Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർണാടകത്തിൽ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ ഗവർണർ 15 ദിവസം കൊടുത്തപ്പോൾ മഹാരാഷ്ട്രയിൽ 48 മണിക്കൂർ അധികം ചോദിക്കുമ്പോൾ ഒരുപാർട്ടിക്കും നൽകുന്നില്ലെന്ന പരാതിയുമായി കോൺഗ്രസ്; മോദിയുടെയും അമിത്ഷായുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ഗവർണർ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതെന്നും പഴിചാരൽ; കുറ്റപ്പെടുത്തലുകൾക്കിടയിലും നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് ഭഗത്സിങ് കോഷ്യാരി; 19 ദിവസത്തെ പ്രതിസന്ധിയിൽ താരമായത് ഈ അച്ചടക്കമുള്ള ആർഎസ്എസ് പ്രവർത്തകൻ തന്നെ

കർണാടകത്തിൽ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ ഗവർണർ 15 ദിവസം കൊടുത്തപ്പോൾ മഹാരാഷ്ട്രയിൽ 48 മണിക്കൂർ അധികം ചോദിക്കുമ്പോൾ ഒരുപാർട്ടിക്കും നൽകുന്നില്ലെന്ന പരാതിയുമായി കോൺഗ്രസ്; മോദിയുടെയും അമിത്ഷായുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ഗവർണർ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതെന്നും പഴിചാരൽ; കുറ്റപ്പെടുത്തലുകൾക്കിടയിലും നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് ഭഗത്സിങ് കോഷ്യാരി; 19 ദിവസത്തെ പ്രതിസന്ധിയിൽ താരമായത് ഈ അച്ചടക്കമുള്ള ആർഎസ്എസ് പ്രവർത്തകൻ തന്നെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടെ താരമായത് ഗവർണറാണ്. ഭഗത്സിങ് കോഷ്യാരി. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ബിജെപിയെയും ശിവസേനയയെയും സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. എന്നാൽ, അവർ പരാജയപ്പെട്ടു. എൻസിപിക്ക് ചൊവ്വാഴ്ച 8.30 വരെ സമയം നൽകിയെങ്കിലും സമയപരിധി തീരും മുമ്പേ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഗവർണർ തിടുക്കം കാട്ടിയെന്ന് കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്. അവർ എൻസിപിയുമായി ചർച്ചകൾ തുടരുകയാണ്. ശിവസേനയെ കാണുന്നത് എൻസിപിയുമായുള്ള ചർച്ചയ്ക്ക് ശേഷമെന്നും കോൺഗ്രസ് വ്യക്തമാക്കി.

ഏതായാലും ബിജെപി നേതാവും അതിലുപരി ആർഎസ്എസ് പ്രവർത്തകനുമായ ഭഗത്സിങ് കോഷ്യാരി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നയാളാണെന്ന് തെളിയിച്ചുകഴിഞ്ഞു. മോദിയുടെയും അമിത്ഷായുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ഗവർണർ തീരുമാനമെടുത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചു. എന്നാൽ, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തും വരെ അദ്ദേഹം ശരിയായ നടപടിക്രമാണ് പാലിച്ചതെന്നും സിങ് പറഞ്ഞു. ആദ്യം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി, പിന്നീട് ശിവസേന, എൻസിപി എന്നമുറയ്ക്ക്. രാഷ്ട്രീയ പ്രതിസന്ധിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മാനം പാലിക്കുകയാണ്. ഇതിൽ നിന്നും വ്യക്തമായി മനസിലാവുന്നത് 50-50 ഫോർമുലയ്ക്ക് പിന്നിൽ അമിത്ഷായാണ്. ശിവസേനയെ ബി.ജെപി വഞ്ചിക്കുകയാണെന്നും സിങ് ആരോപിച്ചു.

ഗവർണറുടെ തീരുമാനത്തെ പി.സി.വിഷ്ണുനാഥും വിമർശിച്ചു. ഗോവയിൽ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സർക്കാരുണ്ടാക്കുന്നതിന് വേണ്ടി ഗവർണർ നടത്തിയ നടപടി ക്രമങ്ങൾ നമുക്കെല്ലാമറിയാം. അതേസമയം കർണാടകത്തിൽ ബിജെപിക്ക് ഗവർണർ 15 ദിവസമാണ് അനുവദിച്ചുകൊടുത്തത്. കർണാടകത്തിൽ ബിജെപിക്ക് 15 ദിവസം അനുവദിച്ച ഗവർണർ ഉള്ളപ്പോൾ മഹാരാഷ്ട്രയിൽ 48 മണിക്കൂർ അധികം ചോദിക്കുമ്പോൾ ഒരുപാർട്ടിക്കും നൽകുന്നില്ല, വിഷ്ണുനാഥ് വിമർശിച്ചു.

കോഷ്യാരി ഉറച്ച ആർഎസ്എസ് പ്രവർത്തകൻ

അടിയന്തരാവസ്ഥ കാലത്ത് ശക്തമായ സമരത്തിനിറങ്ങിയ കോഷ്യാരിയെ അൽമോറ ഫത്തേഗഡ് സെൻട്രൽ ജയിലുകളിലാണ് അടച്ചത്. 1977 മാർച്ച് 23 നാണ് രണ്ടുവർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയത്. 1997 മെയിൽ, ഉത്തർപ്രദേശ് നിയമസഭാ കൗൺസിലിൽ അംഗമായി. 2000 ത്തിൽ യുപി വിഭജനത്തോടെ, അന്നത്തെ ഉത്തരാഞ്ചൽ( ഉത്തരാഖണ്ഡ) വൈദ്യുതി, ജലസേചന, നിയമ, മന്ത്രിയായി. ഒരുവർഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ സംഭവം. ഉത്തരാഞ്ചലിൽ നിത്യാനന്ദ സ്വാമിക്ക് പകരം കോഷ്യാരി മുഖ്യമന്ത്രിയായി. എന്നാൽ, ഒരുവർഷം മാത്രമേ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ കഴിഞ്ഞുള്ളു. 2002 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റതോടെ, പുറത്തിരിക്കേണ്ടി വന്നു. പിന്നീട് 2007 വരെ ഉത്തരാഖണ്ഡ് നിയമസഭയിൽ പ്രതിപക്ഷ നേതാവും.

2007 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചുകയറുകയ കാപ്‌കോട് മണ്ഡലത്തിൽ നിന്ന് ജയിച്ച കോഷ്യാരി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയെങ്കിലും ഭുവൻ ചന്ദ്ര ഖണ്ഡൂരിക്കാണ് നറുക്ക് വീണത്. 2008 ല്ഡ ഉത്തരഖണ്ഡിൽ നിന്ന് രാജ്യസഭാംഗമായി. 2014 ൽ നൈനിറ്റാൾ-ഉധംസിങ് നഗർ സീറ്റിൽ ജയിച്ചു.

ഈ വർഷം സെപ്റ്റംബറിലാണ് കോഷ്യാരി മഹാരാഷ്ട്ര ഗവർണറായി നിയമിതനാകുന്നത്. കോഷ്യാരി അവിവാഹിതനാണ്. രാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് അദ്ധ്യാപകനും പത്രപ്രവർത്തകനുമായിരുന്നു.യുപിയിലെ രാജാ കാ രാംപൂരിൽ, രാജ ഇന്റർ കോളേജിൽ ലക്ച്ചററായി ജോലി നോക്കി. മാധ്യമപ്രവർത്തകനെന്ന നിലയിൽ, പർവത് പീയൂഷ് എന്ന വാരിക തുടങ്ങി. അത് 1975 ൽ.

ആറ് മാസത്തേക്ക് രാഷ്ട്രപതി ഭരണം

കേന്ദ്രമന്ത്രിസഭയുടെ ശുപാർശയിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചതോടെ ആറ് മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. നിയമസഭാ പിരിച്ചുവിടാതെയാണ് രാഷ്ട്രപതിഭരണം.സർക്കാർ രൂപീകരണം സാധ്യമായില്ലെന്നും ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരം നടപടി വേണമെന്നും കാണിച്ചാണ് ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് കേന്ദ്രമന്ത്രിസഭയും അംഗീകരിച്ചു. സർക്കാരുണ്ടാക്കാൻ എൻ.സി.പിക്ക് ഇന്നുരാത്രി എട്ടരവരെ സമയം അനുവദിച്ചിരിക്കെയാണ് രാഷ്ട്രപതിഭരണത്തിന് ഗവർണർ ശുപാർശ നൽകിയത്. അതേസമയം സർക്കാർ രൂപീകരണത്തിന് 48 മണിക്കൂർ കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി ഗവർണർക്ക് കത്തുനൽകി. സർക്കാർ രൂപീകരണത്തിന് സമയം അനുവദിച്ചതിൽ അപാകതയുണ്ടെന്ന് കാണിച്ച് ശിവസേന സൂപ്രീംകോടതിയെ സമീപിച്ചു. തങ്ങൾക്ക് 24 മണിക്കൂർ മാത്രം അനുവദിച്ച ഗവർണർ ബിജെപിക്ക് 48 മണിക്കൂർ അനുവദിച്ചതിൽ വിവേചനമുണ്ടെന്നാണ് ആക്ഷേപം. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് കപിൽ സിബൽ ശിവസേനയ്ക്കുവേണ്ടി ഹാജരായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP