Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നയതന്ത്ര കാര്യത്തിനുള്ള ആണവശേഷിയെ വിനാശകരമായ കാര്യത്തിന് ഉപയോഗിക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കുന്നു; യുഎൻ നിരോധിച്ച പട്ടികയിലുള്ള 130 ഭീകരർ പാക്കിസ്ഥാൻ മണ്ണിൽ ഉണ്ട്; ലാദനെ വരെ സംരക്ഷിച്ച രാജ്യം; ലാദനെ ന്യായീകരിച്ച പാക്കിസ്ഥാൻ ന്യൂയോർക്ക് ജനതയോട് മാപ്പു പറയണം; മാന്യന്മാരുടെ കളിയായ ക്രിക്കറ്റിൽ നിന്നും വന്ന ഒരാൾ ഇപ്പോൾ നടത്തുന്നത് അപരിഷ്‌കൃതമായ വിദ്വേഷ പ്രസംഗം: യുഎന്നിൽ ഇമ്രാൻ ഖാന്റെ പൊള്ളത്തരം പൊളിച്ചടുക്കി ഇന്ത്യ: താരമായി വിദീഷാ മെയ്ത്ര

നയതന്ത്ര കാര്യത്തിനുള്ള ആണവശേഷിയെ വിനാശകരമായ കാര്യത്തിന് ഉപയോഗിക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കുന്നു; യുഎൻ നിരോധിച്ച പട്ടികയിലുള്ള 130 ഭീകരർ പാക്കിസ്ഥാൻ മണ്ണിൽ ഉണ്ട്; ലാദനെ വരെ സംരക്ഷിച്ച രാജ്യം; ലാദനെ ന്യായീകരിച്ച പാക്കിസ്ഥാൻ ന്യൂയോർക്ക് ജനതയോട് മാപ്പു പറയണം; മാന്യന്മാരുടെ കളിയായ ക്രിക്കറ്റിൽ നിന്നും വന്ന ഒരാൾ ഇപ്പോൾ നടത്തുന്നത് അപരിഷ്‌കൃതമായ വിദ്വേഷ പ്രസംഗം: യുഎന്നിൽ ഇമ്രാൻ ഖാന്റെ പൊള്ളത്തരം പൊളിച്ചടുക്കി ഇന്ത്യ: താരമായി വിദീഷാ മെയ്ത്ര

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭീകരർക്ക് പെൻഷൻ നൽകുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് യുഎന്നിൽ ഇന്ത്യയുടെ മറുപടി. യുഎൻ പട്ടികയിലുള്ള ഭീകരർ രാജ്യത്തില്ലെന്ന് പാക്കിസ്ഥാന് ഉറപ്പിച്ച് പറയാനാകുമോയെന്നും ഇന്ത്യ ചോദിച്ചു. യുഎൻ പൊതുസഭയിലുള്ള മറുപടിയിലാണ് ഇന്ത്യ ആഞ്ഞടിച്ചത്്. ഇമ്രാൻ ഭീകരവാദത്തെ ന്യായീകരിക്കുകയാണെന്നും ഇന്ത്യ കശ്മീരിൽ വികസന പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുമെന്നും പാക്കിസ്ഥാനോട് ഇന്ത്യ പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ പാക് ആരോപണങ്ങൾക്ക് എണ്ണമിട്ടായിരുന്നു വിദേശകാര്യ സെക്രട്ടറി വിദീഷാ മെയ്ത്രയാണ് മറുപടി നൽകിയത്. നേരത്തെ ഐക്യരാഷ്ട്ര സഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തിരുന്നില്ല. മോദി കാശ്മീർ വിഷയം ഉന്നയിച്ചില്ല. ഇതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആക്രമണവുമായി എത്തിയത്. ഇതിനെയാണ് ഇന്ത്യ മറുപടിയിലൂടെ തകർത്തത്.

ഇന്ത്യയേർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ കശ്മീർ രക്തരൂഷിതമാകുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിശദീകരിച്ചിരുന്നു. ഐക്യരാഷ്ട്രസഭ പൊതുസഭാസമ്മേളനത്തിലാണ് ഇമ്രാന്റെ പരാമർശം. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പേരിൽ കനത്ത ആരോപണങ്ങളുന്നയിച്ചായിരുന്നു ഇമ്രാന്റെ യു.എൻ. പ്രസംഗം. ''കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ അവിടെയെന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തടവിൽക്കഴിയുന്ന പതിനായിരക്കണക്കിനുപേർ നിയന്ത്രണങ്ങൾ എടുത്തുമാറ്റുമ്പോൾ തെരുവിലിറങ്ങും. ലക്ഷക്കണക്കിന് മുസ്‌ലിങ്ങളാണ് ഇന്ത്യയിലുള്ളത്. ഒരു രക്തരൂഷിതകലാപമുണ്ടായാൽ അവരെല്ലാം മതമൗലികവാദികളാകും. മുസ്‌ലിങ്ങളെ മതമൗലികവാദികളാകാൻ ഇന്ത്യൻ സർക്കാർ നിർബന്ധിക്കുകയാണെന്ന് ഇമ്രാൻഖാൻ പറഞ്ഞിരുന്നു. ഇതിനാണ് ഇന്ത്യ മറുപടി നൽകിയത്.

രൂക്ഷമായ വിമർശനമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയത്. ആണവശേഷിയെ നയതന്ത്ര കാര്യത്തിനായിട്ടല്ല പകരം വിനാശകരമായ കാര്യത്തിനായിട്ട് ഉപയോഗിക്കുമെന്ന് ഇമ്രാൻഖാൻ നിരന്തരം ഭീഷണി മുഴക്കുകയാണ്. യുഎൻ നിരോധിച്ച പട്ടികയിലുള്ള 130 ഭീകരർ പാക്കിസ്ഥാൻ മണ്ണിൽ ഉണ്ട്. ആരോപണം അവർക്ക് നിഷേധിക്കാൻ കഴിയുന്നതല്ല. ഒസാമ ബിൻ ലാദനെ വരെ സംരക്ഷിച്ച രാജ്യമാണ് പാക്കിസ്ഥാൻ. ലാദനെ ന്യായീകരിച്ച പാക്കിസ്ഥാൻ ന്യൂയോർക്ക് ജനതയോട് മാപ്പു പറയണമെന്നും പറഞ്ഞു. രാജ്യത്ത് ഭീകര സംഘടനകൾ ഉണ്ടോയെന്ന് ഉറപ്പാക്കാൻ യുഎൻ നിരീക്ഷകരെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച ഇമ്രാൻ ഖാൻ അക്കാര്യത്തിൽ ലോകത്തിന് ഉറപ്പ് നൽകാൻ ബാദ്ധ്യസ്ഥനാണെന്നും പറഞ്ഞു.

മാന്യന്മാരുടെ കളിയെന്ന് വിശേഷണമുള്ള ക്രിക്കറ്റിൽ നിന്നും വന്ന ഒരാൾ നടത്തുന്ന ഇപ്പോഴത്തെ പ്രസംഗം അപരിഷ്‌കൃതമായ വിദ്വേഷ പ്രസംഗമായിരുന്നു. ഇമ്രാന്റെ പ്രസംഗം ദരാ അദാം ഖേലിലെ തോക്കളുടെ അനുസ്മരണമായി മാറുകയാണ്. നയതന്ത്രജ്ഞത വിഷയമാകേണ്ടപ്പോൾ വംശഹത്യ, ചോരക്കളി, വംശീയ മേധാവിത്വം, വെടിവെയ്‌പ്പ്, നശീകരണ പോരാട്ടം തുടങ്ങി മദ്ധ്യകാലഘട്ടത്തിലെ മാനീസീക നിലയിലേക്ക് 21 ാം നൂറ്റാണ്ടിലെ ശ്രദ്ധയെ കൊണ്ടുപോകുകയാണ് ഇമ്രാൻ ചെയ്യുന്നത്. മതനിന്ദ നിയമത്തിന് കീഴിൽ ക്രൂരമായ ശിക്ഷ നടപ്പാക്കുന്ന പാക്കിസ്ഥാനിൽ ന്യൂനപക്ഷ സമൂഹം കുറഞ്ഞുകുറഞ്ഞു വരികയാണ്. പീഡനവും ദുരുപയോഗവും അവസരവാദവും പ്രതിഫലിക്കുന്ന ഇത്തരം കാര്യങ്ങൾക്ക് പൊതുസഭ സാക്ഷ്യം വഹിക്കുന്നത് വിരളമായിട്ടാണെന്നും വിദീഷാ മൈത്ര പറഞ്ഞു.

ഇന്ത്യയെ ഭീഷണിപ്പെടുത്താനാണ് യുഎന്നിൽ പ്രസംഗിക്കുമ്പോൾ ഇമ്രാൻ ശ്രമിച്ചത്. ഞാൻ അധികാരത്തിലെത്തുമ്പോൾ പാക്കിസ്ഥാനെ സമാധാനമുള്ള ഒരുരാജ്യമാക്കി മാറ്റാനാണ് ശ്രമിച്ചത്. ഇവിടെ ഭീകരസംഘടനകളുണ്ടെന്നാണ് ഇന്ത്യ നിരന്തരം ആരോപിക്കുന്നത്. എന്നാൽ, ഇവിടെ അത്തരം സംഘടനകളില്ല. യു.എൻ. ഉദ്യോഗസ്ഥർക്ക് അക്കാര്യം പരിശോധിക്കാം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ എന്താകും സംഭവിക്കുകയെന്ന് ഞാനെപ്പോഴും സ്വയം ചോദിക്കാറുണ്ട്. ഞങ്ങളെക്കാൾ നാലിരട്ടിവലുപ്പമുള്ള ഒരു രാജ്യം യുദ്ധത്തിനെത്തിയാൽ ഞങ്ങളെന്തുചെയ്യും. പക്ഷേ, ഞങ്ങൾ പോരാടും. എന്നാൽ, രണ്ട് ആണവശക്തികൾ നേർക്കുനേർ പോരാടുമ്പോൾ എന്തുസംഭവിക്കുമെന്നും ചിന്തിക്കണം'' -ഇമ്രാൻ പറഞ്ഞിരുന്നു. ഈ ഭീഷണിയെ പുച്ഛിച്ച് തള്ളുന്ന മറുപടിയാണ് ഇന്ത്യ നൽകുന്നത്. ഇതോടെ പാക്കിസ്ഥാന്റെ ഭീകരത ആഗോളതലത്തിൽ ചർച്ചയാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

ഭീകര വാദത്തിന്റെ കാര്യത്തിൽ ലോക രാഷ്ട്രങ്ങൾ ഭിന്നിക്കുന്നത് യുഎൻ ആശയങ്ങൾക്ക് വിരുദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്നിൽ പറഞ്ഞിരുന്നു. ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നിൽക്കണം. സാഹോദര്യം, സമാധാനം എന്നിവയാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യം. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമാണ് ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നും മോദി കൂട്ടിച്ചേർത്തു. കശ്മീരിനെ കുറിച്ച് ഒരു പരാമർശവും നടത്താതെയാണ് മോദി യുഎന്നിൽ സംസാരിച്ചത്. എന്നാൽ സമ്മേളനത്തിൽ പങ്കെടുത്ത പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അത് മാത്രമാണ് സഭയിൽ ഉന്നയിച്ചത്.

കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്ന് പറഞ്ഞ 80 ലക്ഷം പേർ അവിടെ തടവിലാണെന്നും ആരോപിച്ചു. യുഎൻ നൽകിയ അവകാശങ്ങൾ കശ്മീരിൽ നിഷേധിക്കപ്പെടുകയാണെന്നും അതിനാൽ സഭ ഇടപെടണമെന്നും അവകാശപ്പെട്ടു. പാക് സൈന്യത്തിന് വേണ്ടിയുള്ള തെറ്റായ പ്രചരണങ്ങളായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ ഭീകര മുഖം ചർച്ചയാക്കുന്ന കടുത്ത പരമാർശവുമായി ഇന്ത്യ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP