Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ സഹായത്തിന് ക്യാമ്പുകളിൽ കഴിയണമെന്ന നിർബന്ധമില്ല; വീട്ടിൽ വെള്ളം കയറിയവർക്കെല്ലാം 10000രൂപ; അർഹതയുള്ളവരെ കണ്ടെത്തുന്നത് തദ്ദേശഭരണസെക്രട്ടറിയും, വില്ലേജ് ഓഫീസറും അടങ്ങുന്ന സമിതി; ധനസഹായം സ്വാധീനം ചെലുത്തി അനർഹരുടെ കൈയിലെത്തിക്കാനും ശ്രമം സജീവം

സർക്കാർ സഹായത്തിന് ക്യാമ്പുകളിൽ കഴിയണമെന്ന നിർബന്ധമില്ല; വീട്ടിൽ വെള്ളം കയറിയവർക്കെല്ലാം 10000രൂപ; അർഹതയുള്ളവരെ കണ്ടെത്തുന്നത് തദ്ദേശഭരണസെക്രട്ടറിയും, വില്ലേജ് ഓഫീസറും അടങ്ങുന്ന സമിതി; ധനസഹായം സ്വാധീനം ചെലുത്തി അനർഹരുടെ കൈയിലെത്തിക്കാനും ശ്രമം സജീവം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സർക്കാർസഹായം കിട്ടാൻ ക്യാമ്പുകളിൽ കഴിയണമെന്ന പ്രചാരണം സർക്കാർ തള്ളി. പ്രളയജലം പ്രവേശിച്ച വീടുകളിൽ കഴിഞ്ഞിരുന്നവരെല്ലാം ദുരന്തബാധിതരാണെന്ന് സർക്കാർ വിശദീകരിച്ചു. ഇവരെയെല്ലാം ദുരന്തബാധിത കുടുംബമായി കണക്കാക്കുമെന്നും സർക്കാർ അറിയിച്ചു.ഇവർക്ക് അടിയന്തരസഹായമായി 10,000 രൂപ കിട്ടും.

അതേസമയം ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പ്രദേശിക തലത്തിൽ നിന്നു തന്നെ പാർട്ടിയിൽ സ്വാധീനം ചെലുത്തി സഹായങ്ങൾ അർഹതയില്ലാത്തവരുടെ കൈയിലെത്തിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ പ്രളയത്തിനു ശേഷവും നടന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം നേതാക്കളുടെ അടുത്ത അനുയായികൾക്ക് ധനസഹായം വാങ്ങിക്കൊടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന ആക്ഷേപങ്ങൾക്ക് സോഷ്യൽ മീഡിയയിൽ തല പൊക്കി തുടങ്ങിയിട്ടുണ്ട്.

അതേസമയം ക്യാമ്പിൽ കഴിഞ്ഞവർക്കുമാത്രമാണ് സഹായം എന്ന പ്രചാരണത്തെതുടർന്ന് വീടുമുങ്ങി മറ്റിടങ്ങളിൽ കഴിഞ്ഞവർ ക്യാമ്പുകളിലെത്തി ബഹളമുണ്ടാക്കിയിരുന്നു. പ്രളയജലം കയറിയ വീട്ടിൽ കഴിഞ്ഞിരുന്നവർ, പ്രകൃതിക്ഷോഭത്തിൽ 15 ശതമാനം മുതൽ 100 ശതമാനം വരെ നാശംവന്ന വീട്ടിൽ താമസിച്ചിരുന്നവർ, ദുരന്ത സാധ്യതാമുന്നറിയിപ്പ് പ്രകാരം വീടുവിട്ട് സർക്കാർ അംഗീകൃത ക്യാമ്പിൽ കഴിഞ്ഞവർ എന്നിവരാണ് ദുരന്തബാധിതരുടെ വിഭാഗത്തിൽ വരുന്നത്.

ഇവരെ സമീപിക്കാം

1അർഹതയുള്ളവരെ കണ്ടെത്താനുള്ള ചുമതല തദ്ദേശഭരണസെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവരടങ്ങുന്ന സമിതിക്ക്

2ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സഹായം നൽകുന്നതിനുള്ള ചുമതല ജില്ലാകളക്ടർമാർക്ക്.

3പൂർണമായി തകർന്ന വീടിന് (75 ശതമാനത്തിന് മേൽ നാശം) നാലുലക്ഷം രൂപയും വീടും സ്ഥലവും പോയവർക്ക് പത്തുലക്ഷവും ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP