Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസാധാരണ സാഹചര്യങ്ങളിൽ സുഹൃത്തുക്കൾ തമ്മിൽ കൂടുതൽ സഹകരണം വേണമെന്നും അമേരിക്കയെ സഹായിച്ച മോദിയെ മറക്കില്ലെന്നും പ്രഖ്യാപിച്ച ട്രംപിന് മനം മാറിയോ? മൂന്നാഴ്ച കഴിഞ്ഞപ്പോൾ മോദിയെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ട്വിറ്ററിൽ അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ്; അടുത്ത സുഹൃത്തായിട്ടും ട്രംപ് മോദിയെ ബ്ലോക്ക് ചെയ്‌തെന്ന പരിഹാസവുമായി കോൺഗ്രസ്; സോഷ്യൽ മീഡിയയിലും സംവാദം

അസാധാരണ സാഹചര്യങ്ങളിൽ സുഹൃത്തുക്കൾ തമ്മിൽ കൂടുതൽ സഹകരണം വേണമെന്നും അമേരിക്കയെ സഹായിച്ച മോദിയെ മറക്കില്ലെന്നും പ്രഖ്യാപിച്ച ട്രംപിന് മനം മാറിയോ? മൂന്നാഴ്ച കഴിഞ്ഞപ്പോൾ മോദിയെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ട്വിറ്ററിൽ അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ്; അടുത്ത സുഹൃത്തായിട്ടും ട്രംപ് മോദിയെ ബ്ലോക്ക് ചെയ്‌തെന്ന പരിഹാസവുമായി കോൺഗ്രസ്; സോഷ്യൽ മീഡിയയിലും സംവാദം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും തമ്മിലുള്ള ഊഷ്മളമായ ബന്ധം എല്ലാവർക്കും അറിയാം. യുഎസിൽ കോവിഡ് ബാധിച്ച് ആയിരങ്ങൾമരിച്ചുവീണുകൊണ്ടിരിക്കുമ്പോൾ കൈത്താങ്ങിനായി മോദിയെ ട്രംപ് വിളിച്ചതും മറക്കാറായിട്ടില്ല. ഹൈഡ്രോക്‌സി ക്ലോറോക്വിൻ അമേരിക്കയിലേക്ക് കയറ്റുതി ചെയ്യുന്നതിനുള്ള നിരോധനം ഇന്ത്യ എടുത്തുകളഞ്ഞതോടെ ആപത്ത് കാലത്തെ ഉറ്റസുഹൃദ് രാജ്യമായി ട്രംപും വൈറ്റ് ഹൗസും ഇന്ത്യയെ കണക്കാക്കുകയും ചെയ്തു. തുടർച്ചയായ മൂന്നു ആഴ്ചയോളം മോദിയുടെയും, പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും രാഷ്ട്രപതി രാംനാഥ കോവിന്ദിന്റെയും, വാഷിങ്ടൺഡിസിയിലെ ഇന്ത്യൻ ഏംബസിയുടെയും ട്വിറ്റർ അക്കൗണ്ട് വൈറ്റ് ഹൗസ് ഫോളോ ചെയ്തു. ഇതോടെ യുഎസിന് പുറത്ത് ട്വിറ്ററിൽ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ഏക ലോക നേതാക്കൾ എന്ന ബഹുമതിയും എത്തി. എന്നാൽ, വാഷിങ്ടണിൽ നിന്നും ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം വൈറ്റ് ഹൈസ് ഇന്ത്യൻ അക്കൗണ്ചുകളെല്ലാം അൺഫോളോ ചെയ്തിരിക്കുകയാണ്.

ഏപ്രിൽ ആദ്യവാരമാണ് ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റു മതി ചെയ്തത്. കയറ്റു മതി അനുവദിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാവും എന്ന് ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയായിരുന്നു കയറ്റു മതി നടന്നത്. ഇന്ത്യയുടെ നീക്കത്തിൽ ട്രംപ് നന്ദി പറയുകയും ചെയ്തിരുന്നു. ഈ ദിവസങ്ങളിൽ തന്നെയാണ് വൈറ്റ് ഹൗസ് മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്തത്.

നിശ്ചിത കാലയളവിലേക്ക് മാത്രമാണോ യുഎസ് ഇന്ത്യൻ നേതാക്കളെ ഫോളോ ചെയ്യാൻ വൈറ്റ് ഹൗസ് തീരുമാനിച്ചിരുന്നതെന്ന് വ്യക്തമല്ല. ഏതായാലും ഏപ്രിൽ 10 ന് ആരംഭിച്ച ട്വിറ്റർ ഹാൻഡിൽ ഫോളോവിങ് ഇപ്പോൾനിർത്തി വച്ചിരിക്കുന്നു. നേരത്തെ 19 ട്വിറ്റർ ഹാൻഡിലുകൾ ഫോളോ ചെയ്ത വൈറ്റ് ഹൗസിന് 21.5 ദശലക്ഷം ഫോളോവേഴേ്‌സുണ്ട്. ഇപ്പോൾ 13 അക്കൗണ്ടുകൾ ഫോളോ ചെയ്യുന്ന വൈറ്റ് ഹൗസിന് 0.5 ദശലക്ഷം ഫോളോവേഴ്‌സ് വർദ്ധിച്ചു. വാഷിങ്ടണിലെ ഇന്ത്യൻ ഏംബസിയെയും ന്യൂഡൽഹിയിലെ യുഎസ് ഏംബസിയെയും അൺഫോളോ ചെയ്തു.
ട്രംപും മോദിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം കാരണമാണ് വൈറ്റ്ഹൗസ് ഇന്ത്യൻ ട്വിറ്റർ ഹാൻഡിലുകൾ ഫോളോ ചെയ്തതെന്നാണ് മാധ്യമങ്ങൾ നേരത്തെ വ്യാഖ്യാനിച്ചത്.

ഏതായാലും ഇക്കാര്യത്തിൽ ഇന്ത്യയുടെ പ്രതികരണമൊന്നും വന്നിട്ടില്ല. അതേസമയം, ഇത് നയതന്ത്ര പരാജയമെന്ന് കാട്ടി സോഷ്യൽ മീഡിയയിൽ വിമർശകർ രംഗത്തെത്തി. ട്രംപിന്റെ അടുത്ത സുഹൃത്തായിട്ടും വൈറ്റ് ഹൗസ് അൺഫോളോ ചെയ്തതിൽ പരിഹാസവുമായി കോൺഗ്രസ് എത്തി. വൈറ്റ് ഹൗസിന് പിന്നാലെ ട്രംപും പ്രധാനമന്ത്രി മോദിയെ ബ്ലോക്ക് ചെയ്തിരിക്കുന്നു. എന്താണ് സംഭവിക്കുന്നത്. സർക്കാർ ജനങ്ങളോട് വിശദീകരിക്കണം, കോൺഗ്ര്‌സ് നേതാവ് ഗൗരവ് പാന്ധി ട്വീറ്റ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP