Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാം മതവിശ്വാസത്തിന്റെ അവസാനവാക്കായ ഈജിപ്ഷ്യൻ ഇസ്ലാമിക പണ്ഡിതൻ യൂസുഫ് അൽഖറദാവിയുടെ മകളും ഭർത്താവും ഈജിപ്ത് പൊലീസിന്റെ പിടിയിൽ; അറസ്റ്റ് തീവ്രവാദ സംഘടനയുമായുള്ള ബന്ധം ആരോപിച്ച്; സംഘടനയുമായുള്ള ബന്ധം നിഷേധിച്ച് മകളുടെ ഭർത്താവ്; വിചാരണ കൂടാതെ രണ്ടുവർഷം തടവ് ലഭിക്കാൻ സാധ്യത; വ്യക്തമായ കാരണം കാണിക്കാതെയുള്ള അറസ്റ്റിൽ പ്രതിഷേധിച്ച് ഉലാ അൽഖറദാവി നിരാഹാര സമരത്തിൽ

ഇസ്ലാം മതവിശ്വാസത്തിന്റെ അവസാനവാക്കായ ഈജിപ്ഷ്യൻ ഇസ്ലാമിക പണ്ഡിതൻ യൂസുഫ് അൽഖറദാവിയുടെ മകളും ഭർത്താവും ഈജിപ്ത് പൊലീസിന്റെ പിടിയിൽ; അറസ്റ്റ് തീവ്രവാദ സംഘടനയുമായുള്ള ബന്ധം ആരോപിച്ച്; സംഘടനയുമായുള്ള ബന്ധം നിഷേധിച്ച് മകളുടെ ഭർത്താവ്; വിചാരണ കൂടാതെ രണ്ടുവർഷം തടവ് ലഭിക്കാൻ സാധ്യത; വ്യക്തമായ കാരണം കാണിക്കാതെയുള്ള  അറസ്റ്റിൽ പ്രതിഷേധിച്ച് ഉലാ അൽഖറദാവി നിരാഹാര സമരത്തിൽ

മറുനാടൻ ഡെസ്‌ക്‌

 കൈറോ :ഇസ്ലാം മതവിശ്വാസത്തിന്റെയും അനുഷ്ടാനങ്ങളുടെയും അവസാനവാക്കെന്നറിപ്പെടുന്ന പ്രശസ്ത ഈജിപ്ഷ്യൻ ഇസ്ലാമിക പണ്ഡിതൻ യസുഫ് അൽഖറദാവിയുടെ മകളും ഭർത്താവും വീണ്ടും പൊലീസ് പിടിയിൽ. ഉലാ അൽഖറാദാവിയെയും ഭർത്താവ് ഹുസ്സാം ഖലിഫിനെയുമാണ് ഈജിപ്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ സംഘടനയെന്ന് മുദ്രകുത്തിയ 'മുസ്ലിം ബ്രദർഹുഡി'ന്റെ അംഗങ്ങളാണെന്ന് ആരോപിച്ച കേസിൽ ജയിൽ മോചിതരായ തൊട്ടുപിന്നാലെയാണ് വീണ്ടും ഇവർക്കെതിരെയുള്ള ഈജിപ്ത് പൊലീസിന്റെ അറസ്റ്റ് നടപടികൾ.

ഖത്തർ പൗരത്വമുള്ള ഈജിപ്ഷ്യൻ വംശജയാണ് ഉലാ.ഖലിഫ് ഈജിപ്ഷ്യൻ പൗരനും. 'ഇരുവരെയും 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കകയാണ്, രാജ്യത്തിന്റെ നിയമാനുസരണം വിചാരണകൂടാതെ രണ്ടുവർഷം തടവ് ലഭിച്ചേക്കാവുന്ന കുറ്റം ചുമത്തിയാണ്് അറസ്റ്റ് '- അഭിഭാഷകൻ അഹ്മദ് മഗ്ദി പറയുന്നു. വ്യക്തമായ കാരണം കാണിക്കാതെയുള്ള ഈ അറസ്റ്റിൽ പ്രതിഷേധിച്ച് ഉലാ അൽഖറദാവി നിരാഹാര സമരം തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂസ്ഫ് അൽഖറദാവിയുടെ ഇസ്ലാമിസ്റ്റ് നയങ്ങളേയും മുസ്ലിം ബ്രദർഹുഡ് സംഘടനയുമായുള്ള ഖറദാവിയുടെ ബന്ധവും അതേതരത്തിൽ തന്നെ പിന്തുടരുന്നവരാണ് മക്കളും എന്ന ആരോപണമാണ് ഇവർക്കെതിരെ നിലകൊള്ളുന്നത്. എന്നാൽ തനിക്ക് രാഷ്ടീയമില്ലെന്ന് ഉലായും ബ്രദർഹുഡിൽനിന്ന് വ്യത്യസ്തമായ ആശയം പുലർത്തുന്നതും നിയമവിധേയ സംഘടനയുമായ അൽ വസ്തിന്റെ
പ്രവർത്തകനാണ് താനെന്നും ഖാലിഫ് വ്യക്തമാക്കിയിരുന്നു. 2017 ൽ തീവ്രവാദ ബന്ധം ആരോപിച്ചുള്ള അറസ്റ്റിനെതിരേ ഇരുവരും പ്രതിഷേധിച്ചതിനെ തുടർന്ന് ഇവരെ സെല്ലുകളിൽ പാർപ്പിച്ച് പീഡിപ്പിക്കുകയാണെന്നു കാണിച്ച് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റസ് വാച്ച് അടക്കം രംഗത്തുവന്നിരുന്നു.

ഇസ്ലാമിക പാണ്ഡിത്യത്തിനുള്ള എട്ട് അന്താരാഷ്ട്ര അവാർഡുകളുടെ ജേതാവും, ഇസ്ലാം ഓൺലൈൻ സ്ഥാപകൻ, ഈജിപ്ഷ്യൻ ഇസ്ലാമിസ്റ്റ് പ്രസ്ഥാനമായ ഇഖ്വാനുൽ മുസ്ലിമൂന്റെ സൈദ്ധാന്തികൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തനാണ് ഈജിപ്ഷ്യൻ പണ്ഡിതൻ യൂസുഫ് അൽഖറദവി. ഖറദാവി ഈജിപ്തുകാരനാങ്കെിലും വർഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഉലായടക്കം നാലുപെൺ മക്കളും രണ്ട് ആൺമക്കളുമാണ് ഖറദാവിക്ക്. ഒരു ഇസ്ലാമിസ്റ്റ് അഥവാ ഇസ്ലാമിനെ എങ്ങനെ 'ഉപയോഗിക്കാം' എന്നറിയാവുന്ന വ്യക്തി എന്ന് നല്ല രീതിയിലും തെറ്റായ രീതീയിലും അദ്ദേഹത്തെ ലോകം പരാമർശിക്കുന്നുണ്ട്.

ഖറദാവിയുടെ മുഖ്യ ശക്തിയും ദൗർബല്യവും അദ്ദേഹത്തിന്റെ ഫത്വകളാണ്. മിത്രങ്ങളേക്കാളേറെ ശത്രുക്കളെയാണ് അദ്ദേഹത്തിന്റെ ഫത്വകൾ നേടിക്കൊടുത്തിട്ടുള്ളത് ഈ കാരണത്താൽ യുഎസ് ഭരണകൂടം ഖറദാവിക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. മുസ്ലിം ബ്രദർഹുഡ് സംഘടനകൾ ആഹ്വാനം ചെയ്യുന്ന തീവ്രവാദ നയങ്ങളുടെ വളർച്ചക്കു പിന്നിൽ ഖറദാവിയുടെ കരങ്ങളാണന്നുള്ള ആരോപണവും അദ്ദേഹത്തിനെതിരെയുണ്ട്.ഒരു തികഞ്ഞ മത പണ്ഡിതനാണെങ്കിലും മതത്തെ രാഷ്ട്രീയവൽകരിക്കുന്നു എന്നതാണ് ഖറദാവിയുടെ മേൽ പൊതുവായി ചുമത്തിയിരിക്കുന്ന ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP