Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിനാമി ഭൂസ്വത്തുക്കളൊക്കെ മോദി കൊണ്ടുപോകുമോ? രാജ്യത്തെ മുഴുവൻ ഭൂമി ഉടമസ്ഥാവകാശവും ഡിജിറ്റലൈസ് ചെയ്യാൻ ഉറച്ച് കേന്ദ്രം; ആധാറുമായി ബന്ധിപ്പിക്കാൻ ഓരോ ഭൂമിക്കും വെവ്വേറെ നമ്പർ; ഏതുകൈമാറ്റവും ഞൊടിയിടയിൽ സർക്കാരിന്റെ കണ്ണിൽ; കണക്കിൽ പെടാത്ത ബിനാമി ഭൂസ്വത്തുക്കൾ ഒക്കെ കണ്ടുകെട്ടും: കള്ളപ്പണത്തിന് എതിരെയുള്ള യുദ്ധത്തിൽ മോദി സർക്കാരിന്റെ നിർണായകമായ ചുവടുവയ്പിൽ നടുങ്ങി കളങ്കിത നേതാക്കളും ബിസിനസുകാരും

ബിനാമി ഭൂസ്വത്തുക്കളൊക്കെ മോദി കൊണ്ടുപോകുമോ? രാജ്യത്തെ മുഴുവൻ ഭൂമി ഉടമസ്ഥാവകാശവും ഡിജിറ്റലൈസ് ചെയ്യാൻ ഉറച്ച് കേന്ദ്രം; ആധാറുമായി ബന്ധിപ്പിക്കാൻ ഓരോ ഭൂമിക്കും വെവ്വേറെ നമ്പർ; ഏതുകൈമാറ്റവും ഞൊടിയിടയിൽ സർക്കാരിന്റെ കണ്ണിൽ; കണക്കിൽ പെടാത്ത ബിനാമി ഭൂസ്വത്തുക്കൾ ഒക്കെ കണ്ടുകെട്ടും: കള്ളപ്പണത്തിന് എതിരെയുള്ള യുദ്ധത്തിൽ മോദി സർക്കാരിന്റെ നിർണായകമായ ചുവടുവയ്പിൽ നടുങ്ങി കളങ്കിത നേതാക്കളും ബിസിനസുകാരും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കള്ളപ്പണത്തിനെതിരെയുള്ള മോദി സർക്കാരിന്റെ വേട്ടയെ പരിഹസിച്ചവരുണ്ട്. അവരൊക്കെ ഇപ്പോൾ മാളത്തിൽ പോയി ഒളിച്ചിരിക്കുന്നു. നടപടികൾ അവസാനിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും ഇന്ത്യയ്ക്ക് കൈമാറുമെന്ന് സ്വിസ് ബാങ്ക് അധികൃതർ അടുത്തിടെ പ്രഖ്യാപിച്ചതാണ് പലരുടെയും നെഞ്ചിടിപ്പ് കൂട്ടിയത്. ഇന്ത്യൻ പൗരന്മാരുടെ സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങൾ ഉടനെ ഇന്ത്യക്ക് ലഭിക്കും. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലെ നിക്ഷേപവും പിൻവലിക്കലും ഉൾപ്പെടെ എല്ലാ വിവരവും സ്വിറ്റ്‌സർലൻഡ് ഇന്ത്യക്ക് കൈമാറും. ഇതിന് പുറമേ രാജ്യത്ത് ഭൂസ്വത്തിനും ആധാർ മാതൃകയിൽ സവിശേഷ തിരിച്ചറിയൽ നമ്പർ വരികയാണ്. ഭൂമി ഇടപാടുകൾ സുതാര്യമാക്കുകയാണ് മുഖ്യലക്ഷ്യം. ഇതിനൊപ്പം സംശയകരമായ ഭൂമി ഇടപാടുകൾ തടയാനും കഴിയും. ഗ്രാമ വികസന മന്ത്രാലയം സർവേ നടത്തിയ ഭൂമിക്കു പ്രത്യേക നമ്പർ നൽകാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.

രാജ്യമെങ്ങും ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കും. ഇതിനായി ആധാർ മാതൃകയിലുള്ള നമ്പർ നൽകുന്നതാണ് പരിഗണിക്കുന്നത്. ഈ നമ്പർ, ഭൂവുടമയുടെ ആധാർ നമ്പറുമായി ബന്ധിപ്പിക്കും. രാജ്യത്ത് എവിടെയാണു ഭൂമിയെന്നു കൃത്യമായി നിർണയിക്കാൻ ഇതിലൂടെ സാധിക്കും. മുൻ കൈമാറ്റങ്ങൾ, ഉടമസ്ഥാവകാശ വിവരങ്ങൾ എന്നിവയും ഇതിൽ ലഭ്യമാക്കും. ഭൂമി കൈമാറ്റം, നികുതി അടവ് തുടങ്ങിയ വിവരങ്ങളും കണ്ടെത്താൻ ഇനി എളുപ്പമാകും.

സവിശേഷ തിരിച്ചറിയൽ നമ്പറിൽ സംസ്ഥാനം, ജില്ല. താലൂക്ക്, ബ്ലോക്ക്, സ്ട്രീറ്റ് എന്നിവയുടെ വിവരങ്ങൾ ഉണ്ടാകും. പ്ലോട്ടിന്റെ വലിപ്പം, ഉടമസ്ഥാനകാശം എന്നിവ തീർച്ചയായും ഉണ്ടാകും. ഈ നമ്പർ വൈകാതെ ആധാറുമായും റവന്യുകോടതി സംവിധാനവുമായും ബന്ധിപ്പിക്കും. യഥാർഥ റിയൽ എസ്റ്റേറ്റ് ഇടപാടുകളെ സഹായിക്കാനും, സ്ഥല നികുതി പ്രശ്‌നങ്ങൾ പരിഹരിക്കാനും, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും, പൊതു പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കാനും ഈ നമ്പർ സഹായിക്കുമെന്ന് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു.

വില വാങ്ങൽ, നികുതി വരുമാനം, പ്ലോട്ടിന്റെ ഉടമസ്ഥാവാകാശം, എന്നിവ ഈ നമ്പർ വഴി കണ്ടെടുക്കാം. ഭൂരേഖകളുടെ ഡിജിറ്റൈസോഷൻ ഒരുപടി കൂടി സർക്കാർ മുന്നോട്ട് കൊണ്ടുപോകുകയാണ്. ജിഐഎസ് ടാഗ് കൂടുി ഉള്ളതിനാൽ വിവരങ്ങൾ തേടിയെടുക്കാൻ എളിപ്പമാകും.

രാജ്യത്ത് മൂന്നിൽ രണ്ട് കേസുകളും ഭൂമി തർക്ക കേസുകളും, ഉടമസ്ഥാവകാശ കേസുകളുമാണ്. 20 വർഷത്തോളം എടുക്കുന്നു പല കേസുകളും തീർപ്പാക്കാൻ. ഇതെല്ലാം പല മേഖലകളെയും പദ്ധതികളെയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ സവിശേഷ തിരിച്ചറിയൽ നമ്പർ അത്യാവശ്യ നടപടിയാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോഡ്‌സ് ആധുനികവത്കരണ പദ്ധതി ഇതിനകം സർക്കാർ നടപ്പിലാക്കി കഴിഞ്ഞു. എന്നാൽ, പല സംസ്ഥാനങ്ങളിലും ഈ പ്രക്രിയ വളരെ മന്ദഗതിയിലാണെന്നതും മോദി സർക്കാരിനെ അലട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP