Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദി സർക്കാർ കൊട്ടിഘോഷിക്കുന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതി വിജയമല്ല; ഒരു വർഷത്തിനിടെ വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചില്ല: വിമർശനവുമായി അമേിക്കൻ മാദ്ധ്യമങ്ങൾ

മോദി സർക്കാർ കൊട്ടിഘോഷിക്കുന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതി വിജയമല്ല; ഒരു വർഷത്തിനിടെ വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചില്ല: വിമർശനവുമായി അമേിക്കൻ മാദ്ധ്യമങ്ങൾ

ന്യൂയോർക്ക്: ഇന്ത്യയിൽ മികച്ച രീതിയിൽ ഭരണം നടന്നാൽ അതിൽ പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് മുറുമുറുപ്പ് ഉണ്ടാകുക സ്വാഭാവികമാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അഴിമതി ആരോപണങ്ങളെ അതിജീവിച്ച് കേന്ദ്രസർക്കാർ ഒരു വർഷം ഭരിച്ചു കഴിഞ്ഞും. ഇത് വൻനേട്ടമായി തന്നെ ബിജെപിക്കാർ ആഘോഷിക്കുകയും ചെയ്യുന്നു. എന്നാൽ, ഇതിനിടെ ഇന്ത്യൻ മാദ്ധ്യമങ്ങൾ മോദിയെ പുകഴ്‌ത്തി രംഗത്തെത്തിയ വേളയിൽ തന്നെ മോദിയെ ഇകഴ്‌ത്തിക്കൊണ്ടാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഒരു വർഷം മോദി സർക്കാർ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങളുടെ വിമർശനം. പ്രമുഖ മാദ്ധ്യമങ്ങളായ വാൾസ്ട്രീറ്റ് ജേർണൽ, ന്യൂയോർക്ക് ടൈംസ് എന്നിവയിലാണ് എൻ.ഡി.എ സർക്കാറിനെ വിമർശിച്ചുള്ള ലേഖനങ്ങൾ വന്നത്. എൻഡിഎ സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന മേക് ഇൻ ഇന്ത്യ പദ്ധതി കാര്യമായി വിജയം കണ്ടില്ല. പദ്ധതി ആഘോഷങ്ങളിൽ മാത്രമാണ് നിറഞ്ഞുനിന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മോദി സർക്കാരിനായിട്ടില്ലെന്നും അമേരിക്കൻ മാദ്ധ്യമങ്ങൾ വിമർശിക്കുന്നു.

വാൾസ്ട്രീറ്റ് ജേർണലിൽ മോദി @ ഒരു വർഷം എന്നൊരു ലേഖനം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂയോർക്ക് ടൈംസും മോദി സർക്കാരിന്റെ ഒരു വർഷം വിലയിരുത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോദി സർക്കാർ ഇനിയും യാഥാർഥ്യം മനസിലാക്കിയിട്ടില്ലെന്നാണ് ന്യൂയോർക്ക് ടൈംസ് വിമർശിക്കുന്നത്. എന്നാൽ രാജ്യത്ത് മോദി പരാജയപ്പെട്ടെങ്കിലും വിദേശത്ത് ഇന്ത്യയുടെ തിളക്കം കൂടിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലുണ്ട്.

കുറഞ്ഞ കാലത്തിനകം വളർച്ചയിൽ ഇന്ത്യ ചൈനയെ മറികടന്നേക്കാം. എന്നാൽ രാജ്യത്തെ തൊഴിലവസരം കാര്യമായി വർധിപ്പിക്കാൻ മോദി സർക്കാരിനായില്ലെന്നും ന്യൂയോർക്ക് ടൈംസ് വിമർശിക്കുന്നു. നിർമ്മാണമേഖലയിലെ വളർച്ചയായിരുന്നു പ്രധാനമായും 'മേക് ഇൻ ഇന്ത്യ' പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അതു നടപ്പിലാക്കാനായിട്ടില്ലെന്നും വിമർശനമുണ്ട്. നേരത്തെ മോദിയുടെ അമേരിക്കൻ സന്ദർശനം അവിടത്തെ മാദ്ധ്യമങ്ങൾ വലിയ ആഘോഷത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കൻ സന്ദർശന വേളയിൽ നരേന്ദ്ര മോദിക്ക് വൻ വാർത്ത പ്രാധാന്യമായിരുന്നു യു.എസ് മാദ്ധ്യമങ്ങൾ നൽകിയത്. ഇതിന് ശേഷം ഒബാമ ഇന്ത്യയിൽ എത്തിയപ്പോൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിലുള്ള ആശങ്കയും പങ്കുവച്ചു. പിന്നാലെ മോദിയെ വിമർശിച്ച് അമേരിക്കൻ മാദ്ധ്യമങ്ങൾ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP