Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹിന്ദിയെ ദേശീയഭാഷയായി അംഗീകരിക്കാത്തവർ രാജ്യ സ്‌നേഹമില്ലാത്തവരാണെന്ന് ബിപ്ലബ് ദേബ്; ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കാതിരുന്നെങ്കിൽ ഇംഗ്ലീഷ് ഒരിക്കലും നമ്മുടെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാകില്ലായിരുന്നു; രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്; അമിത് ഷാ തുടങ്ങിയ ഹിന്ദി ഭാഷാ വിവാദം കത്തിച്ച് ത്രിപുര മുഖ്യമന്ത്രിയും

ഹിന്ദിയെ ദേശീയഭാഷയായി അംഗീകരിക്കാത്തവർ രാജ്യ സ്‌നേഹമില്ലാത്തവരാണെന്ന് ബിപ്ലബ് ദേബ്; ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കാതിരുന്നെങ്കിൽ ഇംഗ്ലീഷ്  ഒരിക്കലും നമ്മുടെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാകില്ലായിരുന്നു; രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്; അമിത് ഷാ തുടങ്ങിയ ഹിന്ദി ഭാഷാ വിവാദം കത്തിച്ച് ത്രിപുര മുഖ്യമന്ത്രിയും

മറുനാടൻ ഡെസ്‌ക്‌

 ത്രിപുര: രാജ്യത്തിന്റെ പൊതുഭാഷയാണ് ഹിന്ദിയെന്ന വാദം ഉയർത്തിയ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെ ശക്യമായ പ്രതികരണവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും രംഗത്ത്.ഹിന്ദിയെ ദേശീയഭാഷയായി അംഗീകരിക്കാത്തവർ രാജ്യ സ്‌നേഹമില്ലാത്തവരാണെന്ന് ത്രിപുര മുഖ്യമന്ത്രി

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. അതുകൊണ്ട് തന്നെ ഹിന്ദിയാണ് നമ്മുടെ ദേശീയഭാഷ. ഹിന്ദിയെ ദേശീയഭാഷയായി അംഗീകരിക്കാത്തവർ രാജ്യ സ്‌നേഹമില്ലാത്തവരാണ്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കാതിരുന്നെങ്കിൽ ഇംഗ്ലീഷ് ഭാഷ ഒരിക്കലും നമ്മുടെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാകില്ലായിരുന്നു.- ബിപ്ലബ് കുമാർ പറഞ്ഞു. രാജ്യത്തിന് പൊതുവായൊരു ഭാഷവേണമെന്നും ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഹിന്ദിക്ക് ഇന്ത്യയെ ഒന്നിപ്പിക്കാൻ കഴിയുമെന്നുമായിരുന്നു അമിഷാ അഭിപ്രായപ്പെട്ടത്. ഹിന്ദി ദിവസാചരണത്തിന്റെ ഭാഗമായുള്ള ട്വീറ്റിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

അമിത്ഷായുടെ ഹിന്ദിഭാഷാ വിവാദത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രിയും ദക്ഷിണേന്ത്യയിലെ മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പ അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. രാജ്യത്തെ എല്ലാ ഔദ്യോഗികഭാഷകൾക്കും ഒരേ പ്രാധാന്യമാണുള്ളത്. എന്നാൽ, കർണാടകയെ സംബന്ധിച്ച് കന്നഡ ഭാഷയാണ് പ്രധാനം. കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കാനുള്ള ഒരു നടപടിയും കർണാടകയിൽനിന്ന് ഉണ്ടാകില്ല. കന്നഡ ഭാഷയും കർണാടക സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും യെദിയൂരപ്പ ട്വിറ്ററിൽ കുറിച്ചു.ഹിന്ദി ഭാഷയിലൂടെ രാജ്യത്തെ ജനങ്ങൾ ഒന്നിക്കണമെന്ന അമിത് ഷായുടെ വാദത്തിനെതിരെ ദേശവ്യാപകമായും പ്രത്യേകിച്ച് തെക്കേയിന്ത്യയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ, കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുടങ്ങിയവരെല്ലാം അമിത് ഷായ്ക്കെതിരെ രംഗത്തു വന്നു.

ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിച്ചാൽ ജെല്ലിക്കെട്ട് സമരത്തെക്കാൾ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നുമെന്നാണ് നടനും മക്കൻ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ രംഗത്തെത്തിയിരുന്നു.രാജ്യം സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോൾ അവരവരുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കുമെന്നതായിരുന്നു നമുക്ക് നൽകിയ ഉറപ്പ്. ഒരു ഷായ്ക്കും സുൽത്താനും സമ്രാട്ടിനും ആ ഉറപ്പ് ലംഘിക്കാനാകില്ലെന്നും കമൽഹാസൻ പറയുന്നു. രാജ്യത്ത് നിരവധി ഭാഷകളുണ്ട്, അവയെ എല്ലാം ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷേ ഞങ്ങളുടെ മാതൃഭാഷ തമിഴാണ്. ജെല്ലിക്കെട്ടിന് വേണ്ടി നടത്തിയത് ഒരു പ്രതിഷേധം മാത്രമായിരുന്നു, എന്നാൽ ഭാഷകൾക്ക് വേണ്ടിയുള്ള പോരാട്ടം അതിനെക്കാൾ വലുതായിരിക്കും. ഹിന്ദിക്കുവേണ്ടിയുള്ള അമിത് ഷായുടെ നിർദ്ദേശത്തോട് ദക്ഷിണേന്ത്യയിൽനിന്ന് വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP