Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടകയിലെ ലോക്സഭ ഫലം ബിജെപിക്ക് അനുകൂലമായാൽ ആഴ്ചകൾക്കുള്ളിൽ കുമാരസ്വാമി സർക്കാർ വീഴും; ബിജെപിയിലേക്ക് ചാടാൻ തയ്യാറായി നിൽക്കുന്നത് 22 എംഎൽഎമാർ; ആവശ്യമെങ്കിൽ ഗോവ മോഡലിൽ രാജിവെപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം ഉറപ്പിക്കാനും നീക്കം; എക്സിറ്റ് പോൾ ശരിയായാൽ അമിത് ഷായുടെ പിടിച്ചെടുക്കൽ തന്ത്രങ്ങൾക്ക് വീണ്ടും തുടക്കം കുറിക്കുക കർണ്ണാടകയുടെ മണ്ണിൽ നിന്നും

കർണാടകയിലെ ലോക്സഭ ഫലം ബിജെപിക്ക് അനുകൂലമായാൽ ആഴ്ചകൾക്കുള്ളിൽ കുമാരസ്വാമി സർക്കാർ വീഴും; ബിജെപിയിലേക്ക് ചാടാൻ തയ്യാറായി നിൽക്കുന്നത് 22 എംഎൽഎമാർ; ആവശ്യമെങ്കിൽ ഗോവ മോഡലിൽ രാജിവെപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം ഉറപ്പിക്കാനും നീക്കം; എക്സിറ്റ് പോൾ ശരിയായാൽ അമിത് ഷായുടെ പിടിച്ചെടുക്കൽ തന്ത്രങ്ങൾക്ക് വീണ്ടും തുടക്കം കുറിക്കുക കർണ്ണാടകയുടെ മണ്ണിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

ബംഗലൂരു: 2014 മുതൽ രാജ്യത്ത് ആഞ്ഞടിക്കുന്നത് ശക്തമായ മോദി തരംഗമാണ്. മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടന്ന നിയമ സഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ബിജെപിയുടെ മുഖ്യമന്ത്രിമാർ ഭരിച്ചു. എല്ലാം വലിയ മുന്നേറ്റങ്ങൾ. ഡൽഹി പോലെ ചില തിരിച്ചടികൾക്കും മോദി സാക്ഷിയായി. എന്നാൽ ഒരു സമയം കഴിഞ്ഞപ്പോൾ ചെറുകകഷികളുമായി വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ് തയ്യാറായപ്പോൾ കർണാടകയിൽ ഒറ്റകക്ഷിയായിട്ടും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി. എന്നാൽ അത്തരത്തിലുള്ള ഞാണിന്മേൽ കളികളെല്ലാം എക്‌സിറ്റ് പോൾ ഫലം പുറത്ത് വന്നതോടെ വീണ്ടും അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.

ബെജെപി കേന്ദ്രത്തിൽ അധികാരത്തിൽ വരും എന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ പല സംസ്ഥാനങ്ങളിലേയും ചാഞ്ചാട്ടമുള്ള കോൺഗ്രസ് എംഎൽഎമാർ അമിത്ഷായുടെ റഡാറിലാണ്. ചാക്കിട്ട് പിടിച്ച് രാജിവെപ്പിച്ച് താമര ചിഹ്നത്തിൽ മത്സരിപ്പിച്ച് എംഎൽഎ ആക്കാം എന്ന് സാക്ഷാൽ അമിത് ഷാ ഉറപ്പ് നൽകുമ്പോൾ പിന്നെ എന്തിന് മടിക്കണം എന്നാണ് പലയിടത്തും കോൺഗ്രസ് എംഎൽഎമാർ ചിന്തിക്കുന്നത്. സഖ്യ സർക്കാരുകൾ വന്നപ്പോൾ ചില വിട്ടുവീഴ്ചകൾ കോൺഗ്രസിന് ചെയ്യേണ്ടി വന്നു. ഇതിന്റെ ബലിയാടുകളായ എംഎൽഎമാർക്കാണ് ചാഞ്ചാട്ടം കൂടുതലായി കണ്ട് വരുന്നത്. ലോക്‌സഭ ഫലം ബിജെപിക്ക് അനുകൂലമായി മാറിയാൽ അമിത് ഷാ വീണ്ടും രംഗത്തിറങ്ങും എന്ന് സാരം.

ഇത്തരത്തിൽ പിടിച്ചെടുക്കലുകൾ ആദ്യം നടക്കുക കർണാടകയിലാണ്. ഇവിടെ മുറിവേറ്റ സിംഹങ്ങളാണ് ബിജെപി. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അവർക്ക് ഭരണചക്രം തിരിക്കാൻ പറ്റുന്നില്ല. കോൺഗ്രസും ജെഡിഎസും ഒരുമിച്ചപ്പോൾ സർക്കാർ രൂപീകരിച്ചു. ഒരു വർഷം പടിച്ച പണി യെദ്യൂരപ്പ പയറ്റിയിട്ടും കുമാരസ്വാമിക്കും സർക്കാരിനും ഒന്നും സംഭവിച്ചില്ല. എന്നാൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ സഖ്യ സർക്കാരിന് ആയുസ്സുണ്ടാകില്ല.

കർണാടകത്തിൽ എക്‌സിറ്റ് പോൾ ഫലം ബിജെപി.ക്ക് അനുകൂലമായതോടെ കോൺഗ്രസ്-ജനതാദൾ (എസ്) സഖ്യസർക്കാരിന്റെ ഭാവിയിൽ ആശങ്ക ശക്തമായി. കോൺഗ്രസ്-ജനതാദൾ (എസ്) ഭിന്നത രൂക്ഷമായതിന് പിന്നാലെ, സർക്കാരിനെ വീഴ്‌ത്താനുള്ള ശ്രമങ്ങൾക്ക് ബിജെപി. ആക്കംകൂട്ടി.കോൺഗ്രസിലെ ഭിന്നത വെളിപ്പെടുത്തി മുതിർന്ന നേതാവ് റോഷൻ ബെയ്ഗ് സംസ്ഥാന-കേന്ദ്ര നേതൃത്വത്തിനെതിരേ രംഗത്തുവന്നു. ഡൽഹിയിൽ കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയും ജനതാദൾ (എസ്) നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പങ്കെടുക്കാതിരുന്നതും ആശങ്ക ബലപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പുഫലം വന്നശേഷം 20 കോൺഗ്രസ് എംഎ‍ൽഎ.മാർ ബിജെപി.യിൽ ചേരുമെന്ന അവകാശവാദവുമായി മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രംഗത്തെത്തി. ജനതാദളിലെയും കോൺഗ്രസിലെയും വലിയ നേതാക്കൾ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ജനതാദൾ -എസിലെയും കോൺഗ്രസിലെയും വലിയ നേതാക്കൾ പരാജയപ്പെടും. ജനതാദൾ -എസുമായുള്ള സഖ്യം ഗുണംചെയ്തിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുകയാണ്. സഖ്യത്തിൽ എല്ലാവരും അതൃപ്തരാണെന്നതിന്റെ തെളിവാണിത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കോൺഗ്രസിലെ അതൃപ്തരായ നേതാക്കൾ ബിജെപി.യിൽ ചേരും എന്നും യെദ്യൂരുപ്പ പയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP