Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്രിക നൽകാൻ പോലും കൂട്ടാക്കാതെ യോഗ്യത നേടിയ പത്ത് നേതാക്കളും; കഴിഞ്ഞ ഞായറാഴ്ച പൂർത്തിയാകേണ്ട യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനാവാതെ വെള്ളം കുടിച്ച് ദേശിയ നേതൃത്വം: ആകെ കോൺഗ്രസ് അവശേഷിക്കുന്ന ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ ഗ്രൂപ്പ് വഴക്ക് കണ്ട് അന്തം വിട്ട് ഹൈക്കമാൻഡ്

പത്രിക നൽകാൻ പോലും കൂട്ടാക്കാതെ യോഗ്യത നേടിയ പത്ത് നേതാക്കളും; കഴിഞ്ഞ ഞായറാഴ്ച പൂർത്തിയാകേണ്ട യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനാവാതെ വെള്ളം കുടിച്ച് ദേശിയ നേതൃത്വം: ആകെ കോൺഗ്രസ് അവശേഷിക്കുന്ന ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ ഗ്രൂപ്പ് വഴക്ക് കണ്ട് അന്തം വിട്ട് ഹൈക്കമാൻഡ്

സ്വന്തം ലേഖകൻ

കൊച്ചി: കഴിഞ്ഞ ഞായറാഴ്ച തിരഞ്ഞെടുക്കേണ്ട യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനാവാതെ ദേശിയ നേതൃത്വം വട്ടം കറങ്ങുന്നു. ദേശീയ നേതൃത്വം തയാറാക്കിയ സംഘടനാ തിരഞ്ഞെടുപ്പു നടപടിക്രമം പ്രകാരം സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടേണ്ടതു കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു. പക്ഷേ, ദേശീയ നേതൃത്വം തയാറാക്കിയ 10 അംഗ യോഗ്യതാ പട്ടികയിൽ ഉൾപ്പെട്ട നേതാക്കളാരും പത്രിക നൽകാൻ പോലും തയ്യാറായില്ല. ഇതോടെ കഴിഞ്ഞ ഞായറാഴ്ച തിരഞ്ഞെടുക്കപ്പെടേണ്ട യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വെള്ളത്തിലാവുകയായിരുന്നു.

എ, ഐ ഗ്രൂപ്പുകളിൽ നിന്ന് അഞ്ച് നേതാക്കളെ വീതം ഉൾപ്പെടുത്തിയായിരുന്നു യോഗ്യതാ പട്ടിക പൂർത്തിയാക്കിയത്. എന്നാൽ കോൺഗ്രസ് ഗ്രൂപ്പ് നേതൃത്വങ്ങൾ തിരഞ്ഞെടുപ്പിനോടു മുഖം തിരിച്ചതാണ് തിരഞ്ഞെടുപ്പിനെ അവതാളത്തിലാക്കിയത്. അതേസമയം ദേശിയ നേതൃത്വം ഏത് മാനദണ്ഡ പ്രകാരമാണ് പട്ടിക തയ്യാറാക്കിയതെന്നും ആർക്കും അറിയില്ല. എല്ലാ നടപടിക്രമവും തെറ്റിയ അമ്പരപ്പിൽ ദേശീയ നേതൃത്വം നൽകുന്നതു വിചിത്രമായൊരു മറുപടി: 'അപ്രതീക്ഷിത സാങ്കേതിക കാരണങ്ങളാൽ 3 ദിവസ്സമായി നാമനിർദേശ പത്രിക സമർപ്പിക്കാനാവുന്നില്ല. പ്രശ്‌നം ഉടൻ പരിഹരിക്കുകയും പത്രിക സമർപ്പിക്കാൻ ഉചിതമായ സമയം അനുവദിക്കുകയും ചെയ്യും.'

ഡീൻ കുര്യാക്കോസ് പ്രസിഡന്റായ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത് 2015 ജൂണിലായിരുന്നു. ആറ് വർഷത്തിനു ശേഷമായിരുന്നു തിരഞ്ഞെടുപ്പു കളമൊരുക്കം. തിരഞ്ഞെടുപ്പില്ലാതെ കമ്മിറ്റി കഴിഞ്ഞയാഴ്ച വരെ തുടർന്നു. ഒരു കൊല്ലം മുമ്പാണ് തിരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അന്നു മുതൽ തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ വർഷം നവംബറിലാണ് ആദ്യം തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പു വന്നതോടെ എല്ലാം സ്തംഭിച്ചു. സ്ഥാനങ്ങൾ പങ്കുവച്ചാൽ മതിയെന്ന ധാരണ ഗ്രൂപ്പ് നേതൃത്വങ്ങൾ കൈക്കൊണ്ടു. പക്ഷേ, യൂത്ത് കോൺഗ്രസ് നേതൃത്വം അപ്രതീക്ഷിതമായി വീണ്ടും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു.

സംഘടനയുടെ ഭരണഘടന പ്രകാരമല്ല, തിരഞ്ഞെടുപ്പെന്ന പരാതിയുമായി പ്രവർത്തകർ കോടതി കയറിയതോടെ കാര്യങ്ങൾ കൈവിട്ടു. തിരഞ്ഞെടുപ്പുമായി സഹകരിക്കേണ്ടെന്ന് ഗ്രൂപ്പ് നേതൃത്വങ്ങളും തീരുമാനിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ യോഗ്യരായ നേതാക്കളുടെ പട്ടിക പുറത്തുവിട്ട ദേശീയ നേതൃത്വത്തിന്റെ നടപടിയും തിരിച്ചടിച്ചു. എംപിമാരായ ഹൈബി ഈഡനും രമ്യ ഹരിദാസും എംഎൽഎമാരായ ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും ഉൾപ്പെട്ട പട്ടികയാണു വിവാദത്തിലായത്. കഴിഞ്ഞ മാസം ഒന്നിന് തുടങ്ങിയ അംഗത്വ വിതരണത്തിൽ കൊയ്തതു കോടിക്കണക്കിനു രൂപയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP