Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അണികളേയും ജനങ്ങളേയും കാണുമ്പോൾ മസിലുപിടുത്തം ഇനി വേണ്ട; പാർട്ടി നേതാക്കൾ ജനങ്ങളോട് വിനയത്തോടെ പെരുമാറി സ്‌നേഹം പിടിച്ചുപറ്റണം; കോൺഗ്രസ് മാത്രം എതിരാളികൾ എന്ന കാലം കഴിഞ്ഞു; ബിജെപി കേരളത്തിലും നിർണായക ശക്തിയെന്ന് തിരിച്ചറിഞ്ഞ് സിപിഎം; ശബരിമലയിലെ ജനവികാരം ബിജെപിക്ക് നേട്ടമായി; ഇനി യുവതി പ്രവേശത്തിനും പിന്തുണയില്ല; സിപിഎമ്മിൽ കാലാനുസൃതമായ മാറ്റങ്ങളുണ്ടാകുമെന്ന് കോടിയേരി

അണികളേയും ജനങ്ങളേയും കാണുമ്പോൾ മസിലുപിടുത്തം ഇനി വേണ്ട; പാർട്ടി നേതാക്കൾ ജനങ്ങളോട് വിനയത്തോടെ പെരുമാറി സ്‌നേഹം പിടിച്ചുപറ്റണം; കോൺഗ്രസ് മാത്രം എതിരാളികൾ എന്ന കാലം കഴിഞ്ഞു; ബിജെപി കേരളത്തിലും നിർണായക ശക്തിയെന്ന് തിരിച്ചറിഞ്ഞ് സിപിഎം; ശബരിമലയിലെ ജനവികാരം ബിജെപിക്ക് നേട്ടമായി; ഇനി യുവതി പ്രവേശത്തിനും പിന്തുണയില്ല; സിപിഎമ്മിൽ കാലാനുസൃതമായ മാറ്റങ്ങളുണ്ടാകുമെന്ന് കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കുത്തക മണ്ഡലങ്ങളിൽ പോലും ഞെട്ടിക്കു്‌നന തോൽവി ഏറ്റുവാങ്ങിയതോടെയാണ് കേരളത്തിലും പാർട്ടിക്ക് അടിതെറ്റുന്നു എന്ന യാഥാർത്ഥ്യം സിപിഎം തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ ഇപ്പോൾ പുരോഗമിക്കുന്നത് തെറ്റ് തിരുത്തൽ നടപടികളാണ്. പാർട്ടിക്ക് ഇക്കാലയളവിൽ ചില തെറ്റുകൾ സംഭവിച്ചു എന്ന് പറയുമ്പോൾ തന്നെ അതിനുള്ള പരിഹാരവും കാണാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി. നഷ്ടമായ ജനകീയ അടിത്തറ വിപുലമാക്കുന്നതിനായി വലിയ പദ്ധതികൾ നടപ്പിലാക്കുമെന്നും കാലാനുസൃതമായ മാറ്റങ്ങൾ പാർട്ടിക്കുള്ളിൽ ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം മാധ്യമങ്ങളെ കണ്ട പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാകൃഷ്ണൻ പറഞ്ഞു.

കേരളത്തിൽ യുഡിഎഫിനെ പോലെ തന്നെ ബിജെപിയും പ്രധാന എതിരാളികളാണ്. ശബരിമല വിഷയത്തിൽ ഉൾപ്പടെ പ്രതിഷേധിച്ച് പാർട്ടി വിട്ട് പലരും പോയിട്ടുണ്ട്. ഇത് ഒരു സത്യം തന്നെയാണ് എന്നും പാർട്ടിയിൽ നിന്ന് അകന്നവരെ തിരികെ കൊണ്ട് വരേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി പ്രവർത്തകരും നേതാക്കളും പൊതുജനങ്ങളോട് പെരുമാറുമ്പോൾ വിനയം വേണമെന്നും കോടിയേരി പറഞ്ഞു. പൊതുജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റുന്ന രീതിയിൽ വേണം പെരുമാറാൻ എന്നും പാർട്ടി സെക്രട്ടറി പറഞ്ഞു.

ശബരിമല വിഷയത്തിൽ പല തെറ്റായ പ്രചരണങ്ങൾ നടന്നുവെന്നും ഇത് ഒരു വിഭാഗത്തെ പാർട്ടിക്ക എതിരാക്കുന്നതിലേക്ക് നയിച്ചുെവെന്നും കോടിയേരി പറഞ്ഞു. സർക്കാർ സംവിധാനങ്ങളിലും ചില മാറ്റങ്ങൾ വരേണ്ടത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസഥ തലത്തിൽ അഴിമതി നടക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെ കൂടി പരിഗണിക്കുന്ന തരത്തിലുള്ള വികസനപ്രവർത്തനം ആയിരിക്കണം സർക്കാർ നടപ്പിലാക്കേണ്ടത്.

യുവതീപ്രവേശനത്തിൽ തൽക്കാലം ആവേശം വേണ്ടെന്നാണ് സിപിഎം സംസ്ഥാനസമിതിയിലെ ചർച്ചയിലുയർന്ന നിർദ്ദേശം. വിവാദ നിലപാടുകളിൽ പാർട്ടിക്ക് എതിരായി നിലപാട് പരസ്യമായി എടുക്കരുതെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു. പാർട്ടിയുമായി പ്രവർത്തകർ അകലുകയാണെന്ന തരത്തിലുള്ള ഒരു പ്രതീതി സൃഷ്ടിക്കാൻ ഇതിന് കഴിയും. അതനുവദിക്കരുതെന്നും സിപിഎം സംസ്ഥാനസമിതിയിൽ നിർദ്ദേശമുയർന്നു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ മാധ്യമ വാർത്തകൾ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്നും സംസ്ഥാന സമിതിയിൽ നിരീക്ഷണമുണ്ടായി. മുഖ്യമന്ത്രിയായതിന് ശേഷവും പിണറായി വിജയനെ മാധ്യമങ്ങൾ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. പൊലീസിലെ ഒരു വിഭാഗം ബോധപൂർവ്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നെന്നും സംസ്ഥാന സമിതിയുടെ നിരീക്ഷണം.

ശബരിമലയിൽ വിശ്വാസികളുടെ വികാരം വൃണപ്പെടുത്താൻ കൂട്ടുനിൽക്കരുതായിരുന്നു. പാർട്ടിയിൽ നിന്ന് വലിയ ഒരു വിഭാഗം വിശ്വാസികൾ അകന്നു. ഇതു ബിജെപി ശക്തമാകാൻ കാരണമായി. വിശ്വാസത്തിന്റെ വിഷയത്തിൽ തെറ്റുതിരുത്തൽ അനിവാര്യമാണ്. വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രാദേശിക ഘടകങ്ങളിലെത്തിക്കും. ആളുകൾക്കിടയിലിറങ്ങി പ്രവർത്തിക്കണം. വിശ്വാസികളെയും പാർട്ടിക്ക് ഒപ്പം നിർത്തണം. അതിനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളിൽ പ്രവർത്തകർ സജീവമാകണം. നിലവിൽ കണ്ണൂരിലേതു പ്രാദേശിക തലത്തിൽ വിശ്വാസികളുമായി കൂടുതൽ അടുക്കാൻ ക്ഷേത്രസമിതികളിൽ പ്രവർത്തകർ അംഗങ്ങളാകുന്നത് നല്ലതാണെന്നും നിർദ്ദേശമുണ്ട്.

ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനാ പ്രവർത്തനമെന്ന ശൈലി മാറണമെന്ന് രേഖ വ്യക്തമാക്കുന്നു. പാർട്ടി കമ്മിറ്റികളിൽ നിന്ന് ജനങ്ങളിലേക്കിറങ്ങി ജനങ്ങളോട് വിനയത്തോടെ പെരുമാറണം. സുഖജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയ നിലനിൽപ്പിന്റെ ആവശ്യകത നേതാക്കൾ മനസിലാക്കണം. പാർട്ടി ഈശ്വരവിശ്വാസത്തിനെതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാംപെയിനുകൾ നടത്തും. മന്ത്രിമാരുടെ പ്രവർത്തന രീതിയെക്കുറിച്ചും പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചയായി. സിപിഎം മന്ത്രിമാർക്കെതിരെ സമിതിയിൽ വിമർശനമുയർന്നു. പ്രവർത്തർക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ കാണാൻ കഴിയുന്നില്ല. ചില പ്രവർത്തകരെ കണ്ടാൽ ചില മന്ത്രിമാർ ഒഴിഞ്ഞ് പോകുന്നുവെന്നും സംസ്ഥാന സമിതിയിൽ ആരോപണമുയർന്നു. ജില്ലാ കമ്മിറ്റി ശുപാർശകൾ പലപ്പോഴും തഴയുന്നതായും സമിതി നിരീക്ഷിച്ചു. മന്ത്രിമാർ പ്രവർത്തകരുടെ പ്രശ്നങ്ങൾ കേൾക്കണമെന്ന് സമിതി തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP