Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ലയനം യാഥാർത്ഥ്യമാക്കാൻ സോഷ്യലിസ്റ്റ് പാർട്ടികൾ; എല്ലാവരും സന്നദ്ധരായാൽ കാര്യങ്ങൾ അനുകൂലമാകും; ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയ്യാറാണെന്ന് ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷൻ സി കെ നാണു

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ലയനം യാഥാർത്ഥ്യമാക്കാൻ സോഷ്യലിസ്റ്റ് പാർട്ടികൾ; എല്ലാവരും സന്നദ്ധരായാൽ കാര്യങ്ങൾ അനുകൂലമാകും; ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയ്യാറാണെന്ന് ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷൻ സി കെ നാണു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ സോഷ്യലിസ്റ്റ് പാർട്ടികളുടെ ലയനം സാധ്യമാക്കാനുള്ള സാധ്യതകൾ തേടി നേതാക്കൾ. ലോക് താന്ത്രിക് ജനതാദളുമായി(എൽ.ജെ.ഡി.) ലയനത്തിന് തയ്യാറാണെന്നും ൽ.ജെ.ഡി നേതാവ് എംപി. വീരേന്ദ്രകുമാർ എംപിയുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്നും ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷൻ സി.കെ.നാണു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇരുപാർട്ടികൾക്കും ലയനത്തിൽ താത്പര്യമുണ്ട്. സോഷ്യലിസ്റ്റ് കക്ഷികൾ ഒരുമിക്കേണ്ട സമയമാണിത്, ജനതാദൾ എന്ന പ്രസ്ഥാനം ഭിന്നിച്ചു പോകാതെ ഒരുമിക്കണം. എല്ലാവരും സന്നദ്ധരായാൽ കാര്യങ്ങൾ അനുകൂലമാകും- സി.കെ.നാണു പറഞ്ഞു. ജെ.ഡി.എസ്. സംസ്ഥാന സമിതിയിലും ലയനം വേണമെന്ന അഭിപ്രായമുയർന്നു. ലയനത്തിന് തടസമില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടിയും പ്രതികരിച്ചു. അടുത്തവർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം വേണമെന്നാണ് ജെ.ഡി.എസിന്റെ അഭിപ്രായം.

എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദൾ യുഡിഎഫ് വിട്ട് ഇടത് മുന്നണിയിലേക്ക് ചേക്കേറിയതോടെയാണ് എൽജെഡി - ജെഡിഎസ് ലയന ചർച്ചകൾ തുടങ്ങുന്നത്. എന്നാൽ ദേശീയ തലത്തിൽ എച്ച് ഡി ദേവഗൗഡയുടെയും ശരത് യാദവിന്റെയും നേതൃത്വത്തിൽ രണ്ട് വ്യത്യസ്ത പാർട്ടികളായിരിക്കെ കേരളത്തിൽ എങ്ങനെയാണ് ലയനം സാധ്യമാകുകയെന്നതായിരുന്നു നേതാക്കളുടെയും അണികളുടെയും മുന്നിലുള്ള പ്രശ്‌നം. ദേശീയ നേതാക്കളുമായി കൂടി ആലോചിച്ച ശേഷമാകും തുടർനീക്കങ്ങൾ

പാർട്ടികൾ തമ്മിൽ ഒന്നിക്കാൻ ലോക് താന്ത്രിക് ജനതാദളിന് നേരത്തെ തന്നെ സമ്മതമാണ്. തുടർ ചർച്ചകൾക്കായി എൽജെഡി അഞ്ചംഗ സമിതിയെയും നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. ജെഡിഎസിൽ മാത്യു ടി തോമസ് ലയനത്തിനോടിപ്പോഴും പൂർണ്ണമായും യോജിക്കുന്നില്ലെങ്കിലം സംസ്ഥാന നേതൃത്വം അത് കാര്യമാക്കുന്നില്ല. തിരുവല്ല സീറ്റാണ് പ്രശ്‌നം. എൽജെഡി നേതാവ് വർഗ്ഗീസ് ജോർജ്ജിന്റെയും തട്ടകമാണ് തിരുവല്ല.

സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ എൽജെഡി സമിതി ജെഡിഎസുമായി ചർച്ച തുടരും. ലയനശേഷം ഏത് പാർട്ടി നിലനിൽക്കും, ആരാകും സംസ്ഥാന അധ്യക്ഷൻ എന്നിവയിലെല്ലാം അനിശ്ചിതത്വമുണ്ട്. ജെഡിഎസ്സിന് മൂന്ന് എംഎൽഎമാരുണ്ട്. എൽജെഡിക്ക് ഒരു എംപിയും. ഇരുപാർട്ടികളും ലയിച്ച് ഒറ്റ പാർട്ടിയാകുന്നതിനോട് സിപിഎമ്മിനും യോജിപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP