Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഴിഞ്ഞതവണ ശശി തരൂരിനെ തുണച്ച തീരദേശ മേഖല ഇത്തവണയും എണ്ണുന്നത് അവസാനം; തരൂർ കയറിവരാറുള്ളത് പൂവാർ, പൊഴിയൂർ, പൂന്തുറ, ബീമാപള്ളി മേഖലകളിലെ വോട്ടുകളിൽ; ആദ്യമെണ്ണുന്നതു കൊച്ചുവേളി, വെട്ടുകാട്, ചാക്ക, ശംഖുമുഖം, വള്ളക്കടവ് എന്നീ മേഖലകൾ; തിരുവനന്തപുരത്ത് വോട്ടെണ്ണലിൽ ഇത്തവണയും അവസാന നിമിഷം വരെ സസ്പെൻസ് നിലനിൽക്കും

കഴിഞ്ഞതവണ ശശി തരൂരിനെ തുണച്ച തീരദേശ മേഖല ഇത്തവണയും എണ്ണുന്നത് അവസാനം; തരൂർ കയറിവരാറുള്ളത് പൂവാർ, പൊഴിയൂർ, പൂന്തുറ, ബീമാപള്ളി മേഖലകളിലെ വോട്ടുകളിൽ; ആദ്യമെണ്ണുന്നതു കൊച്ചുവേളി, വെട്ടുകാട്, ചാക്ക, ശംഖുമുഖം, വള്ളക്കടവ് എന്നീ മേഖലകൾ; തിരുവനന്തപുരത്ത് വോട്ടെണ്ണലിൽ ഇത്തവണയും അവസാന നിമിഷം വരെ സസ്പെൻസ് നിലനിൽക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാശിയേറിയ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ഫലപ്രഖ്യാപനത്തിന് അവസാന നിമിഷം വരെ സസ്‌പെൻസ് നിറയും. എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് പകുതി ആകുന്നതോടെ പൊതു ട്രെൻഡ് മനസ്സിലാക്കാം എന്നു കരുതിയാൽ തിരുവനന്തപുരം അതിന് നിന്നു തരില്ല. കാരണം, തിരുവനന്തപുരത്തിന്റെ തീര മേഖല എന്താണ് വിധിയെഴുതിയിരിക്കുന്നത് എന്ന് അവസാനം മാത്രമേ അറിയാനാകൂ. ആ വിധിയെഴുത്താകട്ടെ തലസ്ഥാന മണ്ഡലത്തിന്റെ ജയപരാജയങ്ങളെ തീരുമാനിക്കുന്നതുമാണ്. കഴിഞ്ഞ തവണ വോട്ടെണ്ണലിന്റെ രണ്ടാം പകുതിക്കു ശേഷവും പിന്നിലായിരുന്ന ശശിതരൂരിനെ കൈപിടിച്ച് പാർലമെന്റിലേക്കയച്ചത് മണ്ഡലത്തിന്റെ തീരദേശ മേഖലകളായ പൂവാർ, പൊഴിയൂർ, പൂന്തുറ, ബീമാപള്ളി മേഖലകളാണ്.

ഇത്തവണയും പൂവാർ, പൊഴിയൂർ, പൂന്തുറ, ബീമാപള്ളി മേഖലകളിലെ വോട്ടുകൾ എണ്ണുക അവസാനവട്ടമാണ്. അതേസമയം, തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ കൊച്ചുവേളി, വെട്ടുകാട്, ചാക്ക, ശംഖുമുഖം, വള്ളക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടുകൾ ആദ്യമെണ്ണും.

തീരദേശ മേഖലയിലെ വോട്ടുകളുടെ ധ്രുവീകരണമാണ് മുന്നണികളും സ്ഥാനാർത്ഥികളും ആശിക്കുന്നതും ആശങ്കയോടെ നോക്കുന്നതും. ഒരു പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തീരമേഖല വോട്ടുചെയ്യാൻ തീരുമാനിച്ചാൽ മണ്ഡലത്തിലെ വിജയം നിശ്ചയിക്കുക കടലിന്റെ മക്കൾ തന്നെയാകും. അത്തരത്തിൽ ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിച്ച് തനിക്കു ലഭിച്ചിട്ടുണ്ട് എന്നാണ് ഇടത് സ്ഥാനാർത്ഥിയുടെ അവകാശവാദം. എന്നാൽ കഴിഞ്ഞ തവണ തന്നെ തുണച്ച തീരദേശം ഇത്തവണയും കൈവിടില്ല എന്നാണ് ശശിതരൂർ കരുതുന്നത്. ന്യൂനപക്ഷങ്ങൾ മോദിയോടും ബിജെപിയോടും പുലർത്തുന്ന അകൽച്ച തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണിയും കോൺഗ്രസും കരുതുന്നത്.

അതേസമയം, കുമ്മനം രാജശേഖരനോട് ന്യൂനപക്ഷങ്ങൾക്ക് വിരോധമില്ലെന്നും വിജയം ഉറപ്പായ സ്ഥാനാർത്ഥി എന്ന പ്രതിച്ഛായയും തങ്ങളോട് തീരമേഖല മുഖം തിരിക്കില്ല എന്ന വിശ്വാസമാണ് ബിജെപി പുലർത്തുന്നത്. സഭാ നേതൃത്വവുമായി പുലർത്തുന്ന അടുപ്പവും കുമ്മനത്തിന് ഗുണം ചെയ്യും എന്നാണ് ബിജെപി കരുതുന്നത്.

കണക്കുകൂട്ടലുകൾക്കൊന്നും പിടികൊടുക്കാത്ത മണ്ഡലം

തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, കോവളം, നെയ്യാറ്റിൻകര, പാറശ്ശാല എന്നീ നിയമസഭ മണ്ഡലങ്ങളിൽ മൂന്നുവീതം മണ്ഡലങ്ങൾ യുഡിഎഫിനും എൽഡിഎഫിനും ഒപ്പം. ഒരു മണ്ഡലം ബിജെപിയുടെ കൈയിലുമാണെങ്കിലും യാതൊരുവിധ മൻവിധികളും അംഗീകരിച്ചു കൊടുക്കാൻ മണ്ഡലം .ഇന്നേവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും വിജയം ശശി തരൂരിനായിരുന്നു. ചരിത്രം പരിശോധിച്ചാൽ കൂടുതൽ കാലം കോൺഗ്രസ്സിനോടൊപ്പം നിന്ന മണ്ഡലമാണിത്.

അടിയൊഴുക്കുകളുടെ തലസ്ഥാനം എന്ന നിലയ്ക്കാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം അറിയപ്പെടുന്നത്. 2009ൽ ശശി തരൂരിനെ 99,998 വോട്ടുകളുടെ ഭൂരിപക്ഷം സമ്മാനിച്ചശേഷം 2014ൽ 15,470 വോട്ടുകളായി ഭൂരിപക്ഷം കുറച്ചു. ഒരുഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് വലിയ വിജയപ്രതീക്ഷ നൽകിയ മണ്ഡലം. അടിയൊഴുക്കുകളുടെ തലസ്ഥാനം എന്ന നിലയ്ക്കാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം അറിയപ്പെടുന്നത്. 2009ൽ ശശി തരൂരിനെ 99,998 വോട്ടുകളുടെ ഭൂരിപക്ഷം സമ്മാനിച്ചശേഷം 2014ൽ 15,470 വോട്ടുകളായി ഭൂരിപക്ഷം കുറച്ചു. കഴിഞ്ഞ തവണ ഒരുഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് വലിയ വിജയപ്രതീക്ഷ നൽകിയ മണ്ഡലം കൂടിയാണിത്.

സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവത്തിന് പ്രാധാന്യം നൽകുന്നവരാണ് തിരുവനന്തപുരത്തെ വോട്ടർമാരെന്നത് ചരിത്രം. ജാതീയ ഘടകങ്ങൾ നിർണായകമാണെങ്കിലും ഏതെങ്കിലും ജാതിയുടെയോ പാർട്ടിയുടെയോ കുത്തകയല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ ചലനങ്ങൾക്കനുസരിച്ച് ജാതീയ വോട്ടുകൾ വിവിധ സ്ഥാനാർത്ഥികളിലേക്ക് കേന്ദ്രീകരിക്കുന്നതാണ് പതിവ്. സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവത്തിന് പ്രാധാന്യം നൽകുന്നവരാണ് തിരുവനന്തപുരത്തെ വോട്ടർമാരെന്നത് ചരിത്രം. ജാതീയ ഘടകങ്ങൾ നിർണായകമാണെങ്കിലും ഏതെങ്കിലും ജാതിയുടെയോ പാർട്ടിയുടെയോ കുത്തകയല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ ചലനങ്ങൾക്കനുസരിച്ച് ജാതീയ വോട്ടുകൾ വിവിധ സ്ഥാനാർത്ഥികളിലേക്ക് കേന്ദ്രീകരിക്കുന്നതാണ് പതിവ്. വമ്പന്മാരെ കൊമ്പുകുത്തിക്കുന്ന മണ്ഡലം എന്ന ഖ്യാതിയും തിരുവനന്തപുരത്തിന് സ്വന്തമാണ്.

ബിജെപിക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും സ്വാധീനമുള്ള മണ്ഡലം ആണ് തിരുവനന്തപുരം. കഴിഞ്ഞ തവണ ഒ രാജഗോപാൽ നേടിയത് 2,82,336 വോട്ടുകളാണ്. അതായത്, മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 32.3 ശതമാനം. ചരിത്രത്തിലാദ്യമായാണ് ഒരു ബിജെപി സ്ഥാനാർത്ഥിക്ക് ഇത്രയധികം വോട്ടുകൾ കേരളത്തിൽ ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP