Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് കഴിയുമ്പോൾ മധ്യപ്രദേശിലും അധികാര മാറ്റം വരുമോ? സംസ്ഥാനത്ത് പാർട്ടിവിട്ട മുൻ എംപി. കോൺഗ്രസിലേക്ക് തിരിച്ചെത്തി; ജ്യോതിരാദിത്യ സിന്ധ്യയുടെ പീഡനം കാരണമാണ് കോൺഗ്രസ് വിടേണ്ടി വന്നതെന്ന് മടങ്ങിയെത്തിയ പ്രേമചന്ദ്ര ഗുഡ്ഡു

കോവിഡ് കഴിയുമ്പോൾ മധ്യപ്രദേശിലും അധികാര മാറ്റം വരുമോ? സംസ്ഥാനത്ത് പാർട്ടിവിട്ട മുൻ എംപി. കോൺഗ്രസിലേക്ക് തിരിച്ചെത്തി; ജ്യോതിരാദിത്യ സിന്ധ്യയുടെ പീഡനം കാരണമാണ് കോൺഗ്രസ് വിടേണ്ടി വന്നതെന്ന് മടങ്ങിയെത്തിയ പ്രേമചന്ദ്ര ഗുഡ്ഡു

സ്വന്തം ലേഖകൻ

ഭോപ്പാൽ: കോവിഡ് കാലത്തിന് ശേഷം മധ്യപ്രദേശിൽ അധികാരമാറ്റം സംഭവിക്കുമോ? ഉപതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ കോൺഗ്രസ് ക്യാമ്പ് കരുത്തു വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.  ഉപതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കവേ അഞ്ച് വർഷമായി ബിജെപിയിലായിരുന്ന കോൺഗ്രസ് മുൻ എംപി. പ്രേമചന്ദ്ര ഗുഡ്ഡു കോൺഗ്രസിലേക്ക് തിരിച്ചുവന്നു. മുൻ സ്പീക്കർ എൻ.പി. പ്രജാപതിയുടെയും മുൻ മന്ത്രി സജ്ജൻ സിങ്ങിന്റെയും സാന്നിധ്യത്തിൽ ആഘോഷപൂർവമായ ചടങ്ങുകളോടെയായിരുന്നു ഗുഡ്ഡുവിന്റെ തിരിച്ചുവരവ്.

രണ്ടുതവണ എംഎ‍ൽഎ.യും രാജ്യസഭാ അംഗവുമായിരുന്നു ഗുഡ്ഡു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ചേർന്നതായി അറിയിച്ചെങ്കിലും പാർട്ടിവിരുദ്ധ നടപടികളുടെ പേരിൽ ഫെബ്രുവരിയിൽ വീണ്ടും പാർട്ടിവിട്ടു.

ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം ബിജെപി.യിൽ ചേർന്ന മധ്യപ്രദേശ് ജലസേചനവകുപ്പ് മന്ത്രി തുൾസി സിലാവത്തിനെതിരേ ഉപതിരഞ്ഞെടുപ്പിൽ ഗുഡ്ഡുവിനെ സൻവെർ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള സൻവെർ മണ്ഡലത്തിലെ മുൻ എംഎ‍ൽഎ.യാണ് ഗുഡ്ഡു.

സിന്ധ്യയിൽനിന്നു നേരിട്ട പീഡനം കാരണമാണ് കോൺഗ്രസ് വിട്ടതെന്ന് ഗുഡ്ഡു പറഞ്ഞു. ബിജെപി.യിലെ മുതിർന്ന നേതാവ് കൈലാഷ് വിജയ്വർഗിയ കാരണം തഴയപ്പെട്ടതാണ് തിരിച്ചുവരവിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP