്ഞ വർഷം മാർച്ച് അഞ്ചിന് ഇന്ത്യൻ സമുദ്രാതിർത്തിയിൽ ഗോവയ്ക്ക് സമീപം കണ്ടെത്തിയിരുന്നു. തനിക്ക് നേരിടേണ്ടിവന്ന പീഡനകഥകൾ അവർ ലോകത്തോട് വിളിച്ചുപറയുകയും ചെയ്തിരുന്നു. ഇവിടെവെച്ച് ഇന്ത്യൻ നാവിക സേന ഇവരെ പിടികൂടുകയായിരുന്നു. തന്നെയും സഹോദരിമാരെയും നിരന്തരം മയക്കുമരുന്നുകൾ നൽകി കൊട്ടാരത്തിൽ തടവിലിടുകയായിരുന്നുവെന്നും മാനസിക രോഗമുണ്ടെന്ന് വരുത്തിത്തീർക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞിരുന്നു.

ലത്തീഫ രാജകുമാരിയെ വിട്ടുകൊടുത്തതിന് പകരമായാണ് ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യക്ക് കൈമാറിയതെന്ന സൂചന അദ്ദേഹത്തിന്റെ അഭിഭാഷകരും ശരിവെക്കുന്നുണ്ട്. വലിയൊരു കൈമാറ്റത്തിന് പകരമായാണ് ബ്രിട്ടീഷ് പൗരനായ ക്രിസ്റ്റ്യൻ മിഷേലിനെ വിട്ടുകൊടുത്തതെന്ന് അവർ പറയുന്നു. സിബിഐ. നടത്തിയ ചോദ്യം ചെയ്യലിൽ ക്രിസ്റ്റിയൻ മിഷേൽ സോണിയ ഗാന്ധിയുടെ പേര് പരാമർശിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് അൽ മക്തൂമിന്റെ മകളാണ് ലത്തീഫ. മുൻ ഫ്രഞ്ച് ചാരനായ ഹെർവ് ജൗബർട്ടിന്റെ സഹായത്തോടെയാണ് സുഹൃത്ത് ടിന ജൗഹൈനിനൊപ്പമാണ് ലത്തീഫ നാടുവിട്ടത്. വേഷപ്രച്ഛന്നരായി ഒമാനിലേക്ക് കടന്ന അവർ അവിടെനിന്ന് യാട്ടിൽ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. അമേരിക്കയിൽ രാഷ്ട്രീയാഭയം തേടാൻ ശ്രമിച്ച അവരെ പക്ഷേ, ഗോവൻ തീരത്തുവെച്ച് സായുധസേന പിടികൂടുകയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP