Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഭീകരതയെ തീറ്റിപ്പോറ്റുന്ന പാക്കിസ്ഥാന് എട്ടിന്റെ പണി കൊടുത്ത് അമേരിക്ക; പാക് പൗരന്മാരുടെ വിസ കാലാവധി അമേരിക്ക അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് മാസമാക്കി കുറച്ചു; യുഎസ് വിസയ്ക്കുള്ള അപേക്ഷാഫീസ് 160 ഡോളറിൽ നിന്ന് 192 ഡോളറായും ഉയർത്തി; അമേരിക്കൻ നടപടി തീവ്രവാദികളോടുള്ള പാക് അനുകൂല നിലപാടിനെ തുടർന്ന്

ഭീകരതയെ തീറ്റിപ്പോറ്റുന്ന പാക്കിസ്ഥാന് എട്ടിന്റെ പണി കൊടുത്ത് അമേരിക്ക; പാക് പൗരന്മാരുടെ വിസ കാലാവധി അമേരിക്ക അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് മാസമാക്കി കുറച്ചു; യുഎസ് വിസയ്ക്കുള്ള അപേക്ഷാഫീസ് 160 ഡോളറിൽ നിന്ന് 192 ഡോളറായും ഉയർത്തി; അമേരിക്കൻ നടപടി തീവ്രവാദികളോടുള്ള പാക് അനുകൂല നിലപാടിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: ഭീകരതയെ തീറ്റിപ്പോറ്റുന്ന പാക്കിസ്ഥാന് എട്ടിന്റെ പണി കൊടുത്ത് അമേരിക്ക. പാക് പൗരന്മാരുടെ യുഎസ് വിസ കാലാവധി അഞ്ചു വർഷത്തിൽ നിന്ന് മൂന്നു മാസമാക്കി കുറച്ചു കൊണ്ടുള്ള നടപടി കൈക്കൊണ്ടു. യുഎസ് വിസയ്ക്കുള്ള പാക് പൗരന്മാരുടെ അപേക്ഷാഫീസ് 160 ഡോളറിൽ നിന്ന് 192 ഡോളറായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

വിസാചട്ടത്തിലും നിരക്കിലും പാക് സർക്കാർ ഭേദഗതി വരുത്തിയതിനെ തുടർന്നാണ് യുഎസ് നടപടിയെന്ന് യുഎസ് എംബസി വക്താവ് വ്യക്തമാക്കി. പാക്കിസ്ഥാൻ അടുത്തിടെ യുഎസ് പൗരന്മാരുടെ വിസ കാലയളവിൽ കുറവ് വരുത്തുകയും അപേക്ഷാഫീസ് വർധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് യുഎസ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ തീവ്രവാദികളോട് പാക്കിസ്ഥാൻ പുലർത്തുന്ന അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് അമേരിക്കൻ നടപടിയെന്നാണ് സൂചന.

വിസാ അപേക്ഷകൾക്കുള്ള ഫീസും കുത്തനെ കൂട്ടിയത് പാക്കിസ്ഥാന് വലിയ തിരിച്ചടി ആയിട്ടുണ്ട്. I വിസ (ജേണലിസ്റ്റ് & മീഡിയ വിസ), H വിസ (താൽക്കാലിക വർക്ക് വിസ), L വിസ (ഇന്റർകമ്പനി വർക്ക് വിസ), R വിസ (മതപ്രചാരകർക്കുള്ള വിസ) എന്നിവയ്ക്കാണ് വിസ അപേക്ഷാ ഫീസ് കൂട്ടിയത്. കൂട്ടിയ ഫീസ്, വിസ അപേക്ഷ അംഗീകരിക്കുകയാണെങ്കിൽ മാത്രം അടച്ചാൽ മതി. അതേസമയം, ജനുവരി 21 വരെ നൽകിയ വിസാ അപേക്ഷകളിൽ അംഗീകരിക്കപ്പെട്ടവരെല്ലാം, അധികഫീസ് അടയ്‌ക്കേണ്ടി വരും. I വിസയ്ക്ക് 32 ഡോളറും, മറ്റ് വിസകൾക്ക് 38 ഡോളറുമാണ് അടയ്‌ക്കേണ്ടത്.

ഇതോടെ മാധ്യമപ്രവർത്തകർക്കുള്ള വിസാ അപേക്ഷാത്തുക 192 ഡോളറായി ഉയർന്നു. മറ്റെല്ലാ വിസാ വിഭാഗങ്ങൾക്കും 198 ഡോളർ വീതം വിസാ അപേക്ഷയ്ക്ക് നൽകണം. അമേരിക്കൻ പൗരന്മാർക്കുള്ള വിസാ കാലാവധി നേരത്തേ പാക്കിസ്ഥാൻ വെട്ടിക്കുറച്ചിരുന്നു. ഇതേത്തുടർന്നാണ് പാക് വിസകൾക്കും സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചത്. എന്നാൽ B1, B2 വിസകളുടെ കാര്യത്തിൽ ഒന്നും യുഎസ് എംബസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നില്ല. ഇത് അഞ്ച് വർഷമായി തുടരുമോ എന്ന കാര്യം വ്യക്തമല്ല. ബിസിനസ് സന്ദർശനങ്ങൾക്കുള്ളതാണ് B1 വിസ. ടൂറിസ്റ്റ്, മെഡിക്കൽ സന്ദർശനങ്ങൾക്കുള്ളതാണ് B2 വിസ.

നേരത്തെ പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാന് മേൽ വലിയ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നു. ഈ സമ്മർദ്ദത്തെ തുടർന്നാണ് പാക്കിസ്ഥാൻ ഭീകരർക്കെതിരെ നടപടി കൈക്കൊള്ളാൻ തയ്യാറായതും. പുൽവാമ ഭീകരാക്രമണത്തിനും ബാലാകോട്ടയിലെ ഭീകര താവളത്തിനു നേർക്കുണ്ടായ വ്യോമാക്രമണത്തിനും പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും ഇടയിൽ ഉടലെടുത്ത സംഘർഷം കുറച്ചത് അമേരിക്കയുടെ നിർണായക ഇടപെടൽ. കഴിഞ്ഞയാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിയറ്റ്നാം സന്ദർശനത്തിനിടെയാണ് ഒപ്പമുണ്ടായിരുന്ന സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇരുരാജ്യങ്ങളിലെയും ഉന്നതരുമായി രഹസ്യ നയതന്ത്ര ചർച്ച നടത്തിയാണ് സംഘർഷം ലഘൂകരിച്ചത്.

സ്റ്റേറ്റ് സെക്രട്ടറി പോംപെയോ നേരിട്ട് നയതന്ത്ര കൂടിക്കാഴ്ചകൾ നയിച്ചുവെന്നും ഇരുപക്ഷത്തുമുള്ള സംഘർഷം അയവ് വരുത്താൻ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചുവെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് റോബർട്ട് പല്ലാഡിനോ മാധ്യമങ്ങളോട് പറഞ്ഞു. ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി അദ്ദേഹം സംസാരിച്ചു. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അിത് ദോവൽ, പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി എന്നിവരുമായി പോംപെയോ സംസാരിച്ചുവെന്നും അമേരിക്കൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, ഫെബ്രുവരി 27ന് ഇന്ത്യൻ വ്യോമാതിർത്തി കടന്ന് പാക്കിസ്ഥാൻ എഫ്-16 യുദ്ധ വിമാനം ഉപയോഗിച്ചത് അമേരിക്ക പരിശോധിക്കുമെന്നും പല്ലാഡിനോ പറഞ്ഞു. പാക്കിസ്ഥാൻ എഫ്-16 ഉപയോഗിച്ചത് അമേരിക്കയുമായുള്ള ആയുധ വിഇടപാട് കരാറിന്റെ ലംഘനമാണ്. അതുകൊണ്ടുതന്നെ അക്കാര്യം വളരെ ഗൗരവത്തോടെ പരിശോധിച്ച് വരികയാണെന്നും പല്ലാഡിനോ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP