Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദിയെ മുൻനിർത്തി 303 സീറ്റുകളുടെ നേട്ടവുമായി ഇന്ത്യയെ കാവി പുതപ്പിച്ച 'ചാണക്യൻ' മഹാരാഷ്ട്രയിൽ ആയുധമാക്കിയത് മൗനം എന്ന തന്ത്രം; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പിന്നാലെ അണിയറയിൽ ചരട് വലിച്ച് അമിത്ഷായുടെ പുതിയ കരുനീക്കം; സുസ്ഥിര സർക്കാരിനായി 145 എന്ന മാജിക്ക് നമ്പറിനായി പരിശ്രമിക്കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്; എൻസിപിയും കോൺഗ്രസുമായി ചർച്ച തുടരുമെന്ന് പറയുമ്പോഴും ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളാതെ ഉദ്ധവ് താക്കറെയും

മോദിയെ മുൻനിർത്തി 303 സീറ്റുകളുടെ നേട്ടവുമായി ഇന്ത്യയെ കാവി പുതപ്പിച്ച 'ചാണക്യൻ' മഹാരാഷ്ട്രയിൽ ആയുധമാക്കിയത് മൗനം എന്ന തന്ത്രം; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പിന്നാലെ അണിയറയിൽ ചരട് വലിച്ച് അമിത്ഷായുടെ പുതിയ കരുനീക്കം; സുസ്ഥിര സർക്കാരിനായി 145 എന്ന മാജിക്ക് നമ്പറിനായി പരിശ്രമിക്കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്; എൻസിപിയും കോൺഗ്രസുമായി ചർച്ച തുടരുമെന്ന് പറയുമ്പോഴും ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളാതെ ഉദ്ധവ് താക്കറെയും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പിന്നാലെ, പുതിയ കരുനീക്കങ്ങളുമായി ബിജെപി രംഗത്തെത്തി. സുസ്ഥിര സർക്കാർ രൂപീകരിക്കാൻ വീണ്ടും ശ്രമിക്കുമെന്ന് കാവൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാനാവിസ് പറഞ്ഞു. 145 എംഎൽഎമാരുടെ പിന്തുണ നേടിയെടുക്കാൻ പരിശ്രമിക്കുമെന്ന് ബിജെപി നേതാവ് നാരായൺ റാണെ പറഞ്ഞു.ഗവർണറെ വെറും കൈയോടെ പോകാൻ അനുവദിക്കില്ല. എൻസിപിയും കോൺഗ്രസും ശിവസേനയെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ്, റാണെ പറഞ്ഞു.

'ജനങ്ങൾ വളരെ വ്യക്തമായ വിധി നൽകിയിട്ടും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരേണ്ടി വന്നു. ഇത് തികച്ചും ദൗർഭാഗ്യകരമെന്ന് ഫട്‌നാവിസ് പ്രതികരിച്ചു. അതേസമയം, ബിജെപിയും ശിവസേനയും വർഷങ്ങളായി ഒന്നിച്ചായിരുന്നുവെന്നും ഇനി സേനയ്ക്ക് കോൺഗ്രസ് എൻസിപി സഖ്യത്തിനൊപ്പം പോകേണ്ടതുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 'ഇരുകക്ഷികളുമായി കൂടുതൽ ചർച്ചകൾ നടത്തും. മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണത്തിനെതിരെ ഇതുവരെ റിട്ട് ഹർജി ഫയൽ ചെയ്തിട്ടില്ല. രാമൻ വാഗ്ദാനങ്ങൾ പാലിക്കുന്നയാളാണ്. ബിജെപി വാഗ്ദാനം പാലിച്ചില്ല. 50: 50 ഫോർമുല ബിജെപി പാലിക്കണം, ഉദ്ധവ് താക്കറെ പറഞ്ഞു. കോൺ്ഗ്രസിനും എൻസിപിക്കും വ്യത്യസ്ത ആശയസംഹിതായതുകൊണ്ട് കാര്യങ്ങൾ ഉരുത്തിരിയാൻ സമയമെടുക്കും, ഒരുപൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും സഖ്യം രൂപീകരിക്കുക.

കഴിഞ്ഞ ദിവസം സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണ തേടിയിരുന്നു. 48 മണിക്കൂർ ആവശ്യമായിരുന്നു. എന്നാൽ, ഗവർണർ ഞങ്ങൾക്ക് അത്രയും സമയം അനുവദിച്ചില്ല', ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം ബിജെപിയുമായുള്ള സഖ്യസാദ്ധ്യത അദ്ദഹം തള്ളിയില്ല. ബിജെപിയുമായി സഖ്യത്തിനുള്ള സാദ്ധ്യത തുറന്നുകിടക്കുന്നുവെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.അതേസമയം, സാധാരണയിൽ നിന്ന് വിപരീതമായി മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ കാത്തിരുന്നു കാണാം എന്ന നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. അമിത് ഷായുടെ മൗനം ശ്രദ്ധേയമായി. തിരഞ്ഞെടുപ്പിന് ശേഷം തങ്ങളെ അവഗണിച്ച് പ്രതിപക്ഷത്തേക്ക് ചർച്ചയ്ക്കായി പോയ ശിവസേനയെ വഴിക്ക് കൊണ്ടുവരാൻ രാഷ്ട്രീയ ചാണക്യനായ അമിത്ഷാ പ്രയോഗിച്ച ആയുധം മൗനം തന്നെ.

കോൺഗ്രസും എൻ.സി.പിയും തിരക്കിട്ട ചർച്ചകൾ നടത്തിയെങ്കിലും ശിവസേനയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ശിവസേനയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ തിടുക്കം കാണിക്കാനില്ലെന്ന് എൻ.സി.പിയും കോൺഗ്രസും വ്യക്തമാക്കി. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾനടത്തേണ്ടതുണ്ടെന്ന് ഇരുപാർട്ടി നേതാക്കളും സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു ശരദ് പവാർ, അഹമ്മദ് പട്ടേൽ, മല്ലികാർജുന ഖാർഗെ, കെ.സി വേണുഗോപാൽ, പ്രഫുൽ പട്ടേൽ തുടങ്ങിയ ഇരുപാർട്ടികളിലേയും മുതിർന്ന നേതാക്കൾ മുംബയിൽ യോഗം ചേർന്നതിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

രാഷ്ട്രപതി ഭരണത്തിന് ശിപാർശ ചെയ്ത ഗവർണർ ഭഗത് സിങ് കോഷ്യാരിയുടെ നടപടിയെ കോൺഗ്രസ് ശക്തമായി അപലപിച്ചു. ബിജെപിയേയും, ശിവസേനയേയും, എൻസിപിയേയും സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച ഗവർണർ കോൺഗ്രസിനെ മാത്രം ക്ഷണിച്ചില്ലെന്നും ഇത് തീർത്തും അപലപനീയമാണെന്നും കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ലംഘനമാണ് ഗവർണറുടെ നടപടിയെന്നും പട്ടേൽ കുറ്റപ്പെടുത്തി. തിങ്കളാഴ്ചയാണ് ശിവസേന പിന്തുണ അഭ്യർത്ഥിച്ച് തങ്ങളെ ബന്ധപ്പെട്ടതെന്നും പിന്നീട് സഖ്യകക്ഷിയായ എൻസിപിയുമായി ആലോചിച്ചാണ് പിന്തുണ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

ഭരണപ്രതിസന്ധി മറികടക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഗവർണർ അരവിന്ദ് കോഷ്യാരിയുടെ ശിപാർശയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവയ്ക്കുകയായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരമാണ് രാഷ്ട്രപതിഭരണത്തിന് ഗവർണർ ശിപാർശ നൽകിയിരുന്നത്. സർക്കാർ രൂപീകരണം ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ലെന്നും കുതിരക്കച്ചവടത്തിന് ഇടനൽകാനാകില്ലെന്നും ഗവർണർ അറിയിച്ചിരുന്നു.

ആറ് മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. ഇതിനിടയിൽ ബിജെപി, ശിവസേന, എൻസിപി എന്നിവർക്ക് ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചാൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള നടപടികളുണ്ടാകും. അത് വരെ നിയമസഭ മരവിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു രാവിലെ ചേർന്ന അടിയന്തരമന്ത്രിസഭാ യോഗം മഹാരാഷ്ട്രാ വിഷയം ചർച്ച ചെയ്തിരുന്നു. പ്രധാനമന്ത്രി ബ്രസീൽ സന്ദർശനത്തിനു യാത്രതിരിക്കും മുമ്പായിരുന്നു മന്ത്രിസഭാ യോഗം ചേർന്നത്. ഈ യോഗത്തിലാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് യോഗധാരണയായതെന്നാണ് റിപ്പോർട്ടുകൾ.

288 പേരുള്ള മഹാരാഷ്ട്ര നിയമസഭയിൽ സർക്കാറുണ്ടാക്കാൻ 145 പേരുടെ പിന്തുണയാണ് വേണ്ടത്. എൻ.സി.പിക്ക് 54 ഉം കോൺഗ്രസിന് 44 ഉം അംഗങ്ങളാണുള്ളത്. ശിവസേനക്ക് 56 എംഎൽഎമാർക്ക് പുറമെ ഒമ്പത് സ്വതന്ത്രരും ഉണ്ട്. കോൺഗ്രസ് പിന്തുണക്കുകയാണെങ്കിൽ സേന, എൻ.സി.പി സർക്കാറിന് സാധ്യതകളുണ്ടായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP