Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യെമനിൽ സൈനിക കേന്ദ്രത്തിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 83 സൈനികർ; 148 പേർക്ക് പരിക്ക്; ആക്രമണത്തിന് ഡ്രോണുകൾ ഉപയോഗിച്ചെന്നും സൂചന; ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണം ഖാസിം സുലൈമാനിക്ക് വേണ്ടിയുള്ള പ്രതികാരം തീർക്കലെന്ന് സൂചന; ഭീരുക്കൾ നടത്തിയ ഭീകരാക്രമണമെന്ന് യെമൻ പ്രസിഡന്റ്; ഇറാന്റെ വിലയില്ലാത്ത ഉപകരണമായി ഹൂതികൾ മാറിയെന്നും അബ്ദുറബ്; സൗദി പിന്തുണയോടെ യുദ്ധത്തിന് യെമനും ഒരുങ്ങുന്നതോടെ മേഖല വീണ്ടും സംഘർഷ ഭരിതം

യെമനിൽ സൈനിക കേന്ദ്രത്തിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 83 സൈനികർ; 148 പേർക്ക് പരിക്ക്; ആക്രമണത്തിന് ഡ്രോണുകൾ ഉപയോഗിച്ചെന്നും സൂചന; ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണം ഖാസിം സുലൈമാനിക്ക് വേണ്ടിയുള്ള പ്രതികാരം തീർക്കലെന്ന് സൂചന; ഭീരുക്കൾ നടത്തിയ ഭീകരാക്രമണമെന്ന് യെമൻ പ്രസിഡന്റ്; ഇറാന്റെ വിലയില്ലാത്ത ഉപകരണമായി ഹൂതികൾ മാറിയെന്നും അബ്ദുറബ്; സൗദി പിന്തുണയോടെ യുദ്ധത്തിന് യെമനും ഒരുങ്ങുന്നതോടെ മേഖല വീണ്ടും സംഘർഷ ഭരിതം

മറുനാടൻ ഡെസ്‌ക്‌

ഏഡൻ: യെമനിൽ സൈനിക ക്യാമ്പിനുനേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 83 സൈനികർ കൊല്ലപ്പെട്ടു. മാരിബ് പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 148 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണെന്നാണ് സൂചനകൾ. അതേസമയം ആരോപണം ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിട്ടില്ല. തലസ്ഥാനമായ സൻആയുടെ വടക്കുഭാഗത്ത് നിഹ്മയിൽ ഹൂതികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് സൈനിക ക്യാമ്പിലെ പള്ളിക്കുനേരെയുള്ള ആക്രമണം. പള്ളിയിൽ ശനിയാഴ്ച വൈകീട്ട് നമസ്‌കാരം നടക്കുന്നതിനിടെയാണ് ആക്രമണമെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈന്യത്തോട് അതീവജാഗ്രത പുലർത്താനും ആവശ്യമെങ്കിൽ യുദ്ധത്തിനൊരുങ്ങാനും നിർദേശിച്ച് യെമൻ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയും രംഗത്തുവന്നതോടെ മേഖല വീണ്ടും ആശാന്തമാകുകയാണ്. ഹൂതികൾ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ഈ ആക്രമണം സൂചിപ്പിക്കുന്നതെന്നു പ്രസിഡന്റ് പറഞ്ഞതായി യെമന്റെ ഔദ്യോഗിക വാർത്താ ഏജൻസി സബയും റിപ്പോർട്ട് ചെയ്തു. ഭീരുക്കൾ നടത്തിയ ഭീകരാക്രമണമെന്നാണ് ഇതിനെ അബ്ദുറബ് വിശേഷിപ്പിച്ചത്. നശിപ്പിക്കാനും കൊല്ലാനും മാത്രമേ ഹൂതികൾക്ക് അറിയൂ. മേഖലയിൽ ഇറാന്റെ വിലയില്ലാത്ത ഉപകരണമായി ഹൂതികൾ മാറിയെന്നും പ്രസിഡന്റ് വിമർശിച്ചു. എന്നാൽ ഹൂതികൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ല.

യെമന്റെ തലസ്ഥാനമായ സനായിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള പള്ളിയിലേക്കാണു ശനി വൈകിട്ട് ആക്രമണമുണ്ടായത്. സൈനികർ പ്രാർത്ഥനയിലായിരുന്ന സമയത്തായിരുന്നു ആക്രമണമെന്നും ആഭ്യന്തരവൃത്തങ്ങൾ അറിയിച്ചു. സനായ്ക്കു വടക്ക് നഹം മേഖലയിലുള്ള ഹൂതി ക്യാംപിനു നേരെ കഴിഞ്ഞ ദിവസം യെമൻ സേന നീക്കം ആരംഭിച്ചിരുന്നു. ഇവിടെ ഹൂതികളും സൈന്യവും തമ്മിൽ പോരാട്ടം തുടരുകയാണ്. ഒട്ടേറെ ഹൂതികൾ കൊല്ലപ്പെട്ടതായും പരുക്കേറ്റതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതരും സൗദി പിന്തുണയോടെ ഭരിക്കുന്ന യെമനിലെ ഔദ്യോഗിക സർക്കാരും തമ്മിൽ മാസങ്ങളോളം നിലനിന്ന സമാധാനമാണ് പുതിയ ആക്രമണത്തിലൂടെ തകർക്കപ്പെട്ടിരിക്കുന്നത്. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി സൗദിയെയോ സഖ്യകക്ഷികളെയോ ഇറാൻ ആക്രമിച്ചേക്കും എന്നായിരുന്നു നേരത്തെ തന്നെ വിലയിരുത്തപ്പെട്ടത്. ഇപ്പോൾ ഹൂത്ി വിമതർ നൽകിയ മിസൈൽ ആക്രമണത്തിന് പിന്നിലും ഇക്കാരണമാണ് എന്ന ആശങ്ക ശക്തമായിട്ടുണ്ട്.

രാജ്യാന്തര അംഗീകാരത്തോടെ യെമനിൽ അധികാരത്തിലെത്തിയ സർക്കാരിനെ 2014ൽ ഹൂതി വിമതർ അട്ടിമറിച്ചതോടെയാണ് മേഖലയിൽ സംഘർഷങ്ങളുടെ തുടക്കം. പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയെ ഉൾപ്പെടെ വിമതർ ആദ്യം വീട്ടുതടങ്കലിലാക്കി. പിന്നീട് വിട്ടയച്ചപ്പോൾ അദ്ദേഹം സൗദിയിൽ രാഷ്ട്രീയാഭയം തേടി. 2015 മാർച്ചിൽ അബ്ദുറബിനെ തിരികെ അധികാരത്തിലേറ്റാൻ സൗദി സഹായിച്ചു. അന്നു മുതൽ സൗദി സഖ്യസേനയും ഹൂതികളും പോരാട്ടം തുടരുകയാണ്. ഏഡൻ കേന്ദ്രീകരിച്ചാണു പ്രധാനമായും ഹൂതികളുടെ പ്രവർത്തനം. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സൗദിയിലെ വിമാനത്താവളങ്ങൾക്കു നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. സൗദി എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങൾക്കു നേരെ നടന്ന വ്യോമാക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു. ഹൂതികളെ ഇറാൻ പിന്തുണയ്ക്കുന്നതിനെതിരെ സൗദിയും രംഗത്തുണ്ട്.

വ്യോമാക്രമണവും കരയിലൂടെയുള്ള ആക്രമണവും കുറച്ചതിന് യെമൻ സർക്കാരിനെയും ഹൂതികളെയും കഴിഞ്ഞ ദിവസം യുഎൻ പ്രതിനിധി മാർട്ടിൻ ഗ്രിഫിത്ത്‌സ് സ്വാഗതം ചെയ്തിരുന്നു. മനുഷ്യാവകാശപരമായി നോക്കിയാൽ ലോകത്തിലെ ഏറ്റവും മോശം അവസ്ഥയാണ് യെമനിലുള്ളതെന്നാണ് യുഎൻ റിപ്പോർട്ട്. രാജ്യത്തെ കറൻസി മൂല്യം ഇടിയുന്ന സ്ഥിതിവിശേഷം ഉൾപ്പെടെ വൻ ക്ഷാമത്തിനാണ് യെമൻ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നതെന്നും യുഎൻ റിപ്പോർട്ടുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP