Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിജെപിയോ? അയ്യേ.... ! തദ്ദേശസ്ഥാപനങ്ങളിലെ ബിജെപി ബന്ധം നാണക്കേടായി കാണുന്നവർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഭരണം പിടിക്കാൻ ബിജെപിയെ കൂട്ടുപിടിച്ചു; യുഡിഎഫിനെ ഭരണത്തിൽ നിന്നകറ്റാൻ സിപിഎമ്മുമായി ചേർന്നതിൽ പരിവാറിനുള്ളിലും പ്രതിഷേധം: പിന്നിൽ വമ്പൻ ഡീലെന്നും ആരോപണം

ബിജെപിയോ? അയ്യേ.... ! തദ്ദേശസ്ഥാപനങ്ങളിലെ ബിജെപി ബന്ധം നാണക്കേടായി കാണുന്നവർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഭരണം പിടിക്കാൻ ബിജെപിയെ കൂട്ടുപിടിച്ചു; യുഡിഎഫിനെ ഭരണത്തിൽ നിന്നകറ്റാൻ സിപിഎമ്മുമായി ചേർന്നതിൽ പരിവാറിനുള്ളിലും പ്രതിഷേധം: പിന്നിൽ വമ്പൻ ഡീലെന്നും ആരോപണം

ശ്രീലാൽ വാസുദേവൻ

തിരുവല്ല: ബിജെപിയോട് കേരളത്തിലെ സിപിഎമ്മിന് പുറമേ അയിത്തമാണ്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം പലയിടത്തും ബിജെപി സഹായത്തോടെ ഭരണം പിടിച്ച സിപിഎം പിന്നീട് അത് രാജി വച്ചൊഴിയുകയും ചെയ്തു. പ്രാദേശിക കൂട്ടുകെട്ട് പലയിടത്തും ബിജെപിയുമായി ഉണ്ടാക്കിയിട്ടുമുള്ള സിപിഎമ്മിന് പക്ഷേ, ശബരിമല, പൗരത്വ നിയമം എന്നീ വിഷയങ്ങളിൽ ബിജെപി പ്രഖ്യാപിത ശത്രുവുമാണ്. അതിന് ശേഷം പ്രാദേശിക ധാരണ പോലും വേണ്ടെന്ന് വയ്ക്കുകയാണ് സിപിഎം ചെയ്തിട്ടുള്ളത്.

എന്നാൽ, കേവലം ഒരു ലൈബ്രറി കൗൺസിലിന്റെ ഭരണം പിടിക്കാൻ വേണ്ടി ബിജെപിയുമായി കൂട്ടുചേർന്നിരിക്കുകയാണ് തിരുവല്ലയിലെ സിപിഎം. ഇതിന്റെ പിന്നിൽ വമ്പൻ ഡീലൂണ്ടെന്ന് ബിജെപിക്കാർ തന്നെ ആരോപിക്കുന്നു. തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിലിൽ പഞ്ചായത്ത് പ്രസിഡന്റുമാർക്കായുള്ള ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് സിപിഎം ബിജെപിയുടെ ഔദാര്യം സ്വീകരിച്ചത്.

സിപിഎം പ്രതിനിധികളായ നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് അനസൂയാ ദേവി എന്നിവരാണ് വിജയിച്ചത്. ഇവർക്കെതിരേ യുഡിഎഫിൽ നിന്ന് മത്സരിച്ചത് തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ ആയിരുന്നു. താലൂക്കിൽ ഒമ്പത് പഞ്ചായത്തുകളാണുള്ളത്. നാലിടത്ത് യുഡിഎഫും മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് ബിജെപിയുമാണ് ഭരിക്കുന്നത്.

രണ്ട് ബിജെപി പ്രസിഡന്റുമാർ വിട്ടു നിന്നിരുന്നുവെങ്കിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ, ബിജെപിയിൽ നിന്നുള്ള നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാറും കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥും സിപിഎമ്മിന് വോട്ട് ചെയ്തു. അഞ്ചു വോട്ട് നേടി സിപിഎമ്മിന്റെ രണ്ടു സ്ഥാനാർത്ഥികളും വിജയിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ ബിജെപിയിൽ കലാപക്കൊടി ഉയർന്നു. തിരുവല്ലയിൽ നിന്നുള്ള സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ബിജെപി നേതാക്കളുമായി ഉറപ്പിച്ച ഡീലിന്റെ ഫലമാണ് എൽഡിഎഫിന്റെ വിജയമെന്ന് ആരോപിക്കുന്നു.

തിരുവല്ലയിൽ സിപിഎമ്മിന്റെ ബി ടീമായിട്ടാണ് ബിജെപി പ്രവർത്തിക്കുന്നത് എന്നും പറയുന്നു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് അനസൂയ ദേവി സിപിഎം സംസ്ഥാന സമിതി അംഗം കെ അനന്തഗോപന്റെ നോമിനിയാണ്. ഇവർ പരാജയപ്പെടുന്നത് തടയാനാണ് ബിജെപിയുമായി സഖ്യം ഉണ്ടാക്കിയതെന്നും പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP