Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഹാരാഷ്ട്ര രാഷ്ട്രീയ നാടകത്തിന് കർട്ടനിടാൻ വെള്ളിയാഴ്ച നല്ല ദിവസം; ശിവസേനയുമായി കൈകോർക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി പച്ചക്കൊടി വീശിയതോടെ ഇനി തർക്കം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെ ചൊല്ലി; രണ്ടര വർഷം വീതം പങ്കിടാൻ ധാരണയായെങ്കിലും ആദ്യവട്ടം തങ്ങൾക്ക് വേണമെന്ന വാശിയിൽ സേനാ നേതാക്കൾ; എൻസിപിക്ക് അവസരം കിട്ടിയാൽ ആരാകും മുഖ്യനെന്നും തർക്കം

മഹാരാഷ്ട്ര രാഷ്ട്രീയ നാടകത്തിന് കർട്ടനിടാൻ വെള്ളിയാഴ്ച നല്ല ദിവസം; ശിവസേനയുമായി കൈകോർക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി പച്ചക്കൊടി വീശിയതോടെ ഇനി തർക്കം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെ ചൊല്ലി; രണ്ടര വർഷം വീതം പങ്കിടാൻ ധാരണയായെങ്കിലും ആദ്യവട്ടം തങ്ങൾക്ക് വേണമെന്ന വാശിയിൽ സേനാ നേതാക്കൾ; എൻസിപിക്ക് അവസരം കിട്ടിയാൽ ആരാകും മുഖ്യനെന്നും തർക്കം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് വഴിതെളിഞ്ഞു. സംസ്ഥാനത്ത് ശിവസേനയുമായി കൈകോർക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി പച്ചക്കൊടി വീശിയതോടെയാണ് 20 ദിവസത്തിലേറെ നീണ്ട രാഷ്ട്രീയ നാടകം അവസാനത്തോട് അടുക്കുന്നത്. കോൺഗ്രസ്-എൻ.സി.പി.-ശിവസേന സംയുക്ത ചർച്ചയിലാവും അന്തിമ തീരുമാനം. മൂന്ന് പാർട്ടികളും ചേർന്ന് വെള്ളിയാഴ്ച സംയുക്ത വാർത്താസമ്മേളനം നടത്തും. അധികാരം പങ്കിടുന്നതിലും, പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നൽകുന്നതിലുമാണ് ധാരണയാകേണ്ടത്. എൻസിപിയുമായി എല്ലാ കാര്യങ്ങളിലും അഭിപ്രായ സമന്വയത്തിലെത്തിയതായി കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശിവസേനയുമായി നാളെ ചർച്ച നടത്തിയ ശേഷം ഗവർണറെ കാണുമെന്നും ചവാൻ പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനം രണ്ടരവർഷം വീതം ശിവസേനയ്ക്കും എൻസിപിക്കുമായി പങ്കിടുക എന്നതാണ് പ്രധാന ധാരണ. എന്നാൽ ഇതിനോട് ശിവസേന പൂർണമായും വഴങ്ങിയിട്ടില്ല എന്നാണ് ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടരവർഷം ഉപാധി അംഗീകരിച്ചാലും ആദ്യ ടേം വിട്ടുനൽകില്ല എന്ന നിലപാടിലാണ് ശിവസേന നേതാക്കൾ.

എൻസിപിക്ക് ആദ്യ അവസരം ലഭിച്ചാൽ ശരദ് പവാർ തന്നെ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയും തള്ളാനാകില്ല എന്നതും ശ്രദ്ധേയമാണ്. അല്ലെങ്കിൽ മകൾ സുപ്രിയ സുലെയോ അജിത് പവാറോ മുഖ്യമന്ത്രിസ്ഥാനത്തെത്തിയേക്കാം. എന്നാൽ കോൺഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിനും സാധ്യതയും ഇതോടൊപ്പമുണ്ട്. അങ്ങനെയെങ്കിൽ ശേഷിക്കുന്ന രണ്ടര വർഷം ശിവസേനയ്ക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിക്കും. തീവ്ര ഹിന്ദുത്വ നിലപാട് ഉപേക്ഷിക്കുക, വിവാദ രാഷ്ട്രീയ വിഷയങ്ങളിൽ യുപിഎയുടെ പൊതു നിലപാടിനൊപ്പം നിൽക്കുക തുടങ്ങിയ ഉപാധികളാണു ചർച്ചയിലുള്ളത്. സഖ്യം യാഥാർഥ്യമായാൽ കോൺഗ്രസും എൻസിപിയും സർക്കാരിന്റെ ഭാഗമാകും. ശിവസേനയ്ക്കു മുഖ്യമന്ത്രി പദം നൽകി, ഉപമുഖ്യമന്ത്രി പദവികൾ ഇരു കക്ഷികളും പങ്കിടുമെന്നാണു സൂചനയും നിലനിൽക്കുന്നുണ്ട്.

സർക്കാരിന്റെ ഭാഗമാകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നപ്പോഴാണ് മൂന്നാഴ്ചയായി പുകയുന്ന സർക്കാർ രൂപീകരണ വിഷയത്തിൽ സോണിയാ ഗാന്ധി അയവ് വരുത്തിയത്. ശേഷം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നിരുന്നു. സർക്കാർ രൂപീകരണത്തിൽ നാളെയോടെ അന്തിമ തീരുമാനമുണ്ടാകുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ചർച്ചകൾ തുടരുകയാണ്. സാഹചര്യങ്ങൾ വർക്കിങ് കമ്മിറ്റിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ നാളെ മൂന്ന് പാർട്ടികളിലേയും നേതാക്കൾ ഒരുമിച്ചിരുന്ന് മുംബൈയിൽ ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എൻസിപി നേതാവ് ശരദ് പവാർ ഇന്നലെ കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചു. കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന മഹാരാഷ്ട്രയിലെ കർഷകരെ സഹായിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ അഭ്യർത്ഥിച്ചാണു മോദിയെ കണ്ടതെന്നു പവാർ അറിയിച്ചെങ്കിലും, ഇരു കക്ഷികളും അണിയറയിൽ രാഷ്ട്രീയ ചർച്ചകൾ നടത്തുന്നുവെന്ന സംശയം കോൺഗ്രസ് ഉന്നയിച്ചു.

മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹൻ മുതിർന്ന നേതാക്കളുമായുള്ള മാരത്തൺ ചർച്ചകൾക്ക് ശേഷം സംസ്ഥാനത്ത് ഉടൻ തന്നെ ''സുസ്ഥിരമായ'' സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. കൂടാതെ, നവംബർ 30 ന് നടക്കാനിരിക്കുന്ന ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന എൻസിപി നേതാവ് പറഞ്ഞു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് മൂന്ന് പാർട്ടികളും പ്രത്യേകമായി ഗവർണർക്ക് കത്തുകൊടുക്കുമെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യം അംഗീകരിക്കാൻ മുന്നണികൾക്കുള്ളിലെ പോരാണ് മൂന്ന് പതിറ്റാണ്ടായി ബിജെപിയുമായുള്ള ബന്ധം ശിവസേന അവസാനിപ്പിച്ചത് തുടർന്നാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നതും. ഒക്ടോബർ 21ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ ബിജെപിയും സേനയും 288 അംഗ നിയമസഭയിൽ യഥാക്രമം 105, 56 സീറ്റുകൾ നേടി ഭൂരിപക്ഷം നേടി. വോട്ടെടുപ്പിന് മുമ്പുള്ള സഖ്യകക്ഷികളായ കോൺഗ്രസും എൻസിപിയും യഥാക്രമം 44 ഉം 54 ഉം സീറ്റുകൾ നേടി. ശിവസേന ബിജെപിയുമായി സഖ്യം അവസാനിപ്പിച്ചതോടെയാണ് ശിവസേന കോൺഗ്രസ്-എൻസിപി സഖ്യവുമായി ചർച്ച ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP