Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉദ്ധവ് താക്കറെയ്ക്ക് അങ്ങനെയൊരു ഉറപ്പ് കൊടുത്തിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന വാക്ക് ഞങ്ങളാരും പറഞ്ഞിട്ടില്ല; തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മോദിയും ഞാനും ദേവേന്ദ്ര ഫട്‌നാവിസാകും മുഖ്യമന്ത്രിയെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്; അന്ന് എതിരുപറയാത്തവരാണ് ഇപ്പോൾ പുതിയ ആവശ്യങ്ങളുമായി വന്നിരിക്കുന്നത്; മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് അമിത് ഷാ; ശിവസേനയുമായി സഖ്യമാകാമെന്നും ബിജെപിക്ക് സർക്കാരുണ്ടാക്കാനുള്ള അംഗസംഖ്യയില്ലെന്നും അദ്ധ്യക്ഷൻ

ഉദ്ധവ് താക്കറെയ്ക്ക് അങ്ങനെയൊരു ഉറപ്പ് കൊടുത്തിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന വാക്ക് ഞങ്ങളാരും പറഞ്ഞിട്ടില്ല; തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മോദിയും ഞാനും ദേവേന്ദ്ര ഫട്‌നാവിസാകും മുഖ്യമന്ത്രിയെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്; അന്ന് എതിരുപറയാത്തവരാണ് ഇപ്പോൾ പുതിയ ആവശ്യങ്ങളുമായി വന്നിരിക്കുന്നത്; മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് അമിത് ഷാ; ശിവസേനയുമായി സഖ്യമാകാമെന്നും ബിജെപിക്ക് സർക്കാരുണ്ടാക്കാനുള്ള അംഗസംഖ്യയില്ലെന്നും അദ്ധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹരാഷ്ട്രയിൽ ശിവസേനയുമായി സഖ്യമാകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ, മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന് ശിവസേന മേധാവി ഉദ്ധവ് താക്കറെയ്ക്ക് താൻ ഉറപ്പുനൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ, ശിവസേനയക്ക് ഷാ ഉറപ്പു നൽകിയിട്ടുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞിരുന്ന ഉദ്ധവിനെ അദ്ദേഹം തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇതാദ്യമായാണ് അമിത്ഷാ മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി വിഷയത്തിൽ പ്രതികരിക്കുന്നത്.

'ശിവസേനയുടെ ആവശ്യങ്ങൾ ബിജെപിക്ക് സ്വീകാര്യമല്ല. തിരഞ്ഞെടുപ്പിന് മുമ്പ് താനും പ്രധാനമന്ത്രിയും ദേവേന്ദ്ര ഫട്‌നാവിസായിരിക്കും മുഖ്യമന്ത്രിയെന്ന് പരസ്യമായി പലവട്ടം പറഞ്ഞിട്ടുണ്ട്. അന്ന് ആരും എതിരുപറഞ്ഞില്ല. ഇപ്പോൾ അവർ പുതിയ ആവശ്യങ്ങളുമായി വന്നിരിക്കുകയാണ്. അത് ഞങ്ങൾക്ക് സ്വീകാര്യമല്ല', അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പിനെ തുടർന്നാണ് ശിവസേന ബിജെപിയുമായുള്ള സഖ്യം മുറിച്ചത്. 50: 50 ഫോർമുലയിൽ മന്ത്രിസ്ഥാനവും, മുഖ്യമന്ത്രി പദവിയും പങ്കിടണമെന്നാണ് ശിവസേന ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിന് മുമ്പ് തുല്യനിലയിൽ അധികാരം പങ്കിടാമെന്ന് തങ്ങൾ ധാരണയിൽ എത്തിയിരുന്നതായാണ് ഉദ്ധവ് താക്കറെ അടക്കമുള്ള നേതാക്കൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ദേവേന്ദ്ര ഫട്‌നാവിസ് ഇത്തരം ധാരണയൊന്നും ഇല്ലെന്ന് ആവർത്തിക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന കടുത്ത നിലപാടാണ് ബിജെപി സ്വീകരിച്ചത്.

ബിജെപിക്ക് സർക്കാർ രൂപീകരണത്തിനുള്ള സംഖ്യ ഇല്ല. അതിനാൽ ബിജെപിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരണ നീക്കവുമായി മുന്നോട്ട് പോകാനാകില്ല, ഷാ പറഞ്ഞു.ആർക്കെങ്കിലും അത്തരത്തിൽ സർക്കാർ രൂപീകരിക്കാനുള്ള സംഖ്യ ഉണ്ടെങ്കിൽ ഗവർണറെ സമീപിക്കാമെന്നു പറഞ്ഞ ഷാ രാഷ്ട്രപതി ഭരണം ആരുടെയും അവസരം തള്ളാനല്ലെന്നും വ്യക്തമാക്കി.

അതേസമയം, മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് നാരായൺ റാണെ പറഞ്ഞു. കോൺഗ്രസിനും എൻസിപിക്കും ശിവസേനക്കും കൂടി സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നു കരുതുന്നില്ല. കോൺഗ്രസും എൻസിപിയും ശിവസേനയെ മണ്ടന്മാരാക്കുകയാണ്. ബിജെപി സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തുന്നുണ്ടെന്നും നാരായൺ റാണെ പറഞ്ഞു. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനു പിന്നാലെയാണു റാണെയുടെ പ്രതികരണം. കഴിഞ്ഞ വർഷമാണ് റാണെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

ഗവർണർ ഭഗത്സിങ് കോഷിയാരി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര മന്ത്രിസഭ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പു വച്ചു.മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് അധിക സമയം അനുവദിച്ചു നൽകാത്ത ഗവർണർക്കെതിരേ അടിയന്തര വാദം കേൾക്കണം എന്നാവശ്യപ്പെട്ടു ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ ശിവസേനയ്ക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും.ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്കു പോകുന്നതിന്റെ തൊട്ടു മുൻപായി അടിയന്തര കാബിനറ്റ് യോഗം ചേർന്നാണു രാഷ്ട്രപതി ഭരണത്തിന് ശിപാർശ നൽകാനുള്ള തീരുമാനം എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP