Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇമ്രാൻ ഖാൻ അധികാരമേറ്റിട്ടും ഭീകരവാദികൾ സുരക്ഷിതരായി വിലസുന്നു; പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും നന്നാവാത്ത പാക്കിസ്ഥാന് മുമ്പ് പ്രഖ്യാപിച്ച 300 ദശലക്ഷം ഡോളർ ധനസഹായം റദ്ദാക്കി അമേരിക്ക; വിട്ടുവീഴ്ചയില്ലാത്ത ട്രംപിന്റെ നിലപാടിൽ അമ്പരന്ന് ഇമ്രാനും പാക് സർക്കാരും

ഇമ്രാൻ ഖാൻ അധികാരമേറ്റിട്ടും ഭീകരവാദികൾ സുരക്ഷിതരായി വിലസുന്നു; പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും നന്നാവാത്ത പാക്കിസ്ഥാന് മുമ്പ് പ്രഖ്യാപിച്ച 300 ദശലക്ഷം ഡോളർ ധനസഹായം റദ്ദാക്കി അമേരിക്ക; വിട്ടുവീഴ്ചയില്ലാത്ത ട്രംപിന്റെ നിലപാടിൽ അമ്പരന്ന് ഇമ്രാനും പാക് സർക്കാരും

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: അമേരിക്ക-പാക്കിസ്ഥാൻ ബന്ധം കൂടുതൽ വഷളാക്കി 300 ദശലക്ഷം ഡോളർ സഹായം റദ്ദാക്കാൻ പെന്റഗണിന്റെ തീരുമാനം. തീവ്രവാദികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പരാജയപ്പെട്ടുവെന്ന് വിലയിരുത്തിയാണ് മരവിപ്പിച്ചുനിർത്തിയിരുന്ന സഹായം റദ്ദാക്കാൻ തീരുമാനമായത്.ഈ വർഷമാദ്യമാണ് മുൻകാല സഹായങ്ങൾക്ക് പകരം തിരിച്ചുകിട്ടിയത് വഞ്ചന മാത്രമാണെന്ന് കുറ്റപ്പെടുത്തി യുഎസ്. പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പാക് സഹായം മരവിപ്പിച്ചത്.

ഇമ്രാൻ ഖാൻ അധികാരമേറ്റ ശേഷം പാക്കിസ്ഥാൻ നേരിടുന്ന ആദ്യ തിരിച്ചടിയാണിത്. അഫ്ഗാനിസ്ഥാനിൽ 17 വർഷമായി വിമതപോരാട്ടം നയിക്കുന്ന ഭീകരവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുന്നത് പാക്കിസ്ഥാനാണെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ, പാക്കിസ്ഥാൻ തുടർച്ചയായി ഇതുനിഷേധിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാൻ നിലപാട് മാറ്റിയാൽ തങ്ങളുടെ പിന്തുണ പുനഃസ്ഥാപിക്കാമെന്നും യുഎസ് പറയുന്നു.

രണ്ടുമാസം മുമ്പ് യുഎസ്-പാക് ബന്ധം കൂടുതൽ വഷളായപ്പോൾ നയതന്ത്ര ഉദ്യോഗസ്ഥർക്ക് വിലക്ക് ഏർപ്പെടുത്തി പാക്കിസ്ഥാനും നിലപാട് കടുപ്പിച്ചിരുന്നു. യുഎസ് നയനന്ത്ര ഉദ്യോഗസ്ഥർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയാണ് പാകിസഥാൻ പ്രതികരിച്ചത്. അമേരിക്കയിൽ നിന്ന് പാക് നയതന്ത്ര ഉദ്യോഗസ്ഥർക്ക് ലഭിച്ച യാത്രാവിലക്കിന് മറുപടിയായാണ് പാക് സർക്കാർ നിയന്ത്രണവുമായി രംഗത്തെത്തിയത്.

ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ വർദ്ധിച്ചു. വാഷിങ്ടണിൽ പാക് എംബസിയിലെ ഉദ്യോഗസ്ഥർക്ക് നഗരപരിധിയുടെ 25കിലോമീറ്റർ ചുറ്റളവ് വിട്ട് പോകാൻ പ്രത്യേക അനുമതി വേണമെന്ന് വൈറ്റ് ഹൗസിൽ നിന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാനും യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇമ്രാൻ ഖാൻ അധികാരമേറ്റപ്പോൾ ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിപരീതമായാണ് സംഭവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP