Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാവർക്കും കുടിവെള്ളവും 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതിയും; ഓരോ കുട്ടിക്കും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം; ചേരി നിവാസികൾക്ക് വീടും സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ യാത്രയും; എല്ലാറ്റിനുമുപരിയായി വായു മലിനീകരണം കുറയ്ക്കുമെന്നും എഎപി; വരുന്ന അഞ്ചു വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ അക്കമിട്ട് പറഞ്ഞ് പാർട്ടി; പ്രകടപത്രിക അല്ലെന്നും ജനങ്ങൾക്കുള്ള ഉറപ്പെന്നും കെജ്രിവാൾ; അമ്പരന്ന് എതിരാളികളും അത്ഭുതത്തോടെ ജനങ്ങളും

എല്ലാവർക്കും കുടിവെള്ളവും 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതിയും; ഓരോ കുട്ടിക്കും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം; ചേരി നിവാസികൾക്ക് വീടും സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ യാത്രയും; എല്ലാറ്റിനുമുപരിയായി വായു മലിനീകരണം കുറയ്ക്കുമെന്നും എഎപി; വരുന്ന അഞ്ചു വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ അക്കമിട്ട് പറഞ്ഞ് പാർട്ടി; പ്രകടപത്രിക അല്ലെന്നും ജനങ്ങൾക്കുള്ള ഉറപ്പെന്നും കെജ്രിവാൾ; അമ്പരന്ന് എതിരാളികളും അത്ഭുതത്തോടെ ജനങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിലെ പൗരന്മാർക്ക് പത്ത് ഉറപ്പുകളുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് അമ്പരപ്പും ജനങ്ങൾക്ക് അത്ഭുതവുമായി മാറുകയാണ് ആം ആദ്മി പാർട്ടിയുടെ പ്രഖ്യാപനം. ഭരണത്തുടർച്ച തേടി ജനങ്ങൾക്ക് മുന്നിലെത്തുന്ന കെജ്രിവാൾ കഴിഞ്ഞ അഞ്ചു വർഷം നടപ്പാക്കിയ ജനകീയ പദ്ധതികളുടെ തുടർച്ചയായാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്.

എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കും, 200 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് നിരക്കേർപ്പെടുത്തില്ല തുടങ്ങിയവയാണ് പ്രധാനപ്രഖ്യാപനങ്ങൾ. മെട്രോ 500 കിലോമീറ്റർ കൂടി വ്യാപിപ്പിക്കും, ചേരിനിവാസികൾക്ക് ചേരിക്കടുത്ത് വീട് വച്ച് നൽകും, സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യയാത്ര ഏർപ്പാടാക്കും തുടങ്ങിയവയും പ്രധാന പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു.

ഓരോ കുട്ടിക്കും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസവും കെജ്രിവാൾ ഉറപ്പ് നൽകുന്നു. ശുചിത്വമുള്ള യമുന, ഏറ്റവും ശുദ്ധമായ അന്തരീക്ഷം, ഓരോ ചേരി നിവാസികൾക്കും വീട് എന്നിവയാണ് നിർണായക വാഗ്ദാനങ്ങൾ. ഡൽഹിയിൽ വായു മലിനീകരണം കുറയ്ക്കുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. ഏറ്റവും കുറഞ്ഞ നിരക്കിൽ ബസ് യാത്രകൾ ലഭ്യമാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്.

ഡൽഹിയിൽ ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാവർക്കും സൗജന്യമാണ്. അതിന് പുറമേ 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുത കമ്പികൾക്ക് പകരം അണ്ടർ ഗ്രൗണ്ടിലൂടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്ന സംവിധാനമാണ് എഎപി ഒരുക്കുന്നത്. അതേസമയം ഇത് എഎപിയുടെ പ്രകടന പത്രികയല്ലെന്ന് കെജ്രിവാൾ പറഞ്ഞു. ഇത് ജനങ്ങൾക്ക് ഞങ്ങളുടെ ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണ ജനജീവിതം മെച്ചപ്പെടുത്താനാണ് സർക്കാരിന്റെ പരിശ്രമം. സ്‌കൂളുകളിലെ ഫീസ് കഴിഞ്ഞ അഞ്ച് വർഷത്തെ പോലെ തന്നെ നിയന്ത്രിക്കുമെന്ന് കെജ്രിവാൾ ഉറപ്പ് നൽകി. നേരത്തെ ഡൽഹിയിലെ സ്‌കൂളുകളിൽ വലിയ നിരക്കുകളായിരുന്നു ഈടാക്കിയിരുന്നത്. വൈദ്യുതിക്കും ശുദ്ധജലത്തിനും താങ്ങാവുന്നതിലും അധികം വിലയുണ്ടായിരുന്നു. ഇത് നിയന്ത്രിക്കാൻ എഎപിക്ക് സാധിച്ചിരുന്നു.

സത്യസന്ധതയ്ക്കുള്ള ജനങ്ങളുടെ വോട്ടാണ് എ.എ.പി. യെ കഴിഞ്ഞതവണ അധികാരത്തിൽ എത്തിച്ചതെങ്കിൽ ഇത്തവണ തങ്ങൾചെയ്ത പ്രവൃത്തികളുടെ പേരിലായിരിക്കും ജനം വോട്ട് ചെയ്യുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തേ വ്യക്തമാക്കിയിരുന്നു. സത്യസന്ധതയോടെ വിവിധ പദ്ധതികൾ പൂർത്തിയാക്കി മിച്ചംവെച്ച പണംകൊണ്ടാണ് സർക്കാർ ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യസേവനങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പദ്ധതികൾ സമയബന്ധിതമായും സത്യസന്ധമായും നടപ്പാക്കിയതുവഴി മിച്ചംവെച്ച പണംകൊണ്ടാണ് സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര നൽകുന്നത്, വൈദ്യുതിയും കുടിവെള്ളവും സൗജന്യമാക്കിയത്. ഇത്തവണ തങ്ങളുടെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാകും ജനങ്ങൾ വോട്ട് ചെയ്യുക. ഇതാദ്യമായായിരിക്കും ഒരു ഭരണകക്ഷി അഞ്ചുവർഷത്തെ പ്രവർത്തനങ്ങളുടെ പേരിൽ വോട്ടഭ്യർഥിച്ച് ജനങ്ങളെ സമീപിക്കുന്നത്.

ഡൽഹിയിൽ എവിടെച്ചെന്നാലും സർക്കാരിന്റെ കുറവുകളെ വിമർശിക്കുന്നതിനുപകരം ചെയ്ത സേവനപ്രവർത്തനപേരിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന വോട്ടർമാരെയാണ് കാണാൻ കഴിയുന്നത്. ഓരോപ്രദേശത്തു ചെല്ലുമ്പോഴും തങ്ങൾ സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുപറയുന്നില്ല. അതേസമയം, യോഗങ്ങളിലെത്തുന്ന ജനങ്ങളാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയുന്നത്. സ്‌കൂളുകൾ മെച്ചപ്പെട്ടെന്ന് ചിലർ പറയുമ്പോൾ, ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടെന്നും മരുന്നുകൾ സൗജന്യമായി ലഭിക്കുന്നുണ്ടെന്നുമാണ് മറ്റു ചിലർ പറയുന്നത്. 24 മണിക്കൂറും വൈദ്യുതി സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് മറ്റൊരു കൂട്ടർ പറയുന്നു. ഇതിന്റെയെല്ലാം ക്രെഡിറ്റ് ഡൽഹിയിലെ വോട്ടർമാർക്കുള്ളതാണ്.

അഞ്ചുവർഷംമുമ്പ് തങ്ങൾ ഒന്നുമല്ലായിരുന്നു. അന്ന് 70-ൽ 67 സീറ്റുകളിൽ വിജയിപ്പിച്ചാണ് തങ്ങളെ അധികാരത്തിലേറ്റിയത്. സത്യസന്ധരായ ചെറുപ്പക്കാരായ പ്രവർത്തകരുടെ പാർട്ടിയാണെന്ന വിശ്വാസത്തിലാണ് നിങ്ങൾ തങ്ങളെ അധികാരത്തിലേറ്റിയത്. ആ സത്യസന്ധതയാണ് തങ്ങളുടെ കൈമുതലെന്നും കെജ്രിവാൾ പറഞ്ഞു്. 31-നുശേഷം സൗജന്യസേവനങ്ങൾ നിലയ്ക്കുമെന്നാണ് ബിജെപി. ആരോപിക്കുന്നത്. എന്നാൽ, എ.എ.പി. സർക്കാർ നിലവിലുള്ളടത്തോളം സൗജന്യസേവനങ്ങൾ തുടരുമെന്ന് കെജ്രിവാൾ ജനങ്ങൾക്ക് ഉറപ്പുനൽകി.

ഫെബ്രുവരി 8നാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ. നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22നാണ് അവസാനിക്കുന്നത്. നിലവിലെ ഭരണപക്ഷമായ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലാണ് ഡൽഹിയിൽ പ്രധാന മത്സരം. അതേസമയം കോൺഗ്രസ് ആർജെഡിയുമായി സഖ്യമുണ്ടാക്കി. നാല് സീറ്റുകളിൽ ആർജെഡി മത്സരിക്കും.

തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറിയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആം ആദ്മി പാർട്ടി എഴുപതംഗ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് മൂന്ന് എംഎൽഎമാരാണ് നാലുദിവസത്തിനിടെ പാർട്ടി വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP