Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു കിലോ ചിക്കൻ വാങ്ങാൻ ഒരു കോടി 46 ലക്ഷം ബൊലിവാർസ് എങ്കിൽ ഒരു ടോയ്ലറ്റ് റോളിന് കൊടുക്കണം 26 ലക്ഷം; ഹ്യൂഗോ ചാവെസ് പോയതോടെ അമേരിക്കയോട് മല്ലിട്ട് വളർന്ന അയൽപക്കക്കാരായ വെനിസ്വലയിൽ ബാക്കിയായത് പട്ടിണിയും പരിവട്ടവും മാത്രം;പണത്തിന്റെ വില പോയാൽ എന്ത് സംഭവിക്കുമെന്നറിയാൻ ഈ ലാറ്റിൻ അമേരിക്കൻ രാജ്യത്ത് ചെല്ലണം

ഒരു കിലോ ചിക്കൻ വാങ്ങാൻ ഒരു കോടി 46 ലക്ഷം ബൊലിവാർസ് എങ്കിൽ ഒരു ടോയ്ലറ്റ് റോളിന് കൊടുക്കണം 26 ലക്ഷം; ഹ്യൂഗോ ചാവെസ് പോയതോടെ അമേരിക്കയോട് മല്ലിട്ട് വളർന്ന അയൽപക്കക്കാരായ വെനിസ്വലയിൽ ബാക്കിയായത് പട്ടിണിയും പരിവട്ടവും മാത്രം;പണത്തിന്റെ വില പോയാൽ എന്ത് സംഭവിക്കുമെന്നറിയാൻ ഈ ലാറ്റിൻ അമേരിക്കൻ രാജ്യത്ത് ചെല്ലണം

മറുനാടൻ ഡെസ്‌ക്‌

കാർക്കാസ്: അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളോട് കലഹിച്ച് വെനിസ്വലയെന്ന ലാറ്റിനമേരിക്കൻ രാജ്യത്തെ സോഷ്യലിസ്റ്റ് പാതയിലേക്ക് നയിച്ച ഹ്യൂഗോ ചാവെസ് പോയതോടെ അദ്ദേഹത്തിന്റെ പ്രിയരാജ്യത്ത് കറൻസിയുടെ വില കുത്തനെ ഇടിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ ഇവിടെ ഒരു കിലോ ചിക്കൻ വാങ്ങാൻ ഒരു കോടി 46 ലക്ഷം ബൊലിവാർസ് കൊടുക്കേണ്ട ഗതികേടാണ് സംജാതമായിരിക്കുന്നത്. അതായത് ഇവിടെ ഇപ്പോൾ ഒരു ടോയ്ലറ്റ് റോളിന് നൽകേണ്ടുന്ന വിലയാകട്ടെ 26 ലക്ഷം ബൊലിവാർസാണ്. യുഎസിനോട് മല്ലിട്ട് ഹ്യൂഗോയുടെ നേതൃത്വത്തിൽ വളർന്നിരുന്ന വെനിസ്വലയുടെ സ്ഥിതി ഇപ്പോൾ അത്യന്തം ദയനീയമാണ്.

പണത്തിന്റെ വില പോയാൽ അവസ്ഥ എത്രമാത്രം ദയനീമായിരിക്കുമെന്ന് കണ്ടറിയാൻ ഈ ലാറ്റിനമേരിക്കൻ രാജ്യത്ത് ചെന്നാൽ മതി. നിലവിലെ ഭരണാധികാരി നിക്കോളാസ് മഡുരോയുടെ കീഴിലുള്ള സോഷ്യലിസ്റ്റ് സർക്കാർ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ സർക്കാർ നടപ്പിലാക്കിയിരിക്കുന്ന വിവാദ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുന്നത്.കടുത്ത പണപ്പെരുപ്പം മൂലം രാജ്യത്തെ കറൻസിയുടെ വില അതിദയനീയമായാണ് ഇടിഞ്ഞിരിക്കുന്നത്.

ഇതിനെ തുടർന്ന് ഇവിടുത്തെ സാധാരണക്കാർക്ക് നിത്യോപയോഗസാധനങ്ങൾ വാങ്ങാൻ വണ്ടി വിളിച്ച് കറൻസി നോട്ടുകൾ കടകളിലേക്ക് കൊണ്ടു പോകേണ്ടുന്ന ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്. പരിധി വിട്ടുയരുന്ന പണപ്പെരുപ്പ നിരക്കിനെ പിടിച്ച് കെട്ടുന്നതിനായി മഡുരോ ഇക്കഴിഞ്ഞ വീക്കെൻഡിൽ നിർണായകമായ സാമ്പത്തിക പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് ഉയർന്ന ബൊലിവർ നോട്ടുകൾ പിൻവലിച്ച് പുതിയ ബാങ്ക് നോട്ടുകൾ നൽകാനുമാരംഭിച്ചിട്ടുണ്ട്. പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ വെള്ളിയാഴ്ച രാജ്യത്തോട് നടത്തിയ ഔദ്യോഗിക സന്ദേശത്തിലാണ് മഡുരോ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് പ്രകാരം കൂട്ടത്തോടെ മിനിമം കൂലി വർധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഇത് അഞ്ചാം തവണയാണ് രാജ്യത്ത് കൂലി വർധവ് നടപ്പിലാക്കാൻ പോകുന്നത്. സാമ്പത്തിക രംഗത്ത് നടപ്പിലാക്കാൻ പോകുന്ന കടുത്ത പരിഷ്‌കാരങ്ങളെ നേരിടുന്നതിന് മുന്നോടിയായി രാജ്യമെമ്പാടുമുള്ള ജനങ്ങൾ വെള്ളിയാഴ്ച ഷോപ്പുകളിലേക്ക് കുതിച്ചിരുന്നു. മഡുരോ നടപ്പിലാക്കാൻ പോകുന്ന മിനിമം ശമ്പള വർധനവ് കാരണം രാജ്യമാകമാനമുള്ള ആയിരക്കണക്കന് സ്റ്റോറുകൾ പൂട്ടാൻ ഇടയാക്കുമെന്നാണ് ഷോപ്പർമാരും സാമ്പത്തിക ശാസ്ത്രജ്ഞന്മാരും ആശങ്കപ്പെടുന്നത്. ഷോപ്പുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് ഇത് പ്രകാരം വർധിപ്പിച്ച കൂലി നൽകാൻ സാധിക്കാതെ പ്രതിസന്ധിയിലകപ്പെടുമെന്നും അവർ മുന്നറിയിപ്പേകുന്നുണ്ട്.

കൂലി വർധിപ്പിക്കുന്നതിലൂടെ വെനിസ്വലക്കാർക്ക് അടിസ്ഥാന ജീവനോപാധികൾ വാങ്ങാൻ വഴി തുറന്നിടുമെങ്കിലും അവർക്ക് സാധനങ്ങൾ പ്രദാനം ചെയ്യുന്ന സ്റ്റോറുകൾ ഉണ്ടാവുമോയെന്ന കാര്യത്തിൽ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ആശങ്കപ്പെടുന്നുണ്ട്. മാസാന്ത ചുരുങ്ങിയ വേതനം രാജ്യത്ത് മൂന്ന് മില്യൺ ബൊലിവറിൽ നിന്നും 180 മില്യണായാണ് വർധിപ്പിച്ചിരിക്കുന്നത്. ഇത് കമ്പനികൾക്ക് താങ്ങാനാവില്ലെന്നും സാമ്പത്തിക വിദഗ്ദർ മുന്നറിയിപ്പേകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP