Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്രിട്ടന്റെ ചെലവിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തേണ്ടതുണ്ടോ? മോദിയുടെ ചോദ്യത്തിൽ പരുങ്ങി ബോറിസ് ജോൺസൺ; ലണ്ടൻ എംബസിക്ക് മുമ്പിൽ നടന്ന പാക്കിസ്ഥാനികളുടെ പ്രകടനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മോദി; ഇന്ത്യക്കൊപ്പമുണ്ടെന്ന് അടിവരയിട്ട് പറഞ്ഞ് പാക്കിസ്ഥാനെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടന്റെ ചെലവിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തേണ്ടതുണ്ടോ? മോദിയുടെ ചോദ്യത്തിൽ പരുങ്ങി ബോറിസ് ജോൺസൺ; ലണ്ടൻ എംബസിക്ക് മുമ്പിൽ നടന്ന പാക്കിസ്ഥാനികളുടെ പ്രകടനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മോദി; ഇന്ത്യക്കൊപ്പമുണ്ടെന്ന് അടിവരയിട്ട് പറഞ്ഞ് പാക്കിസ്ഥാനെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനത്തെ സാധ്യമായ അന്താരാഷ്ട്ര വേദികളിലെല്ലാം ചോദ്യം ചെയ്യുകയാണ് പാക്കിസ്ഥാൻ. ലണ്ടനിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനുമുന്നിൽ കഴിഞ്ഞദിവസം പാക്കിസ്ഥാൻകാരും ഖലിസ്താൻ വാദികളും നടത്തിയ പ്രതിഷേധ പ്രകടനവും അതിന്റെ ഭാഗമായിരുന്നു. ഇന്ത്യക്കെതിരേ ലണ്ടനിലുണ്ടായ പ്രതിഷേധത്തിൽ ഖേദിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ടെലിഫോണിൽ വ്യക്തമാക്കി.

ബ്രിട്ടന്റെ ചെലവിൽ ഇന്ത്യക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കുന്നത് അനുചിതവും അംഗീകരിക്കാനാവാത്തതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിനെ അറിയിച്ചു. ഹൈക്കമ്മിഷനുമുന്നിൽ അക്രമാസക്തമായി പ്രതിഷേധം സംഘടിപ്പിച്ചവർ അവരുടെ അജൻഡ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് ഇരുവരും ഫോണിൽ സംസാരിക്കുന്നത്.

കടുത്ത ഇന്ത്യാവിരുദ്ധത വളർത്താനാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമമെന്ന് മോദി വ്യക്തമാക്കി. കഴിഞ്ഞദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലും ഇക്കാര്യം പ്രധാനമന്ത്രി എടുത്തുകാട്ടിയിരുന്നു. ഇന്ത്യക്ക് ശക്തമായ പിന്തുണയറിയിച്ച ട്രംപ്, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് പ്രകോപനമരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇന്ത്യയോട് ഖേദപ്രകടനം നടത്തിയ ബോറിസ് ജോൺസണിന്റെ നിലപാടും അനുകൂലമാണെന്നത് ഇന്ത്യക്ക് പ്രതീക്ഷ പകരുന്നതാണ്.

ഇമ്രാൻ ഖാന്റെ അടുത്ത സുഹൃത്തുകൂടിയായ സുൾഫി ബുഖാരി നേരിട്ടെത്തിയാണ് ഇന്ത്യൻ ഹൈക്കമ്മിഷനെ ലക്ഷ്യമാക്കി പ്രതിഷേധപ്രകടനം നടത്തിയത്. അക്രമാസക്തരായ ജനക്കൂട്ടം ഹൈക്കമ്മിഷൻ ആസ്ഥാനം ലക്ഷ്യമിടുകയും ചെയ്തിരുന്നു. ഇമ്രാൻ ഖാന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ഇത്തരത്തിലൊരു പ്രതിഷേധം അരങ്ങേറിയതെന്ന് വ്യക്തമാക്കുന്നതാണ് സുൾഫി ബുഖാരിയുടെ സാന്നിധ്യവും പ്രതിഷേധത്തിന്റെ സ്വഭാവവും.

തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആ മേഖലയിൽ ഇന്ത്യയും ബ്രിട്ടനും യോജിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോറിസ് ജോൺസണിനോട് മോദി സംസാരിച്ചതായാണ് സൂചന. ഭീകരത ഇന്ത്യയെന്ന പോലെ യൂറോപ്പിനെയും ബാധിച്ചിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകളെ അമർച്ച ചെയ്യുന്നതിന് ലോകരാജ്യങ്ങൾ കൈകോർത്തുനിൽക്കേണ്ട ഘട്ടമാണിതെന്നും മോദി ബോറിസിനോട് പറഞ്ഞു.

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ കഴിഞ്ഞയാഴ്ച നടന്ന ചർച്ചയിൽ ഇന്ത്യക്ക് പ്രതികൂലമായ നിലപാടാണ് ബ്രിട്ടൻ സ്വീകരിച്ചതെന്ന അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ, അത്തരം അഭ്യൂഹങ്ങളെ പാടെ നിരാകരിക്കുന്നതായി മോദിയും ബോറിസുമായുള്ള ഫോൺ സംഭാഷണം. ബ്രിട്ടൻ ഇന്ത്യക്കൊപ്പമാണെന്ന ബോറിസ് വ്യക്തമാക്കി. ലണ്ടൻ ഹൈക്കമ്മിഷനുമുന്നിൽ പാക്കിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രകടനം ബ്രിട്ടനോടുകൂടിയുള്ള പ്രതിഷേധമാണെന്ന് ഫോൺ സംഭാഷണത്തിൽ ബോറിസ് ജോൺസണെ മോദി ധരിപ്പിച്ചതായാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP