Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെയ്ഷയെ രക്ഷിക്കാൻ ചൈന ഇടപെട്ടത് രണ്ടു തവണ; താണു കേണപേക്ഷിച്ച് പേരൊഴിവാക്കാൻ നീക്കം നടത്തി പാക്കിസ്ഥാനും; അമേരിക്കയും റഷ്യയും ഭീകരതയ്‌ക്കെതിരെ നിലപാട് എടുത്തപ്പോൾ ജെയ്ഷ് പ്രതിസ്ഥാനത്തായി; മസൂദ് അസ്ഹറിനെ ആഗോള ഭീകരനാക്കാനുള്ള നീക്കം സജീവമാക്കി ഫ്രാൻസും; പുൽവാമയിലെ ആക്രമണത്തിൽ യുഎന്നിനെ ഇന്ത്യൻ പക്ഷത്ത് ഉറപ്പിച്ച് നിർത്തിയ നയതന്ത്രം ഇങ്ങനെ

ജെയ്ഷയെ രക്ഷിക്കാൻ ചൈന ഇടപെട്ടത് രണ്ടു തവണ; താണു കേണപേക്ഷിച്ച് പേരൊഴിവാക്കാൻ നീക്കം നടത്തി പാക്കിസ്ഥാനും; അമേരിക്കയും റഷ്യയും ഭീകരതയ്‌ക്കെതിരെ നിലപാട് എടുത്തപ്പോൾ ജെയ്ഷ് പ്രതിസ്ഥാനത്തായി; മസൂദ് അസ്ഹറിനെ ആഗോള ഭീകരനാക്കാനുള്ള നീക്കം സജീവമാക്കി ഫ്രാൻസും; പുൽവാമയിലെ ആക്രമണത്തിൽ യുഎന്നിനെ ഇന്ത്യൻ പക്ഷത്ത് ഉറപ്പിച്ച് നിർത്തിയ നയതന്ത്രം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ്, കശ്മീരിലെ പുൽവാമയിൽ നടത്തിയ ചാവേർ ഭീകരാക്രമണം നിന്ദ്യവും ഭീരുത്വപരവുമെന്ന് ഐക്യരാഷ്ട്ര രക്ഷാ സമിതി പ്രമേയം പാസാക്കുമ്പോൾ തകർന്ന് വീണത് ചൈനയെ മുന്നിൽ നിർത്തിയുള്ള പാക്കിസ്ഥാന്റെ നീക്കമാണ്. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിലെത്തിച്ച് നടപടിയെടുക്കണമെന്നും രക്ഷാ സമിതി ആവശ്യപ്പെട്ടു. ഇതോടെ ജെയ്ഷിനെ ഭീകരവാദ പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്കും ശക്തി കൂടി. ഫ്രാൻസ് ഇതിനുള്ള പ്രമേയം ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന.

പാക്കിസ്ഥാനിലെ ഭീകര സംഘടനയെ അനുകൂലിക്കുന്നതായിരുന്നു എന്നും ചൈനയുടെ നിലപാട്. ഇതിനെ മറികടന്നാണ്, ശക്തമായ ഭാഷയിലുള്ള യുഎൻ പ്രസ്താവന പുറത്തുവന്നത്. ഭീകരാക്രമണമെന്ന് എടുത്തുപറഞ്ഞ്, വെട്ടിത്തുറന്നുള്ള പരാമർശങ്ങൾ ആവശ്യമില്ലെന്ന ചൈനയുടെ നിലപാട് സമിതിയിലെ മറ്റ് അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി തള്ളി. ചൈന നിരന്തരം ഇടപെട്ടതിനാൽ സുപ്രധാന പ്രസ്താവന ഒരാഴ്ചയോളം വൈകി. എന്നാൽ ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ ഫലം കണ്ടും. ഇന്ത്യക്കായി അമേരിക്കയും റഷ്യയും ഒരുമിച്ചതും നിർണ്ണായകമായി. ഇതോടെ ചൈനയ്ക്കും പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടി വന്നു.

ഈ മാസം 14നായിരുന്നു ഭീകരാക്രമണം. ശക്തമായ പ്രതികരണം പിറ്റേന്നു തന്നെ പുറപ്പെടുവിക്കാനായിരുന്നു 15 അംഗ രക്ഷാ സമിതിയുടെ താൽപര്യം. അത് 18 വരെ വൈകിക്കണമെന്ന് ചൈന നിലപാടെടുത്തു. ബാക്കി 14 അംഗങ്ങളും ചേർന്ന് പ്രസ്താവന തയാറാക്കിയപ്പോൾ ഭേദഗതികളുമായി ചൈന രണ്ടു തവണ ഇടപെട്ടു. പ്രസ്താവന ഇറക്കാൻ അനുവദിച്ചില്ല. അതുകൊണ്ട് തന്നെ വീണ്ടും ചർച്ചയെത്തിയപ്പോൾ അമേരിക്കയും റഷ്യയും കടുത്ത നിലപാട് എടുത്തു. നീണ്ട ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണു പ്രസ്താവനയ്ക്ക് അന്തിമരൂപമായത്. ജെയ്ഷിന്റെ പേര് ഉൾപ്പെടുത്താൻ ഇന്ത്യ ചെലുത്തിയ സ്വാധീനം ഫലം കാണുകയു ചെയ്തു. യുഎസും നിർണായക പങ്കു വഹിച്ചു.

പ്രസ്താവനയിൽ പാക്കിസ്ഥാൻ പരാമർശം ഒഴിവാക്കിക്കിട്ടാൻ യുഎന്നിലെ പാക്ക് പ്രതിനിധി മലീഹ ലോധി രക്ഷാസമിതി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുക വരെ ചെയ്തു. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽപെടുത്താൻ ഫ്രാൻസ് മുൻകയ്യെടുത്ത് പുതിയ പ്രമേയം കൊണ്ടുവരാൻ നീക്കം തുടങ്ങി. യുഎന്നിൽ 10 വർഷമായി ഇന്ത്യ ഉന്നയിക്കുന്ന ഈ ആവശ്യം ചൈന വീറ്റോ അധികാരം ഉപയോഗിച്ചു തടയുകയാണ്. എന്നാൽ ഇനി അത് നടക്കില്ലെന്നാണ് സൂചന. പുൽവാമയിലെ ആക്രമത്തിന്റെ ഉത്തരവാദിത്വം ജെയ്ഷ് തന്നെ ഏറ്റെടുത്ത സാഹചര്യത്തിലാണ് ഇത്.

പുൽവാമ ആക്രമണത്തെ, ഭീകരസംഘടനകൾക്കുള്ള രാജ്യാന്തര ധനസഹായവഴികൾ നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) അപലപിച്ചു. ഭീകരസംഘടനകളായ ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ്, ജമാഅത്തുദ്ദഅവ തുടങ്ങിയവയ്ക്കുള്ള ധനസഹായവഴികൾ തടയുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്നു വിമർശിച്ചിച്ചാണ് എഫ്എടിഎഫ് പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP