Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ല; ഗവർണറെ അറിയിക്കാതെ സുപ്രീം കോടതിയിൽ പോയത് തെറ്റ്; നടപടി നിയമവിരുദ്ധം; ഇക്കാര്യത്തിൽ ഒരുന്യായീകരണവും സ്വീകാര്യമല്ല; ഭരണഘടനയും നിയമവും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ; സർക്കാരുമായി ഈഗോ പ്രശ്‌നമില്ല; വ്യക്തിപരമായി കാണുന്നുമില്ല; ചീഫ് സെക്രട്ടറി നേരിൽ കണ്ട് മറുപടി നൽകിയിട്ടും അനുനയത്തിന് വഴങ്ങാതെ ആരിഫ് മുഹമ്മദ് ഖാൻ; ഗവർണറുമായി പ്രശ്‌നമില്ലെന്ന് മന്ത്രി എ.കെ.ബാലൻ ആവർത്തിച്ചെങ്കിലും വിട്ടുവീഴ്ചയില്ലാതെ രാജ്ഭവൻ

സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ല; ഗവർണറെ അറിയിക്കാതെ സുപ്രീം കോടതിയിൽ പോയത് തെറ്റ്; നടപടി നിയമവിരുദ്ധം; ഇക്കാര്യത്തിൽ ഒരുന്യായീകരണവും സ്വീകാര്യമല്ല; ഭരണഘടനയും നിയമവും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ; സർക്കാരുമായി ഈഗോ പ്രശ്‌നമില്ല; വ്യക്തിപരമായി കാണുന്നുമില്ല; ചീഫ് സെക്രട്ടറി നേരിൽ കണ്ട് മറുപടി നൽകിയിട്ടും അനുനയത്തിന് വഴങ്ങാതെ ആരിഫ് മുഹമ്മദ് ഖാൻ; ഗവർണറുമായി പ്രശ്‌നമില്ലെന്ന് മന്ത്രി എ.കെ.ബാലൻ ആവർത്തിച്ചെങ്കിലും വിട്ടുവീഴ്ചയില്ലാതെ രാജ്ഭവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. സർക്കാർ നടപടി നിയമവിരുദ്ധമെന്ന് വിലയരുത്തിയ ഗവർണർ വിശദീകരണം തള്ളി. ഭരണഘടനയും നിയമവും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ. സർക്കാരിന്റെ ഒരുന്യായീകരണവും സ്വീകാര്യമല്ല. വിശദീകരണം തൃപ്തികരമല്ല. തനിക്ക് ഇതിൽ വ്യക്തിപരമായ പ്രശ്‌നമൊന്നുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. സർക്കാരുമായി ഈഗോ പ്രശ്‌നമില്ല. ഗവർണറെ അറിയിക്കാതെ സുപ്രീം കോടതിയിൽ പോയത് തെറ്റാണ്. തുടർ നടപടികൾ മാധ്യമങ്ങളോട് വെളിപ്പെടുത്താൻ ആവില്ലെന്നും ഗവർണർ പ്രതികരിച്ചു.

പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് അവസാനമാകുന്നതായി സൂചനവന്നതിന് പിന്നാലെയാണ് ഗവർണർ നിലപാട് കടുപ്പിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നേരിൽ വിശദീകരണം അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായെന്നായിരുന്നു ധാരണ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംസ്ഥാന ചീഫ് സെക്രട്ടറി രാജ്ഭവനിൽ എത്തിയാണ് കൂടിക്കാഴ്‌ച്ച നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയതിൽ ഗവർണർ കഴിഞ്ഞദിവസം സർക്കാരിനോട് വിശദീകരണം ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച രാജ്ഭവനിലെ അടച്ചിട്ട മുറിയിൽ ചീഫ് സെക്രട്ടറി-ഗവർണർ കൂടിക്കാഴ്ച നടന്നത്.

20 മിനുട്ടോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ വാക്കാലുള്ള മറുപടിയാണ് ചീഫ് സെക്രട്ടറി ഗവർണർക്ക് നൽകിയതെന്നാണ് സൂചന. ഗവർണറെ മനഃപൂർവം അവഗണിച്ചില്ല. മുൻപും കേന്ദ്ര നിയമങ്ങളെ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. അതിനൊന്നും തന്നെ ഗവർണറുടെ അനുമതി തേടിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കോടതിയിൽ പോയത് പൗരത്വനിയമത്തിൽ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനാണ്. വിശദീകരണം ഗവർണർ അംഗീകരിച്ചേക്കുമെന്നാണു സൂചന. സുപ്രീം കോടതിയെ സമീപിച്ചതിൽ റൂൾസ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം നടന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

കേന്ദ്ര നിയമങ്ങൾക്കെതിരെ ഇതിനു മുമ്പും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഗവർണറെ അവഗണിച്ച് മുന്നോട്ടു പോകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ പൗരത്വ നിയമ ഭേദഗതിക്കെതിരാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനു വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഇതിനു മുമ്പും സുപ്രീം കോടതിയെ സമീപിക്കുന്ന നടപടികൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സംസ്ഥാന സർക്കാരുകൾ ഗവർണർമാരെ അറിയിച്ചിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയതിനെക്കുറിച്ച് ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയോടാണ് ഗവർണർ ഇന്നലെ വിശദീകരണം തേടിയത്. തന്നെ അറിയിക്കാതെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു. പൗരത്വനിയമത്തിൽ സർക്കാരിന്റെ നിലപാടാണ് ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചത്. റൂൾസ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന നിലപാടും അറിയിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയതിനെതിരെയും ഗവർണർ രംഗത്തെത്തിയിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ നടപടിയിൽ ഗവർണറും കേരള സർക്കാരും തമ്മിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്ന് ആവർത്തിച്ച് നിയമ മന്ത്രി എകെ ബാലൻ. പ്രകോപനം ഉണ്ടാക്കാൻ ആരും ശ്രമിക്കരുത്. പ്രശ്‌നം ഒരിക്കലും വ്യക്തിപരമല്ല. നിയമപരമായ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് നിയമപരമായി തന്നെ പരിഹരിക്കുമെന്നും എകെ ബാലൻ ആലപ്പുഴയിൽ പറഞ്ഞു.

നിയമപരമായാണ് സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം വിളിച്ച് ചേർത്തതും കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പാസാക്കിയതും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും സംസ്ഥാന സർക്കാരിന് അവകാശം ഉണ്ട്. സുപ്രീംകോടതിയിൽ നിന്ന് എന്ത് തീരുമാനം വരുന്നു എന്ന് നേക്കിയാണ് ഇക്കാര്യത്തിൽ തുടർ നടപടി എടുക്കേണ്ടത്. അങ്ങനെ മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്നും എകെ ബാലൻ പറഞ്ഞു.

അതിനിടെ പൗരത്വഭേദഗതി നിയമ വിഷയത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ പോരടിക്കുന്നത് അഭികാമ്യമല്ലെന്ന് ബിജെപി എംഎൽഎ ഒ.രാജഗോപാൽ അഭിപ്രായപ്പെട്ടു. വിഷയത്തിൽ ഗവർണറും മുഖ്യമന്ത്രിയും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മര്യാദ ലംഘിക്കുകയാണ്. ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതിൽ ഇരുവരും പരാജയപ്പെട്ടെന്നും ബിജെപി എംഎൽഎ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് ഗവർണറെ അറിയിക്കേണ്ടത് മര്യാദയാണെന്നും വിഷയത്തിൽ നിയമപരമായി പ്രശ്‌നമുണ്ടോ എന്നത് ഭരണഘടന വിദഗ്ദ്ധർ പരിശോധിക്കട്ടേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP