Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമല വിഷയത്തിൽ എൽ.ഡി.എഫിന് തിരിച്ചടി നേരിട്ടെന്ന് പുതിയ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ; സുധാകർ റെഡ്ഡിയുടെ പിൻഗാമിയായ രാജ ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ ദളിത് നേതാവ്; ദേശീയ നിർവാഹകസമിതിയിൽ ജെഎൻയു സമരനേതാവ് കനയ്യകുമാറും; ശബരിമല തിരിച്ചടി അതിജീവിക്കാൻ സംസ്ഥാന നേതൃത്വം നടപടികൾ സ്വീകരിക്കുമെന്നും പുതിയ ജനറൽ സെക്രട്ടറി

ശബരിമല വിഷയത്തിൽ എൽ.ഡി.എഫിന് തിരിച്ചടി നേരിട്ടെന്ന് പുതിയ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ; സുധാകർ റെഡ്ഡിയുടെ പിൻഗാമിയായ രാജ ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ ദളിത് നേതാവ്; ദേശീയ നിർവാഹകസമിതിയിൽ ജെഎൻയു സമരനേതാവ് കനയ്യകുമാറും; ശബരിമല തിരിച്ചടി അതിജീവിക്കാൻ സംസ്ഥാന നേതൃത്വം നടപടികൾ സ്വീകരിക്കുമെന്നും പുതിയ ജനറൽ സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി;ശബരിമല വിഷയത്തിൽ എൽ.ഡി.എഫിന് തിരിച്ചടി നേരിട്ടെന്ന് സിപിഐയുടെ പുതിയ ജനറൽ സെക്രട്ടറി ഡി.രാജ. തിരിച്ചടി അതിജീവിക്കാൻ സംസ്ഥാന നേതൃത്വം നടപടികൾ സ്വീകരിക്കും. പ്രതിസന്ധികൾ അതിജീവിച്ച് മുന്നോട്ട് പോകുമെന്നും ഡി.രാജ പറഞ്ഞു.പാർട്ടി ദേശീയ കൗൺസിലിലാണ് രാജയെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. സുധാകർ റെഡ്ഡിയുടെ പിൻഗാമിയായിട്ടാണ് രാജ ജനറൽ സെക്രട്ടറി പദവിയിലെത്തുന്നത്. ആദ്യമായാണ് ദലിത് വിഭാഗ നേതാവ് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തെത്തുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോയിൽ നാളിതുവരെ ദലിത് സാന്നിധ്യമില്ല.

തമിഴ്‌നാട്ടിൽനിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. ജെഎൻയു സമരനേതാവ് കനയ്യകുമാറിനെ പാർട്ടി ദേശീയ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തിയതായും കൗൺസിൽ അറിയിച്ചു.അമർജീത് കൗറിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന് കേരളഘടകത്തിന് താൽപര്യമുണ്ടായിരുന്നെങ്കിലും ഭിന്നതകൾ ഒഴിവാക്കണമെന്ന സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയുടെ നിർദേശത്തിന് വഴങ്ങുകയായിരുന്നു.

കേരള ഘടകത്തിന്റെ പ്രത്യേക താൽപര്യത്തിലാണ് ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരാൻ കഴിഞ്ഞ വർഷം എസ്.സുധാകർ റെഡ്ഡി സമ്മതിച്ചത്. സുധാകറിനു പകരം രാജയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ കേരള ഘടകം എതിർത്തില്ല. രാജയുടെ രാജ്യസഭാംഗത്വം 24ന് തീരും.സിപിഐ ജനറൽ സെക്രട്ടറിയായ ശേഷമായിരുന്നു രാജയുടെ പ്രതികരണം. സുധാകർ റെഡ്ഡിയുടെ പിൻഗാമിയായിട്ടാണ് രാജ ജനറൽ സെക്രട്ടറി പദവിയിലെത്തുന്നത്.

കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ ദലിത് നേതാവാണ് ഇദ്ദേഹം. തമിഴ്‌നാട്ടിൽനിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. കനയ്യകുമാറിനെ സിപിഐ ദേശീയ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP