Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങളുടെ പൗരന്മാൻ നിയമ വിരുദ്ധമായി ഇന്ത്യയിൽ താമസിക്കുന്നുണ്ടെങ്കിൽ അവരെ തിരിച്ചു കൊണ്ടുവരാൻ തയ്യാർ; പട്ടിക തയ്യാറാക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്; ഞങ്ങളുടെ പൗരന്മാരല്ലാതെ മറ്റാരെങ്കിലും പ്രവേശിച്ചാൽ ഞങ്ങൾ അവരെ തിരിച്ചയക്കും; ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യയുടെ ആഭ്യന്തര കാര്യം; അത് ബംഗ്ലാദേശിനെ ബാധിക്കുന്ന കാര്യമല്ലെന്നും വിദേശകാര്യമന്ത്രി എ കെ അബ്ദുൾ മോമൻ

ഞങ്ങളുടെ പൗരന്മാൻ നിയമ വിരുദ്ധമായി ഇന്ത്യയിൽ താമസിക്കുന്നുണ്ടെങ്കിൽ അവരെ തിരിച്ചു കൊണ്ടുവരാൻ തയ്യാർ; പട്ടിക തയ്യാറാക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്; ഞങ്ങളുടെ പൗരന്മാരല്ലാതെ മറ്റാരെങ്കിലും പ്രവേശിച്ചാൽ ഞങ്ങൾ അവരെ തിരിച്ചയക്കും; ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യയുടെ ആഭ്യന്തര കാര്യം; അത് ബംഗ്ലാദേശിനെ ബാധിക്കുന്ന കാര്യമല്ലെന്നും വിദേശകാര്യമന്ത്രി എ കെ അബ്ദുൾ മോമൻ

മറുനാടൻ ഡെസ്‌ക്‌

ധാക്ക: തങ്ങളുടെ പൗരന്മാർ നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിക്കുന്നുണ്ടെങ്കിൽ അവരെ തിരിച്ചു കൊണ്ടുവരാൻ തയ്യാറാണെന്ന് അറിയിച്ച് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ കെ അബ്ദുൾ മോമൻ. ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന തങ്ങളുടെ പൗരന്മാരുടെ ഒരു പട്ടിക തയാറാക്കാൻ തങ്ങൾ ഇന്ത്യയോട് ആവശ്യപെട്ടിട്ടുണ്ടെന്നും അതനുസരിച്ചുള്ള പൗരന്മാരെ തങ്ങൾ രാജ്യത്തേക്ക് തിരികെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പൗരന്മാരല്ലാതെ മറ്റാരെങ്കിലും പ്രവേശിച്ചാൽ ഞങ്ങൾ അവരെ തിരിച്ചയക്കും-അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അബ്ദുൾ മോമൻ. എൻ.ആർ.സി പ്രക്രിയ ആഭ്യന്തര കാര്യമാണെന്നും ഇത് ബംഗ്ലാദേശിനെ ബാധിക്കില്ലെന്ന് ഇന്ത്യ ഉറപ്പ് നൽകിയതായും ബംഗ്ലാദേശ്-ഇന്ത്യ ബന്ധത്തെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് ബംഗ്ലാദേശിനെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ 'മധുരതരമായ'തും സാധാരണവുമായ ബന്ധമാണ് നിലനിൽക്കുന്നതെന്നും ഇക്കാര്യങ്ങൾ ആ ബന്ധത്തെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്നും മോമൻ പറഞ്ഞു.

സാമ്പത്തിക കാരണങ്ങളാൽ പൗരത്വമുള്ളവർ അനധികൃതമായി ബംഗ്ലാദേശിലേക്ക് കടക്കുന്നുവെന്ന വാർത്തയും മോമൻ നിഷേധിച്ചു.എന്നാൽ തങ്ങളുടെ പൗരന്മാരല്ലാതെ ആരെങ്കിലും അതിർത്തി കടന്ന് ബംഗ്‌ളാദേശിലേക്ക് കടന്നാൽ അവരെ തിരിച്ചയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ഇന്ത്യ സന്ദർശിക്കാനായി ഇരുന്ന ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി തിരക്കാണെന്ന കാരണം പറഞ്ഞുകൊണ്ട് അവസാന നിമിഷം യാത്ര മാറ്റി വച്ചിരുന്നു. എന്നാൽ പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസായതിന് ശേഷമാണ് ഇന്ത്യ സന്ദർശിക്കാനുള്ള തീരുമാനം മോമൻ ഉപേക്ഷിച്ചതെന്ന് അഭ്യൂഹമുണ്ടായിരുന്നു.

പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനു പിന്നാലെയാണ് മോമെനും ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാനും ഇന്ത്യയിലേക്കുള്ള സന്ദർശനം റദ്ദാക്കിയത്. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾ പീഡനത്തിന് ഇരയാകുന്നുവെന്ന അമിത് ഷായുടെ പ്രസ്താവന അസത്യമെന്ന് മറുപടി പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം സന്ദർശനം റദ്ദാക്കിയത്. സൈനിക ഭരണകാലത്തുള്ള ബംഗ്ലാദേശിലെ മതപരമായ പീഡനത്തെക്കുറിച്ചാണ് അമിത് ഷാ പരാമർശിച്ചതെന്നും നിലവിലെ സർക്കാരിനു കീഴിലല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻ.ആർ.സി വിഷയം ചർച്ച ചെയ്തിരുന്നു.

നേരത്തെ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്നുവെന്ന പ്രചാരണത്തിനെതിരെ ബംഗ്ലാദേശ് കേന്ദ്ര ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ രംഗത്തുവന്നിരുന്നു. 1971ന് ശേഷം ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റമുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റമുണ്ടായെന്ന് ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷാ ആവർത്തിക്കുമ്പോഴാണ് ബംഗ്ലാദേശും രംഗത്തെത്തുന്നത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് വൻതോതിൽ കുടിയേറ്റമുണ്ടായെന്ന പ്രചാരണം 'വലിയ നുണ'യാണെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സമയത്ത് കുറച്ച് ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കുടിയേറി എന്നത് വസ്തുതയാണ്. എന്നാൽ, നിയമവിരുദ്ധമായി മുസ്ലീങ്ങളാരും ഇന്ത്യയിലേക്ക് കുടിയേറിയിട്ടില്ല.

ബംഗ്ലാദേശി മുസ്ലീങ്ങൾ ഇന്ത്യയിലേക്ക് കുടിയേറിയെന്ന പ്രചാരണം ഇരു രാജ്യവും തമ്മിലുള്ള ബന്ധം തകർക്കാനുള്ള ഗൂഢാലോനയാണെന്ന് സംശയമുണ്ട്. ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് ഇന്ത്യൻ രാഷ്ട്രീയ നേതാക്കളോട് എനിക്ക് അപേക്ഷിക്കാനുള്ളത്. ഞങ്ങളുടെ പൗരന്മാർ ഇന്ത്യയിലേക്ക് കുടിയേറാൻ മാത്രം ദരിദ്ര രാജ്യമല്ല ബംഗ്ലാദേശ്. ഞങ്ങളുടെ സാമ്പത്തിക വളർച്ച 8.15 ശതമാനമാണ്. പ്രതിശീർഷ വരുമാനം 2000 ഡോളറും. 1991ൽ 44.2 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2016-17ൽ വെറും 13.8 ശതമാനമായി.

യൂറോപ്, ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ നിരവധി രാജ്യങ്ങളിലുള്ളവർ ബംഗ്ലാദേശിൽ ജോലി ചെയ്യുന്നു. പിന്നെ എന്തിനാണ് ജീവിതം മെച്ചപ്പെടുത്താൻ പൗരന്മാർ ഇന്ത്യയിലേക്ക് കുടിയേറുന്നത്. ഇന്ത്യയുടെ ടൂറിസം, ആരോഗ്യം മേഖലകളിൽ ഞങ്ങളുടെ പൗരന്മാർ ചെലവാക്കുന്ന പണം കേട്ടാൽ നിങ്ങൾ ഞെട്ടും. ആരോഗ്യകരമായ സാമ്പത്തിക വളർച്ചയാണ് ബംഗ്ലാദേശിൽ ഉള്ളത്. ഞങ്ങളുടെ പൗരന്മാർ നിങ്ങൾക്ക് ബിസിനസ് നൽകുന്നു. പക്ഷേ ആരോപിക്കപ്പെടുന്നത് അനധികൃത കുടിയേറ്റക്കാരാണ്. 1971ന് മുമ്പ് നിരവധി ഇന്ത്യക്കാർ ബംഗ്ലാദേശിലുമെത്തിയിട്ടുണ്ട്.

സുരക്ഷാപ്രശ്‌നങ്ങൾ മുൻ നിർത്തിയാണ് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയത്. ക്രമസമാധാനം സാധാരണ നിലയിലായ ശേഷം മാത്രമേ ഇനി ഇന്ത്യയിലേക്ക് യാത്രയുള്ളൂ. പൗരത്വ നിയമ ഭേദഗതി ബംഗ്ലാദേശിനെ ബാധിക്കില്ല. അത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ശക്തമാണ്. ഇന്ത്യ ഞങ്ങളുടെ സുഹൃത്ത് തന്നെയാണ്. എങ്കിലും സിഎബി ആശങ്കയുണ്ടാക്കുന്നു. പൗരന്മാരല്ലെന്ന് കണ്ടെത്തുന്നവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP