Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലക്കാട് എം ബി രാജേഷിനെ പിന്നിലാക്കി വി കെ ശ്രീകണ്ഠൻ ലീഡിൽ; പത്തനം തിട്ടയിൽ ആന്റോയും തിരുവനന്തപുരത്ത് ശശി തരൂരും ലീഡു ചെയ്യുന്നു; ആലത്തൂരിൽ രമ്യ ഹരിദാസും മുന്നിൽ

പാലക്കാട് എം ബി രാജേഷിനെ പിന്നിലാക്കി വി കെ ശ്രീകണ്ഠൻ ലീഡിൽ; പത്തനം തിട്ടയിൽ ആന്റോയും തിരുവനന്തപുരത്ത് ശശി തരൂരും ലീഡു ചെയ്യുന്നു; ആലത്തൂരിൽ രമ്യ ഹരിദാസും മുന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: എൽഡിഎഫിന്റെ ഉറച്ച സീറ്റുകളിലൊന്നായ പാലക്കാട് മണ്ഡലത്തിൽ എം ബി രാജേഷിനെ പിന്നിലാക്കിക്കൊണ്ട് യുഡിഎഫിന്റെ വി കെ ശ്രീകണ്ഠൻ ലീഡ് നേടുന്നു. ഏഴായിരത്തിലധികം വോട്ടുകളുടെ ലീഡിലാണ് നിലവിൽ ശ്രീകണ്ഠൻ നേടിയിരിക്കുന്നത്. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ എം ബി രാജേഷിന് തന്നെയായിരുന്നു ലീഡ് ഉണ്ടായിരുന്നത്. പിന്നീട് നില മാറിമറിയുകയായിരുന്നു. പത്തനംതിട്ടയിൽ ആന്റോ ആന്റണിയു തിരുവനന്തപുരത്ത് ശശി തരൂരും ലീഡു ചെയ്യുന്ന അവസ്ഥയാണുള്ളത്.

കണ്ണൂരിലും മാവേലിക്കരയിലും മാത്രമാണ് എൽഡിഎഫ് നിലവിൽ ലീഡ് ചെയ്യുന്നത്. ബാക്കി 18 സീറ്റിലും എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് 15000 കടന്നു. ഇടതുകോട്ടകളായ ആലത്തൂരിലും ആറ്റിങ്ങലിലും പാലക്കാടും കാസർകോടും യുഡിഎഫ് ആണ് ലീഡ് പിടിച്ചത് ഇടത് ക്യാംപിൽ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് ലോക്സഭാ തെരഞ്ഞെടുപ്പുകളിലായി എൽഡിഎഫിന്റെ സ്ഥിരം സീറ്റാണ് പാലക്കാട്. ഇതിൽ 2009 മുതൽ എം ബി രാജേഷ് തന്നെയായിരുന്നു വിജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP