Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ് സഖ്യത്തിന്റെ ബലമില്ലാതെ പശ്ചിമ ബംഗാളിൽ പോരിനിറങ്ങാൻ ഇടതുമുന്നണി; 38 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണകൊടുങ്കാറ്റ് വീശാൻ നേതാക്കൾ; നാലിടങ്ങളിൽ 24 മണിക്കൂറിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്;ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി അപമാനിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ

കോൺഗ്രസ് സഖ്യത്തിന്റെ ബലമില്ലാതെ പശ്ചിമ ബംഗാളിൽ പോരിനിറങ്ങാൻ ഇടതുമുന്നണി; 38 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണകൊടുങ്കാറ്റ് വീശാൻ നേതാക്കൾ; നാലിടങ്ങളിൽ 24 മണിക്കൂറിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്;ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി അപമാനിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കണമെന്ന ദൃഢനിശ്ചയത്തോടെ കോൺഗ്രസും ഇടതു മുന്നണിയും പശ്ചിമ ബംഗാളിൽ കൈകോർക്കുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചകളാണ് നടന്നത്. എന്നാൽ കോൺഗ്രസുമായിട്ടുള്ള സഖ്യ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇപ്പോൾ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കമാണ് ഇപ്പോൾ ഇടതുമുന്നണി നടത്തുന്നത്. പശ്ചിമ ബംഗാളിൽ ഇടതുമുന്നണി 38 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചരണത്തിനായി ഇറങ്ങുകയാണെന്ന് അറിയിച്ചിരിക്കുകയാണ്.

മാത്രമല്ല കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളായ നാലിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ 24 മണിക്കൂറിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സഖ്യസാധ്യതയ്ക്കുള്ള അവസാന ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇവിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ പ്രതികരണത്തിനായി ബുധനാഴ്ച വൈകുന്നേരം വരെ കാത്തിരിക്കും. ഒരു പ്രതികരണവും ഉണ്ടായില്ലെങ്കിൽ ഇവിടങ്ങളിലും നാളെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു.

സംസ്ഥാനത്ത് തൃണമൂൽ-ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കേണ്ടതിന്റെ ആവശ്യകത കോൺഗ്രസിന് മനസ്സിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ രണ്ടു സിറ്റിങ് സീറ്റുകളിലടക്കം കോൺഗ്രസ് കഴിഞ്ഞ ദിവസം 11 ഇടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. 25 ഇടങ്ങളിൽ ഇടതുമുന്നണി നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി അപമാനിക്കുകയാണെന്നും സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോൺഗ്രസ് അറിയിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP